ഒരു തമിഴത്തി ആയിട്ടാണ് ഞാന്‍ വളര്‍ന്നത്.. തമിഴ് എഴുതിയാണ് പഠിച്ചത്, അന്ന് മലയാളം പഠിക്കാന്‍ ഓപ്ഷന്‍ ഇല്ലായിരുന്നു: മഞ്ജു വാര്യര്‍

‘തുനിവ്’ലെ മഞ്ജു വാര്യരുടെ പ്രകടനം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അജിത്തിനൊപ്പം കട്ടയ്ക്ക് നിന്ന് ആക്ഷന്‍ സീനുകള്‍ ചെയ്യുന്ന മഞ്ജുവിനെ ചിത്രത്തില്‍ കാണാം. ‘അസുരന്‍’ എന്ന ആദ്യ തമിഴ് ചിത്രത്തിലെ പ്രകടനത്തിനും മഞ്ജുവിന് ഒരുപാട് പ്രശംസ ലഭിച്ചിരുന്നു.

താന്‍ ആദ്യം പഠിച്ചത് തമിഴ് ആണെന്നും അധികം തമിഴ് സിനിമകള്‍ ചെയ്യാത്തത് എന്തുകൊണ്ടാണെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍. ”ഞാന്‍ മലയാളം പഠിക്കുന്നതിന് മുമ്പ് തമിഴാണ് പഠിച്ചത്. എഴുതാനും വായിക്കാനും സംസാരിക്കാനുമെല്ലാം പഠിച്ചത്. തമിഴില്‍ എഴുതാനും വായിക്കാനുമൊക്കെ അറിയാം.”

”സ്‌കൂളില്‍ ചേര്‍ന്നപ്പോള്‍ മലയാളം എടുക്കാനുള്ള ഓപ്ഷന്‍ രണ്ടാം ക്ലാസിന് ശേഷം ആയിരുന്നു. അതുവരെ ഞാന്‍ തമിഴ് എഴുതിയാണ് പഠിച്ചത്. കൂട്ടുകാര്‍ എല്ലാം തമിഴര്‍ ആയിരുന്നു. ഞാന്‍ ശരിക്കും ഒരു തമിഴത്തി ആയിട്ടാണ് വളര്‍ന്നത്. പക്ഷെ അത് എനിക്ക് ഭയങ്കര ഇഷ്ടമാണ്.”

”എന്തുകൊണ്ടാണ് തമിഴ് സിനിമ ചെയ്യാതിരുന്നത് എന്ന് ചോദിച്ചാല്‍ അതിന് കാരണങ്ങള്‍ പലതാണ്. ഞാന്‍ ആദ്യത്തെ മൂന്ന് വര്‍ഷം അഭിനയിച്ചു കൊണ്ടിരുന്നപ്പോള്‍ സിനിമകള്‍ വന്നിരുന്നു. പക്ഷെ മലയാളത്തില്‍ ബാക്ക് ടു ബാക്കായി സിനിമകള്‍ ചെയ്യുന്നത് കൊണ്ട് തന്നെ ഡേറ്റ് പ്രശ്നമുണ്ടായിരുന്നു.”

ടടപിന്നീട് അഭിനയിച്ച് തുടങ്ങിയപ്പോഴും പലരും ചോദിച്ചിരുന്നു, അപ്പോള്‍ ഡേറ്റ് പ്രശ്‌നം അല്ലെങ്കില്‍ കഥ തൃപ്തികരമല്ലാതെ വന്നു. അവസാനം എല്ലാം കൂടി ഒത്തുവന്നത് അസുരനിലാണ്. അങ്ങനെ തമിഴില്‍ എത്തി. തമിഴില്‍ സിനിമകള്‍ ചെയ്യാതെ ഇരിക്കാന്‍ പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല” എന്നാണ് മഞ്ജു ഒരു അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല