'എന്റെ കഥ'യിലെ മാധവിക്കുട്ടിയല്ല , അതെഴുതിയ മാധവിക്കുട്ടിയാണ് ആമി-മഞ്ചു വാര്യര്‍

ആമിയിലെ മാധവിക്കുട്ടിയെ പറ്റി കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി നായിക മഞ്ജുവാര്യര്‍. “കമല്‍സാറിന്റെ വാക്കുകള്‍ അടിസ്ഥാനമാക്കി പറഞ്ഞാല്‍ എന്റെ കഥ യിലെ മാധവിക്കുട്ടിയല്ല എന്റെ കഥ എഴുതിയ മാധവിക്കുട്ടിയാണ് ആമിയിലെ കഥാപാത്രം” അഴിമുഖ” ത്തോട് നടി മഞ്ജു വാര്യര്‍ പറഞ്ഞു.

കഥാപാത്രത്തെക്കുറിച്ചുള്ള ആശങ്കകളെല്ലാം ചിത്രം തീയേറ്ററുകളിലെത്തുമ്പോ
ള്‍ തീരും. അതേസമയം “ബയോപിക്” ചെയ്യുന്നത് ഒരു വെല്ലുവിളിയായാണ് അനുഭവപ്പെട്ടത് .കാരണം മാധവിക്കുട്ടിയ്ക്ക് മലയാളികളുടെ മനസ്സിലുള്ള സ്ഥാനം അത്തരത്തിലുള്ളതാണ്. എന്നാല്‍  ഈ കഥാപാത്രം എന്നെക്കൊണ്ട് ചെയ്യിപ്പിക്കാനുള്ള ആത്മവിശ്വാസമുണ്ടെങ്കില്‍ ഞാന്‍ കൂടെ നില്‍ക്കാമെന്ന് സംവിധായകന് ഉറപ്പ് നല്‍കി.

അതുകൊണ്ട് ഓരോ ഷോട്ട് കഴിയുമ്പോഴും കമലിന്റെ മുഖത്തേയ്ക്കു താന്‍ നോക്കുമായിരുന്നെന്നും എത്ര ടേക്ക് എടുക്കാനും താന്‍ സന്നദ്ധയായിരുന്നുവെന്നും മഞ്ജു പറയുന്നു.

വിദ്യാ ബാലനുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ഈ സിനിമ പ്രഖ്യാപിച്ച കാലം മുതലേ നല്ലൊരു സിനിമ വരുന്നു എന്നതില്‍ കവിഞ്ഞ് ആ കഥാപാത്രം എനിയ്ക്ക് ലഭിച്ചില്ലല്ലോ എന്ന് കരുതിയിരുന്നില്ലെന്ന് നടി വെളിപ്പെടുത്തി. വിദ്യാ ബാലനെയായിരുന്നു ആദ്യം  ആമിയില്‍ കാസ്റ്റ് ചെയ്തിരുന്നത്.

ചിത്രം കേരളത്തില്‍ പ്രദര്‍ശിപ്പിച്ചതിനു ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിലീസ് ചെയ്യാനാണ് തീരുമാനം. മുരളി ഗോപി, അനൂപ് മേനോന്‍, ജ്യോതികൃഷ്ണ, കെ.പി.എ.സി ലളിത, വത്സലാ മേനോന്‍, ശ്രീദേവി ഉണ്ണി, അനില്‍ നെടുമങ്ങാട്, സുശീല്‍കുമാര്‍, ശിവന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. റഫീഖ് അഹമ്മദിന്റെയും ഹിന്ദി കവി ഗുല്‍സാറിന്റെയും വരികള്‍ക്ക് എം. ജയചന്ദ്രനും പ്രശസ്ത തബലിസ്റ്റ് സക്കീര്‍ ഹുസൈന്റെ സഹോദരന്‍ തൗഫീഖ് ഖുറൈഷിക്കുമാണ് സംഗീതം നല്‍കുന്നത്.

മാധവിക്കുട്ടിയുടെ ബാല്യം മുതല്‍ മരണംവരെയുള്ള കഥയാണ് ചിത്രം പറയുന്നത്. 20 വര്‍ഷത്തിന് ശേഷമാണ് കമലും മഞ്ജു വാര്യരും ഒരുമിക്കുന്നത്. കമല്‍ സംവിധാനം ചെയ്ത ഈ പുഴയും കടന്ന്, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് തുടങ്ങിയ ചിത്രങ്ങള്‍ മഞ്ജു വാര്യരുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളായാണ് വിലയിയിരുത്തുന്നത്.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...