ഞാന്‍ ഫുക്രുവിന്റെ മടിയില്‍ കിടക്കുന്നതും ഉമ്മ കൊടുക്കുന്നതുമായ ദൃശ്യങ്ങള്‍ വളരെ മോശമായാണ് യൂ ട്യൂബില്‍ കണ്ടത്: ബിഗ് ബോസില്‍ പോയത് ദോഷം ചെയ്‌തെന്ന് മഞ്ജു

ബിഗ് ബോസ് ഷോ മൂലം തനിക്ക് നേരിടേണ്ടി വന്ന പ്രയാസങ്ങളെക്കുറിച്ച് മനസ്സുതുറന്ന് നടി മഞ്ജു. ഫ്ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ മത്സരിക്കാന്‍ എത്തിയപ്പോഴാണ് താരം ഇതിനെപ്പറ്റി പറഞ്ഞത്.

‘ബിഗ് ബോസില്‍ പോയത് തന്റെ ജീവിതത്തില്‍ വലിയ ദോഷങ്ങളുണ്ടാക്കി. അവസരം കിട്ടിയപ്പോള്‍ വളരെ താല്‍പര്യത്തോടെയും സന്തോഷത്തോടെയുമാണ് അതിലേക്ക് പോയത്. കടം കൊണ്ട് പൊറുതി മുട്ടി നില്‍ക്കുന്ന സാഹചര്യത്തിലാണ് ബിഗ്ബോസില്‍ തനിക്ക് അവസരം ലഭിക്കുന്നത്. 49 ദിവസം അവിടെ നിന്നു. കരിയറില്‍ അത് ദോഷം ചെയ്തു. അതുവരെ മാസത്തില്‍ രണ്ട് സിനിമകള്‍ ചെയ്തിരുന്നതാണ്.

ഫുക്രുവിനെ കെട്ടിപ്പിടിച്ചതും ഉമ്മവെച്ചതും വളരെ മോശമായി പ്രചരിച്ചു. എന്നെ സംബന്ധിച്ച് അത് തെറ്റായിരുന്നില്ല. ബിഗ് ബോസില്‍ നിന്നും ഇറങ്ങിയ ശേഷം മകനെയാണ് താന്‍ ആദ്യം വിളിച്ചത്. അവന്‍ പറഞ്ഞത് അമ്മ യൂട്യൂബ് നോക്കാനൊന്നും നില്‍ക്കേണ്ട എന്നായിരുന്നു. അതിന്റെ കാരണം ഞാന്‍ ഫോണില്‍ നോക്കിയപ്പോഴാണ് മനസിലായത്.ഞാന്‍ ഫുക്രുവിന്റെ മടിയില്‍ പല ആംഗിളില്‍ കിടക്കുന്നതും ഉമ്മ കൊടുക്കുന്നതുമായ ദൃശ്യങ്ങള്‍ വളരെ മോശമായിട്ടാണ് യൂ ട്യൂബില്‍ കണ്ടത്.

ഇതൊക്കെ കണ്ടിട്ട് ഭര്‍ത്താവ് സുനിച്ചന്‍ എന്നോട് ഒന്നും പറഞ്ഞില്ല. വിവാഹ മോചനത്തിന്റെ വക്കിലാണെന്ന വാര്‍ത്തകള്‍ വറെ താന്‍ കണ്ടിരുന്നു. ഇതുവരെ അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. പക്ഷേ കൂട്ടുകാരിയായ സിമിയോട് ‘അവള്‍ അവിടെ പോയി എന്തൊക്കെയാണ് ഈ കാണിക്കുന്നതെന്നാണ്’, പുള്ളി ചോദിച്ചത്. ഭര്‍ത്താവ് എന്ന നിലയില്‍ അദ്ദേഹത്തിനും ഇതൊക്കെ ഒരുപാട് വിഷമമായി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ