കാന്‍സറിന് ഒപ്പം നീണ്ട യാത്ര ഉണ്ടാവുമ്പോള്‍ ദീര്‍ഘകാല സൈഡ് എഫക്ടുകള്‍ വരും, എന്തുകൊണ്ടാണ് അത് സംഭവിക്കുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു: മംമ്ത

കാന്‍സര്‍ ചികിത്സയെ അതിജീവിച്ചതെങ്ങനെയെന്ന് പങ്കുവെച്ച് നടി മംമ്ത മോഹന്‍ദാസ്. രണ്ടുവട്ടമാണ് നടി കാന്‍സറിനെ അതിജീവിച്ച് തിരിച്ചെത്തിയത്. തനിക്ക് ആദ്യം രോഗം ബാധിച്ച സമയത്ത് 23 വയസ്സായിരുന്നുവെന്നും തനിക്കേറ്റവും ശക്തി പകര്‍ന്നു നല്‍കിയിരുന്നത് തന്റെ മാതാപിതാക്കളായിരുന്നുവെന്നും മംമ്ത പറയുന്നു.

‘പണ്ട് തൊട്ടേ ചില ട്രസ്റ്റ് ഇഷ്യൂസ് ഉള്ള ആളാണ് ഞാന്‍. പേരുള്ള ഡോക്ടറുടെ അടുത്ത് പോയപ്പോഴൊന്നും ഞാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം കിട്ടിയില്ല. പെട്ടെന്ന് ചികിത്സിക്കാം എന്ന രീതിയിലായിരുന്നു അവരുടെ അപ്രോച്ച്’.

‘അപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞു, ‘ട്രീറ്റ്മെന്റ് അവിടെ നില്‍ക്കട്ടെ, എനിക്ക് ആദ്യം വേണ്ടത് ആദ്യ കീമോ ചെയ്യുന്ന സമയത്ത് എന്റെ ബെഡിനടുത്തുണ്ടാവുന്ന ഡോക്ടറെയാണ്’. മംമ്തയുടെ ഹെല്‍ത്ത് ഇപ്പോള്‍ എങ്ങനെ ഉണ്ടെന്ന് ധാരാളം ആളുകള്‍ ചോദിക്കാറുണ്ട്. ഞാന്‍ സുഖമായിരിക്കുന്നു എന്നല്ല പറയാറ്. അത് എന്റെ നിയന്ത്രണത്തിലാണെന്നാണ്. ശാരീരികം മാത്രമല്ല മാനസിക ആരോഗ്യവും’.

‘എന്റെ കുടുംബത്തില്‍ ഏറ്റവും പിന്തുണ നല്‍കിയിരുന്നത് അച്ഛനും അമ്മയുമാണ്. 2009ല്‍ കാന്‍സര്‍ ബാധിച്ച ശേഷം കാന്‍സറിനൊപ്പം നീണ്ട യാത്ര ഉണ്ടാവുമ്പോള്‍ ദീര്‍ഘ കാലത്തിലുള്ള സൈഡ് എഫക്ടുകള്‍ വരും. എനിക്ക് രോഗം ബാധിച്ച സമയത്ത് 23 വയസിലായിരുന്നു’.

‘എന്തു കൊണ്ടാണ് ഞാന്‍ മൂഡിയായിരിക്കുന്നത് എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. മംമ്ത പറയുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ