'അന്ന് ഏഷ്യാനെറ്റിനെ പറഞ്ഞത് തെറ്റായി പോയി, ബാന്‍ കിട്ടി'; ബിഗ് ബോസ് എന്‍ട്രിയെ കുറിച്ച് നടന്‍ മനോജ് കുമാര്‍

ബിഗ് ബോസ് 3യില്‍ മത്സരാര്‍ത്ഥിയായി എത്തുന്നു എന്ന പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ മനോജ് കുമാര്‍. തന്റെ പേര് ഏഷ്യാനെറ്റ് പുറത്തുവിട്ടു എന്നിങ്ങനെയുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത് എന്നാല്‍ തന്നെ വിളിച്ചിട്ടില്ല.പോകേണ്ട, പോയാല്‍ പിന്നെ മോശമാണ് എന്നാണ് വേണ്ടപ്പെട്ടവര്‍ പറയുന്നത് എന്നും മനോജ് സമയം മലയാളത്തോട് പറഞ്ഞു.

ബിഗ് ബോസിന്റെ രണ്ടാം സീസണില്‍ രജിത് കുമാര്‍ വിഷയത്തില്‍ ഏറെ പ്രതികരിച്ച ഒരാള്‍ കൂടിയാണ് മനോജ്. എല്ലാം പോലെ ഇതും എക്‌സ്പീരിയന്‍സ് ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് താരം പറയുന്നു. ബിഗ് ബോസ് ആദ്യ സീസണ്‍ കണ്ടപ്പോള്‍ ഒട്ടും താത്പര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ പരിപാടി ഇഷ്ടം ആയിരുന്നു. പുറംലോകവുമായി ബന്ധമില്ലെങ്കിലും നമ്മള്‍ക്ക് എപ്പോഴും അവിടെ വിഷയം ഉണ്ടാകും.

വീട്ടുകാര്‍ ഇത് കണ്ട് ടെന്‍ഷന്‍ ആകും. അതിനാല്‍ സമ്മിശ്രമായ ഒരു അവസ്ഥ ആയിരുന്നു മനസില്‍. ലൊക്കേഷനിലോ ഫംഗ്ഷനോ ചെന്നിരുന്നു തമാശ പറയുന്ന പോലെയല്ലലോ ഇത്. 24 മണിക്കൂറും അതിനുള്ളില്‍ തന്നെ. ശാന്തപ്രകൃതക്കാരന്‍ ആണെങ്കിലും അനീതിയോ, അന്യായമോ കണ്ടാല്‍ പെട്ടെന്ന് പ്രതികരിക്കും. തന്റെ വീട്ടുകാര്‍ക്ക് ഏറെ ഭയമുള്ള സ്വഭാവമാണത്.

രണ്ടാം സീസണിന്റെ ഓഡിഷനില്‍ മതിപ്പ് തോന്നാത്ത രീതിയില്‍ പ്രതികരിച്ചു. പിന്നീട് കുടുംബവിളക്ക് പരമ്പരയില്‍ എത്തി. ആ സമയത്താണ് രജിത് കുമാര്‍ വിഷയത്തില്‍ പ്രതികരിക്കുന്നത്. അപ്പോഴാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി വരാനുള്ള അവസരം തരുന്നത്. അന്ന് രജിത് കുമാറിനെ പിന്തുണച്ച് വീണ്ടും ലൈവ് ഇട്ടു. ഇനി ഏഷ്യാനെറ്റ് കാണില്ല. ബിഗ് ബോസ് കാണില്ല എന്നും ലൈവിലൂടെ അറിയാതെ പറഞ്ഞു പോയി.

ഏഷ്യാനെറ്റിനെ പറഞ്ഞത് തെറ്റായിപ്പോയി, ബാന്‍ കിട്ടി. എന്നാല്‍ ഇപ്പോഴും അമ്മ അറിയാതെ എന്ന പരമ്പരയില്‍ കഥാപാത്രത്തിന് വേണ്ടി ഡബ്ബ് ചെയ്യുന്നുണ്ട്. എന്നെങ്കിലും തന്നോടുള്ള അസ്വാരസ്യം ചാനലിന് മാറും എന്നാണ് വിശ്വസിക്കുന്നത്. എപ്പോഴെങ്കിലും ബിഗ് ബോസിലെ എക്‌സ്പീരിയന്‍സ് ആസ്വദിക്കണം എന്നാല്‍ മൂന്നാം സീസണ്‍ തന്നെ ആകണം എന്നില്ല എന്നും മനോജ് പറഞ്ഞു.

Latest Stories

അയർലൻഡ് മണ്ണിൽ സഞ്ജുവിനെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡ്; സംഭവം ഇങ്ങനെ

കോഹ്ലിയുടെയും രോഹിതിന്റെയും ഫോമിൽ ഒരു മാറ്റവുമില്ല, അവരെ നമുക്ക് 2027 ലോകകപ്പിൽ ആവശ്യമുണ്ട്: മുഹമ്മദ് കൈഫ്

വീര്യം കുറഞ്ഞ മദ്യം: ചട്ടഭേദ​ഗതി ബെക്കാർഡിയുടെ നിർദേശപ്രകാരമെന്ന് രേഖ; 2021ല്‍ കമ്പനി എം. വി. ഗോവിന്ദന് അയച്ച കത്ത് പുറത്ത്

എഫ്സിആർഎ ചട്ടഭേദഗതി; ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നതെന്ന് കെ സി വേണുഗോപാൽ, പിൻവലിക്കണമെന്ന് ആവശ്യം

കാലവര്‍ഷം വീണ്ടും ശക്തമാകുന്നു; തിങ്കളാഴ്ച രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

'അടിയന്തരാവസ്ഥ' പഠന വിഷയം; ഒന്‍പതാം ക്ലാസിലെ പാഠപുസ്തകത്തിൽ ആദ്യമായി ഉൾപ്പെടുത്തി എന്‍സിഇആര്‍ടി

ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

മുകളിലേക്ക് ഒരൊറ്റ കുതിപ്പാ... സ്വർണ വിലയിൽ വർധനവ്; പവന് 880 രൂപ കൂടി

വാണിജ്യ എല്‍പിജി വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേരാൻ ഇ ഡി; കോടതിയിൽ അപേക്ഷ നൽകും