‘ഓരോ മറ്റവമ്മാര്‍ സിനിമയില്‍ അഭിനയിക്കാനെന്നു പറഞ്ഞു വരും. കൊഞ്ഞാണമ്മാര്’… എന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കുകയാണ്; മോശം അനുഭവം പറഞ്ഞ് മണികണ്ഠന്‍ പട്ടാമ്പി

അഭിനയ ജീവിതത്തില്‍ ഏറ്റവും വേദന തോന്നിയ നിമിഷത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം ഇപ്പോള്‍. ഒരു പ്രമുഖ തിരക്കഥാകൃത്ത് ചീത്ത വിളിച്ചതും തുടര്‍ന്ന് ആ വേഷം ഉപേക്ഷിച്ച് സിനിമ വിടേണ്ടി വന്നതിനെ കുറിച്ചുമാണ് താരം പറയുന്നത്.

കോഴിക്കോട് ഒരു സിനിമയില്‍ അഭിനയിക്കാന്‍ പോയി. അതിന്റെ തിരക്കഥാകൃത്ത് പ്രസിദ്ധനായ ഒരാളാണ്. രാവിലെ ലൊക്കേഷനിലെത്തി റെഡിയായി നില്‍ക്കുമ്പോള്‍ സീന്‍ പറഞ്ഞു തരാന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ വന്നു. സീന്‍ വായിച്ചു കൊണ്ടിരിക്കുമ്പോള്‍ തൊട്ടപ്പുറത്ത് തിരക്കഥാകൃത്ത് ഇരുന്ന് ഭക്ഷണം കഴിക്കുന്നുണ്ട്. തന്നെ കണ്ട് പുള്ളി അവിടെ ഇരുന്നു വിളിച്ചു ചോദിക്കുകയാണ്, ആരാണ് ഈ മണികണ്ഠന്‍ എന്ന്.

‘ഞാനാണ് സാര്‍ മണികണ്ഠന്‍’ എന്ന് പറഞ്ഞ് പുള്ളി ഭക്ഷണം കഴിക്കുന്നിടത്തേക്ക് ചെന്നു. രാവിലെ സാറിനെ കണ്ട് വിഷ് ചെയ്തിരുന്നുവെന്നും പറഞ്ഞു. ”താന്‍ എന്നെ കണ്ടൊന്നുമില്ല. ഞാനാണ് ഈ പടത്തിന്റെ സ്‌ക്രിപ്റ്റ് റൈറ്റര്‍. നിങ്ങള്‍ പുതിയതായി വരുന്ന ആളുകള്‍ക്ക് ഇത്ര അഹങ്കാരം പാടില്ല. മമ്മൂട്ടിയും മോഹന്‍ലാലും ദിലീപുമൊക്കെ അഹങ്കാരം കാണിച്ചാല്‍ ഞങ്ങള്‍ ക്ഷമിച്ചെന്നിരിക്കും.”

”പക്ഷേ നിങ്ങളെപ്പോലുള്ള പുതിയ ആളുകള്‍ അഹങ്കാരം കാണിച്ചാല്‍ ഞങ്ങളെപ്പോലുള്ളവര്‍ക്ക് ക്ഷമിക്കേണ്ട കാര്യമില്ലടോ… ഇവന്‍ അഭിനയിക്കുകയാണെങ്കില്‍ എന്റെ പടത്തില്‍ അഭിനയിച്ചാല്‍ മതി. അല്ലെങ്കില്‍ ഇവന്‍ അഭിനയിക്കേണ്ട. താന്‍ സ്‌ക്രിപ്റ്റ് അവിടെ വച്ചിട്ട് പൊയ്‌ക്കോ” എന്ന് അയാള്‍ അസിസ്റ്റന്റ് ഡയറക്ടറോട് പറഞ്ഞു.

തിരക്കഥാകൃത്ത് ഭക്ഷണം കഴിച്ച് കഴിഞ്ഞ് ‘ഓരോ മറ്റവമ്മാര്‍ സിനിമയില്‍ അഭിനയിക്കാനെന്നു പറഞ്ഞു വരും. കൊഞ്ഞാണമ്മാര്’… എന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കുകയാണ്. അത് കേട്ട് ആള് കൂടി. ആ സിനിമ ചെയ്താല്‍ 10,000 രൂപ കിട്ടിയേക്കും. ആ പൈസ കിട്ടിയാല്‍ കുടുംബത്തില്‍ എന്തെങ്കിലും ചെറിയ കാര്യം നടക്കുമല്ലോ. ആ ഒരു സംഗതി ഇയാള്‍ ഇല്ലാണ്ടാക്കി.

തലയില്‍ കയറാനൊക്കെ നമ്മള്‍ സമ്മതിക്കും. അതിനു മുകളില്‍ കയറിയിരുന്ന് അപ്പിയിടാന്‍ സമ്മതിക്കില്ല. നേരേ പോയി മേക്കപ്പ് അഴിച്ചു ഡ്രസ് ഊരി കൊടുത്തിട്ട് പുറത്തിറങ്ങി. സംവിധായകനോട് പറഞ്ഞു, ‘ചേട്ടാ ഞാന്‍ പോവുകയാണ്. ഈ സിനിമയില്‍ അഭിനയിക്കുന്നില്ല. നിങ്ങളുടെ തിരക്കഥാകൃത്തിനെ ഞാന്‍ ചെന്ന് പരിചയപ്പെട്ടില്ലെന്ന് പറഞ്ഞു ഭയങ്കര ചീത്ത വിളിയാണ്. അങ്ങേരുടെ ചീത്ത വിളി കേട്ട് അഭിനയിക്കാന്‍ എനിക്ക് അറിയില്ല. ഞാന്‍ പോകുന്നു’ എന്ന്.

തിരക്കഥാകൃത്ത് വേറെ ആര്‍ക്കോ ഈ വേഷം കൊടുക്കാമെന്നു പറഞ്ഞ് അയാളുടെ കയ്യില്‍നിന്ന് കള്ളു വാങ്ങി കുടിച്ചിട്ടാണ് കസര്‍ത്തു മുഴുവനും നടത്തിയത്. അത് തനിക്ക് ഇപ്പോഴും ഭയങ്കര വേദന ഉണ്ടാക്കിയ കാര്യമാണെന്ന് മമികണ്ഠന്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിൽ ഏകാധിപതിയെപ്പോലെ പെരുമാറുന്നു', യൂത്ത് കോൺഗ്രസ് ഇടുക്കി നേതൃസംഗമത്തിൽ സംസ്ഥാന അധ്യക്ഷനെതിരെ വിമർശനം

ബജ്രംഗ് ദൾ പോലുള്ള സാമൂഹ്യ വിരുദ്ധരാണ് ഛത്തീസ്ഗഡിൽ പൊലീസ് സ്റ്റേഷൻ ഭരിക്കുന്നത്, ഭരണഘടന പശു തിന്നുന്ന ഗതികേടിലാണ് രാജ്യം, തുറന്നടിച്ച് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ്

ഉപഭോക്താക്കൾക്ക് 12.62% വരെ മികച്ച നേട്ടം ലഭിക്കുന്നു, ഐസിഎൽ ഫിൻകോർപിന്റെ പുതിയ എൻസിഡി ഇഷ്യൂ ജൂലൈ 31 മുതൽ

ഇന്ത്യയ്ക്ക് മേൽ 25% തീരുവയും പിഴയും ചുമത്തി ട്രംപിന്റെ പ്രഖ്യാപനം; ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും

'അമ്മ' തെരഞ്ഞെടുപ്പ്: സംഘടനയുടെ തലപ്പത്തേക്ക് സ്ത്രീകൾ വരട്ടെന്ന് സലിം കുമാർ, അത് സമൂഹത്തിനുള്ള നല്ല സന്ദേശമാകുമെന്നും നടൻ

'കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവം മൗലിക അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം'; വിമർശിച്ച് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍

ആ സൂപ്പർതാരമില്ലെങ്കിൽ എൽസിയു പൂർണമാകില്ല, സംവിധായകൻ ലോകേഷ് കനകരാജിന്റെ വാക്കുകൾ ചർച്ചയാക്കി സോഷ്യൽ മീഡിയ

'ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മലയാളി കേന്ദ്ര മന്ത്രിമാർ പുലർത്തുന്ന മൗനം അപകടകരവും ദുഃഖകരവും'; കേരളത്തിൽ ബിജെപി നേതാക്കൾ മുഖംമൂടി അണിഞ്ഞിരിക്കുന്നു; മന്ത്രി വി ശിവൻകുട്ടി

കൊവിഡ് കാലത്ത് ജീവൻ പോലും നോക്കാതെ കഷ്ടപ്പെട്ടുണ്ടാക്കിയ ചിത്രമായിരുന്നു അത്, സൂര്യ സിനിമയ്ക്ക് സംഭവിച്ചത് പറഞ്ഞ് സംവിധായകൻ

എല്ലാം ചാറ്റ്ജിപിടിയോട് പറയുന്നവരാണോ? സൂക്ഷിക്കുക..