'എന്റെ അവകാശമായ റേഷനും കിറ്റും ആദ്യമായി ലഭിച്ചു'; ക്യൂ നില്‍ക്കുന്ന ചിത്രവുമായി മണികണ്ഠന്‍ ആചാരി

ആദ്യമായി റേഷനും ഭക്ഷ്യ കിറ്റും ലഭിച്ചതിന്റം സന്തോഷം പങ്കുവച്ച് നടന്‍ മണികണ്ഠന്‍ ആചാരി. ഫെയ്‌സ്ബുക്കിലാണ് റേഷന്‍ കടയില്‍ പോയി സാധനങ്ങള്‍ വാങ്ങാന്‍ ക്യൂ നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് താരം ഇക്കാര്യം അറിയിച്ചത്.

“”അങ്ങനെ എന്റെ അവകാശമായ, അനുവദനീയമായ റേഷനും കിറ്റും ആദ്യമായി ലഭിച്ചിരിക്കുന്നു…. സന്തോഷം”” എന്നാണ് മണികണ്ഠന്‍ ആചാരി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഇതിന് മുമ്പ് എന്താണ് റേഷന്‍ കിട്ടാതിരുന്നത് എന്ന ചോദ്യവുമായി ആരാധകരും എത്തി.

പുതിയ വീട്ടിലേക്കുള്ള കാര്‍ഡ് അനുവദിച്ചിട്ട് കുറഞ്ഞ് കാലയളവായിട്ടേ ഉള്ളൂ എന്നാണ് താരം ആരാധകരോട് വ്യക്തമാക്കിയിരിക്കുന്നത്. റേഷന്‍ വാങ്ങാനായി ക്യൂ നില്‍ക്കുന്ന ചിത്രമായതിനാല്‍ താരത്തെ പ്രശംസിച്ചും നിരവധി കമന്റുകള്‍ എത്തി.

ഇന്നും റേഷന്‍ കടയിലേക്ക് പോകുന്നത് മാനക്കേടായി തെറ്റിദ്ധരിക്കുന്ന ചെറുപ്പക്കാര്‍ ഉണ്ട്. താങ്കളെപ്പോലെ ഒരു സെലിബ്രിറ്റി തന്റെ അവകാശത്തിന് റേഷന്‍ കടയില്‍ പോയത് മുകളില്‍ പറഞ്ഞ ചെറുപ്പക്കാര്‍ക്ക് മാതൃകയാണ്. ഇതായിരുന്നു ഒരു ആരാധകന്റെ കമന്റ്.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി