ജയറാം, കുഞ്ചാക്കോ ബോബന്‍, മനോജ് കെ .ജയന്‍, ബിജു മേനോന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ഹിറ്റ് ചിത്രമാണ് ‘സീനിയേഴ്‌സ്’ ഈ ചിത്രവുമായി ബന്ധപ്പെട്ട രസകരമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ്് നടന്‍ മനോജ് കെ.ജയന്‍. ഒരു ചാനല്‍ ഷോയിലെ പ്രമുഖ പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് രസകരമായ നിമിഷത്തെ കുറിച്ച് മനോജ്.കെ ജയന്‍ വേറിട്ട അനുഭവം പങ്കുവെച്ചത്.
മനോജ് കെ ജയന്റെ വാക്കുകള്‍
സീനിയേഴ്‌സ്’ എന്ന സിനിമ ചിത്രീകരിച്ചപ്പോള്‍ ഞാന്‍ ഏറ്റവും വിഷമം അനുഭവിച്ച ഒരു നിമിഷമാണ് അതിലെ പാട്ട് സീനിനു വേണ്ടി ഡാന്‍സ് ചെയ്യേണ്ടി വന്നത്. അതിന്റെ പ്രധാന കാരണം എനിക്കൊപ്പമുള്ളവരെല്ലാം മികച്ച ഡാന്‍സേഴ്‌സ് ആയതുകൊണ്ടാണ്. എനിക്ക് അധികം വശമില്ലാത്ത പരിപാടിയാണത്. എനിക്കൊപ്പം ഡാന്‍സ് ചെയ്യുന്നതാകട്ടെ മലയാള സിനിമയില്‍ ഏറ്റവും നന്നായി ഡാന്‍സ് ചെയ്യുന്ന ചാക്കോച്ചന്‍.
മറ്റൊന്ന് ജയറാം. ജയറാമും നന്നായി ഡാന്‍സ് ചെയ്യും. പിന്നെ ആകെയുള്ള ഒരു പ്രതീക്ഷ ബിജു മേനോനാണ്. പാട്ട് സീന്‍ എടുക്കുമ്പോള്‍ അവനും മനോഹരമായി ഡാന്‍സ് ചെയ്യുന്നു. ‘നിനക്ക് ഇത് എങ്ങനെ സാധിക്കുന്നെടാ’ എന്ന് ബിജുവിനോട് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു
അവന്‍ ‘അഞ്ചു വര്‍ഷം ഭരതനാട്യം പഠിച്ചിട്ടുണ്ടെന്നു’. കേരളത്തിലെ ആരെങ്കിലും അവനെ ഭരതനാട്യ വേഷത്തില്‍ കണ്ടിരുന്നേല്‍ എന്ന് അപ്പോള്‍ ഞാന്‍ ആഗ്രഹിച്ചു പോയി. രസകരമായ മുഹൂര്‍ത്തം പങ്കുവച്ചു കൊണ്ട് മനോജ് കെ ജയന്‍ പറയുന്നു.