മഞ്ജു വാര്യര്‍ അറിയാതെ ഇങ്ങനെ ഒരു അബദ്ധം പറ്റിയായതാണെന്ന് തോന്നുന്നില്ല, അവര്‍ തഴഞ്ഞു; വിമര്‍ശനവുമായി മനീഷ് കുറുപ്പ്

.മഞ്ജു വാര്യര്‍ നിര്‍മ്മിച്ച് പ്രധാന വേഷത്തിലെത്തുന്ന ‘ലളിതം സുന്ദരം’ സിനിമയില്‍ രണ്ട് വര്‍ഷം മുന്‍പ് വൈറലായി മാറിയ ‘വെള്ളരിക്കാപ്പട്ടണം’ സിനിമയിലെ ‘ശൂലം പടയുടെ ചെമ്പടകൊട്ടി കോലംതുള്ളും യേശു,, വേല്‍ യേശുവേ ഹല്ലേലൂയാ ‘എന്ന പാരഡി കരോള്‍ പാട്ട് ഉപയോഗിച്ചതിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ മനീഷ് കുറുപ്പ് രംഗത്ത്. നേരത്തേ മഞ്ജു വാര്യര്‍ നായികയായി അഭിനയിക്കുന്ന സിനിമക്ക് വെള്ളരിക്കപ്പട്ടണം എന്ന് പേരിട്ടിരുന്നു. ഷൂട്ടിങ് ആരംഭിക്കാത്ത മഞ്ജു വാര്യര്‍ സൗബിന്‍ സിനിമയില്‍നിന്നും ആ പേര് മാറ്റണമെന്നഭ്യര്‍ത്ഥിച്ചു ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകരെ ബന്ധപ്പെട്ടിരുന്നു. തങ്ങളുടേത് ഒരു ഇന്റര്‍നാഷണല്‍ സിനിമയാണെന്നും നിങ്ങളുടെ ചെറിയ ചിത്രമായതുകൊണ്ട് വേണമെങ്കില്‍ അതിന്റെ പേര് മാറ്റാന്‍ പറഞ്ഞ് അപമാനിക്കുകയായിരുന്നു..

തുടര്‍ന്ന് മഞ്ജു വാര്യരെ നേരിട്ട് പരാതി ബോധിപ്പിച്ചു തനിക്കൊന്നും ചെയ്യാന്‍ സാധിക്കില്ലന്ന് പറഞ്ഞ് തഴഞ്ഞു.. മഞ്ജു വാര്യര്‍ സിനിമയുടെ പ്രൊഡ്യൂസര്‍ രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് സിനിമയുടെ സെന്‍സര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് കോടതി വിധിയുമായി എത്തിയാണ് സെന്‍സര്‍ നേടിയത്.. സാധാരണക്കാരന് സിനിമ എടുക്കണമെങ്കില്‍ സിനിമാജന്മിമാരുടെ അനുവാദം വാങ്ങണം കപ്പം കൊടുക്കണം ഇല്ലെങ്കില്‍ ഭീഷണികള്‍ റിലീസിങ് തടയല്‍ പോലുള്ള അടിച്ചമര്‍ത്തലുകള്‍ നേരിടേണ്ടിവരും.. കഴിഞ്ഞ മാസം റിലീസ് ചെയ്യേണ്ട തന്റെ സിനിമയായ വെള്ളരിക്കാപ്പട്ടണത്തിന്റെ റിലീസിന് അപ്രഖ്യാപിത വിലക്ക് നേരിടുകയാണ് ഇപ്പോള്‍, സിനിമ റിലീസിങ് ചെയ്യാമെന്നേറ്റ രണ്ട് വിതരണക്കാരെ വിരട്ടി പിന്തിരിപ്പിച്ചു.. കഴിഞ്ഞ മന്ത്രി സഭയിലെ രണ്ട് മന്ത്രിമാര്‍ ഈ സിനിമയില്‍ ഉള്ളതുകൊണ്ട് മാത്രമാണ് ഇപ്പോഴും ജീവന്‍ വിട്ടുവച്ചിരിക്കുന്നത്. സംവിധായകന്‍ മനീഷ് കുറുപ്പ് പറയുന്നു..

മലയാള സിനിമയില്‍ ആദ്യമായ് ക്യാമറക്ക് പിന്നില്‍ 4പേരെ മാത്രം ഉള്‍പ്പെടുത്തി ഷൂട്ട് ചെയ്ത സിനിമയാണ് വെള്ളരിക്കാപ്പട്ടണം. 2018ല്‍ ഷൂട്ടിങ് ആരംഭിച്ച വെള്ളരിക്കാപ്പട്ടണം സിനിമയിലെ പാട്ടുകള്‍ എല്ലാംതന്നെ യുട്യൂബില്‍ വൈറലായിരുന്നു. പളുങ്ക് മായാവി, ഭ്രമരം പോലുള്ള സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ബാലതാരമായി വന്ന ടോണി സിജിമോനാണ് പ്രധാണവേഷം കൈകാര്യം ചെയ്യുന്നത്. ജാന്‍വി ബൈജു, ഗൗരി ഗോപിക എന്നീ രണ്ട് നായികമാരാണ് ചിത്രത്തിലുള്ളത്. ബിജു സോപാനം, എം.ആര്‍. ഗോപകുമാര്‍, സാജന്‍ പള്ളുരുതി, കൊച്ചുപ്രേമന്‍, ടോം ജേക്കബ്, ജയകുമാര്‍, ആല്‍ബര്‍ട്ട് അലക്‌സ് എന്നിവര്‍ക്ക് പുറമെ മുന്‍ മന്ത്രിമാരായ ഷൈലജ ടീച്ചറും വി.എസ് സുനില്‍കുമാറും അഭിനയിച്ചിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ