വേട്ടയ്യനിൽ രജനി സാറിന്റെ ഭാര്യയായിട്ടാണ് വേഷമിടുന്നത്: മഞ്ജു വാര്യർ

മലയാളത്തിന്റെ പ്രിയ നായികയാണ് മഞ്ജു വാര്യർ. 1995-ൽ മോഹൻ സംവിധാനം ചെയ്ത ‘സാക്ഷ്യം’ എന്നാണ് ചിത്രത്തിലൂടെയാണ് മഞ്ജു വാര്യർ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് സല്ലാപം, തൂവൽകൊട്ടാരം, കളിവീട്, ഈ പുഴയും കടന്ന്, കൃഷ്ണഗുഡിയിൽ ഒരു പ്രണയക്കാലത്ത്, കളിയാട്ടം, കന്മദം, ദയ, സമ്മർ ഇൻ ബത്ലഹേം, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങീ ചിത്രങ്ങളിലൂടെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ മഞ്ജു വാര്യർ വെള്ളിത്തിരയിൽ അവിസ്മരണീയമാക്കി.

പതിനഞ്ച് വർഷങ്ങൾക്ക് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘ഹൌ ഓൾഡ് ആർ യു’ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് മഞ്ജു വാര്യർ നടത്തിയത്. ഇന്ന് ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാണ് മഞ്ജു വാര്യർ. സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ‘ഫൂട്ടേജ്’ ആണ് മഞ്ജുവിന്റെ മലയാളത്തിലെ ഏറ്റവും പുതിയ ചിത്രം. അതേസമയം മലയാളത്തിന് പുറമെ തമിഴിൽ മികച്ച സിനിമകളുടെ ഭാഗം കൂടിയാണ് മഞ്ജു വാര്യർ. ജയ് ഭീമിന് ശേഷം ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം വേട്ടയ്യൻ ഒരുങ്ങുകയാണ്. ഇപ്പോഴിതാ ഹകീതരത്തെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും സംസാരിക്കുകയാണ് മഞ്ജു വാര്യർ.

വേട്ടയ്യനിൽ രജനികാന്തിന്റെ ഭാര്യയായിട്ടാണ് താൻ വേഷമിടുന്നതെന്നാണ് മഞ്ജു വാര്യർ പറയുന്നത്. ഈ വർഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നും മഞ്ജു വാര്യർ കൂട്ടിചേർത്തു.

“ചിത്രത്തിൽ രജിനിസാറിന്റെ ഭാര്യയായിട്ടാണ് അഭിനയിക്കുന്നത്. ചിത്രം ഒരു ഔട്ട് ആൻഡ് ഔട്ട് രജിനീകാന്ത് പടമാണ്. ജയ് ഭീം എന്ന നല്ലൊരു സിനിമ സംവിധാനം ചെയ്ത ജ്ഞാനവേൽ സാറാണ് സംവിധായകൻ. രജിനീകാന്ത് എന്ന വലിയ സ്റ്റാറിനൊപ്പം അഭിനയിക്കുന്നതുപോല തന്നെ അല്ലെങ്കിൽ അതിനേക്കാൾ എക്‌സൈറ്റ്‌മെന്റ് ജ്ഞാനവേൽ സാറിനൊപ്പം വർക്ക് ചെയ്യുമ്പോൾ ഉണ്ടായിരുന്നു. കാരണം രസമുള്ള ഒരു സിനിമായിരിക്കുമല്ലോ. രജിനീകാന്ത് എന്ന സ്റ്റാർഡം പ്രേക്ഷകർ പ്രതീക്ഷിക്കുന്നതിനോടൊപ്പം തന്നെ ജയ് ഭീം എന്ന സിനിമയിൽ നമ്മൾ കണ്ട ഒരു ക്വാളിറ്റി കൂടി ഉണ്ടാകും. ഇത് രണ്ടിന്റേയും ഗുണം സിനിമയ്ക്കുണ്ടാകുമെന്നാണ് കരുതുന്നത്.

സിനിമയുടെ റിലീസ് ഡേറ്റ് അറിയില്ല. ഒക്ടോബർ-നവംബർ മാസത്തിൽ റിലീസ് ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. ഷൂട്ടിങ് പൂർണമായും കഴിഞ്ഞു. ഡബ്ബിങ് കഴിഞ്ഞിട്ടില്ല. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്.” എന്നാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മഞ്ജു വാര്യർ പറയുന്നത്. പൃഥ്വിരാജ്- മോഹൻലാൽ ചിത്രം ‘എമ്പുരാൻ’, വെട്രിമാരൻ ചിത്രം ‘വിടുതലൈ പാർട്ട് 2’ എന്നീ വമ്പൻ ചിത്രങ്ങളും മഞ്ജുവിന്റേതായി പുറത്തിറങ്ങാനുണ്ട്.

Latest Stories

വീണ്ടും നിപ, മൂന്ന് ജില്ലകളിലായി 345 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍; മലപ്പുറം ജില്ലയില്‍ 20 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍

ചെന്നൈയിലേക്ക് പോകുന്ന കാര്യത്തിൽ തീരുമാനമായി, സഞ്ജു സാംസന്റെ പ്രതികരണം വൈറൽ

അല്ലു അര്‍ജുന്റെ പിതാവിനെ ചോദ്യം ചെയ്ത് ഇഡി; നടപടി യൂണിയന്‍ ബാങ്കിന്റെ സാമ്പത്തിക തട്ടിപ്പ് പരാതിയില്‍

IND VS ENG: ഇന്ത്യയുടെ കാര്യത്തിൽ തീരുമാനമായി; ബോളർമാരെ എയറിൽ കേറ്റി ഇംഗ്ലണ്ട്; രണ്ടാം ടെസ്റ്റും കൈവിട്ട് പോകുമോ എന്ന് ആരാധകർ

വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ പടര്‍ന്നു; തീ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ കപ്പലിന്റെ സുരക്ഷയെ ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പ്

'സിഎംആര്‍എല്ലിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്'; ഷോണ്‍ ജോര്‍ജിന് നിര്‍ദ്ദേശവുമായി എറണാകുളം സബ് കോടതി

ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കും; സര്‍ക്കാരിന്റെ സഹായങ്ങളും പിന്തുണയും അവര്‍ക്കുണ്ടാകുമെന്ന് മുഖ്യമന്ത്രി

IND VS ENG: 148 വർഷത്തെ ടെസ്റ്റ് ചരിത്രത്തിൽ ആദ്യം!!, പ്രസിദ്ധിന് ഇതിനപ്പുറം ഒരു നാണക്കേടില്ല, ഇനി ഡിൻഡ അക്കാദമിയുടെ പ്രിൻസിപ്പൽ‍

പാതിവഴിയില്‍ യുക്രെയ്‌നെ കൈവിട്ട ട്രംപ്, പിന്നിലെന്ത്?

ഹമാസിന് അന്ത്യശാസനം നല്‍കി ഡൊണാള്‍ഡ് ട്രംപ്; വെടിനിര്‍ത്തലിന് മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളില്‍ ഉടന്‍ പ്രതികരിക്കണം