നാഗ് സര്‍ വിളിച്ചപ്പോള്‍ ഫോണിലൂടെ കരയുകയായിരുന്നു, കീമോ തുടങ്ങിക്കോ കാത്തിരിക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്: മംമ്ത

ക്യാന്‍സര്‍ ബാധിച്ച് കീമോ ചെയ്യുന്നതിനിടെ താന്‍ അഭിനയിച്ച തെലുങ്ക് ചിത്രത്തെ കുറിച്ച് പറഞ്ഞ് നടി മംമ്ത മോഹന്‍ദാസ്. നാഗാര്‍ജുനയ്‌ക്കൊപ്പം ‘കെഡി’ എന്ന സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ചാണ് മംമ്ത ഇപ്പോള്‍ തുറന്ന് സംസാരിച്ചത്.

കെഡി സിനിമയ്ക്കായി നാഗ് സാര്‍ വിളിച്ചപ്പോള്‍ ക്യാന്‍സര്‍ ബാധിച്ച കാര്യം അറിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. ‘ഈ സിനിമയോ മറ്റൊരു സിനിമയോ ഇനിയൊരിക്കലും എനിക്ക് ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല’ എന്നാണ് താന്‍ പറഞ്ഞത്.

‘എനിക്ക് നീ പറയുന്നത് മനസിലാവുന്നില്ല ഞാന്‍ അടുത്തയാഴ്ച വിളിക്കാം’ എന്ന് സര്‍ പറഞ്ഞു. താന്‍ ഫോണിലൂടെ കരയുകയായിരുന്നു. അടുത്തയാഴ്ച അദ്ദേഹത്തോട് സംസാരിച്ചു. ‘കുഴപ്പമില്ല നീ കഥ കേള്‍ക്കൂ. കുട്ടിക്കാല രംഗങ്ങള്‍ ഇപ്പോള്‍ ചിത്രീകരിക്കാം, നീ ചികിത്സ തുടങ്ങിക്കോ കാത്തിരിക്കാം’ എന്നാണ് അദ്ദേഹം പറഞ്ഞത്.

കീമോ തെറാപ്പി ചെയ്യുന്ന ആറ് മാസത്തിനിടെയാണ് കെഡി സിനിമ ഷൂട്ട് ചെയ്തത്. ആറ് മാസത്തില്‍ എങ്ങനെയാണ് ചികിത്സ തീര്‍ത്തതെന്ന് അറിയില്ല. ആ സിനിമ തനിക്ക് ആശ്വാസമായിരുന്നു. 14 ദിവസവും കീമയോയുണ്ടാവും. രണ്ട് ദിവസം തനിക്ക് ക്ഷീണമായിരിക്കും.

മൂന്നാം ദിവസം വര്‍ക്കിന് പോവും. നാല് ദിവസം വര്‍ക്ക് ചെയ്ത് തിരിച്ചു വരും. ആറ് മാസം ഇങ്ങനെ പോയി. ഏത് പ്രൊഡക്ഷന്‍ ഹൗസ് അങ്ങനെ ചെയ്യും. രണ്ട് മാസത്തിനുള്ളില്‍ താനിത് പോലെയായിരിക്കില്ല, തന്റെ മുടിയെല്ലാം പോവുമെന്ന് നാഗ് സാറിനോട് തുടക്കത്തില്‍ പറഞ്ഞിരുന്നു.

‘ഒരു പ്രശ്‌നവുമില്ല, നമ്മളീ സിനിമ ഒരുമിച്ച് ചെയ്യും’ എന്നാണ് അദ്ദേഹം പറഞ്ഞത്. ആ സമയത്ത് അദ്ദേഹമാണ് തനിക്ക് പ്രതീക്ഷ തന്നത് എന്നാണ് മംമ്ത ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. നിലവില്‍ വിറ്റിലിഗോ എന്ന രോഗമാണ മംമ്തയെ ബാധിച്ചിരിക്കുന്നത്. ഈ വിവരം താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ