അമ്മ എന്ന നിലയില്‍ അഭിമാനം, ഓപ്പറേഷന്റെ മരവിപ്പില്‍ കണ്ട നനഞ്ഞ കുഞ്ഞുമുഖം: മഞ്ജു പത്രോസ്

മകന്റെ സ്‌കൂള്‍ ജീവിതം പൂര്‍ത്തിയാകുന്ന നിമിഷത്തില്‍ വികാരനിര്‍ഭരമായ കുറിപ്പുമായി നടി മഞ്ജു പത്രോസ്. അമ്മയെന്ന നിലയില്‍ ഏറെ സന്തോഷവും അഭിമാനവുമുള്ള നിമിഷമാണിത് എന്നാണ് മകനൊപ്പമുള്ള ചിത്രം പങ്കുവച്ച് മഞ്ജു കുറിച്ചിരിക്കുന്നത്.

”14 വര്‍ഷത്തെ സ്‌കൂള്‍ ജീവിതം അവസാനിപ്പിച്ച് എന്റെ ബെര്‍ണാച്ചന്‍ പുറത്തേക്ക്. ഒരു അമ്മ എന്ന നിലയില്‍ സന്തോഷവും അഭിമാനവും. ഓപ്പറേഷന്റെ മരവിപ്പില്‍ കണ്ട നനഞ്ഞ കുഞ്ഞു മുഖം. സ്‌നേഹം മാത്രം ബെര്‍ണാച്ചു” മഞ്ജു സുനിച്ചന്റെ വാക്കുകള്‍. സിനിമകളിലൂടെയും ടെലിവിഷന്‍ പരമ്പരകളിലൂടെയും ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മഞ്ജു പത്രോസ്.

അതേസമയം, അടുത്തിടെ മകനോട് ഗേ ആണോ എന്ന് ചോദിച്ചതിനെ കുറിച്ച് മഞ്ജു സംസാരിച്ചിരുന്നു. ‘ഞാന്‍ എന്റെ മോനോട് പറഞ്ഞിട്ടുണ്ട്. നിനക്ക് എന്തെങ്കിലും സംശയമോ, കാര്യങ്ങളോ വന്നാല്‍ അമ്മയോട് നീ പറയണമെന്ന്. നീ അതിനെ കുറിച്ച് ഓര്‍ത്ത് ടെന്‍ഷന്‍ അടിക്കരുത്. ഞാന്‍ ഹെല്‍പ്പ് ചെയ്യാം എന്ന് മോനോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. ഒരു സമയത്ത് ഒരു കൂട്ടുകാരനുമായുള്ള അടുപ്പം കണ്ട് ഇനി ഇവന്‍ ഗേ ആകുമോ എന്നോര്‍ത്ത് ഞാന്‍ ചോദിച്ചിട്ടുണ്ട്.”

”എന്റെ മോനെ അംഗീകരിക്കാതിരിക്കാന്‍ എനിക്ക് ആകില്ലല്ലോ. ഞാന്‍ അവനോട് ഇത് ചോദിച്ചതും അവന്‍ ഒരു ചിരി തുടങ്ങി. അവന്‍ അപ്പോള്‍ തന്നെ അവന്റെ കൂട്ടുകാരനോടും ഇത് വിളിച്ചു പറഞ്ഞു. അതൊന്നും ഒരിക്കലും തെറ്റല്ല. ഒരു ജനിതകമാറ്റം ആണ്. അതൊരിക്കലും വൈകല്യം അല്ല. രോഗവും അല്ല. അതിനെ ആ രീതിയില്‍ കണ്ടാല്‍ പോരെ” എന്നായിരുന്നു മഞ്ജു പത്രോസ് പറയുന്നത്.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി