ഭീഷ്മപർവ്വം പോലുള്ള സിനിമകളിൽ അല്ല മമ്മൂട്ടി അഭിനയിക്കേണ്ടത്: സംവിധായകൻ

ഭീഷ്മപർവ്വം പോലുള്ള കൊമേർഷ്യൽ സിനിമകളിൽ അല്ല മമ്മൂട്ടി അഭിനയിക്കേണ്ടതെന്ന് നിർമ്മാതാവും സംവിധായകനുമായ സമദ് മങ്കട. നിരവധി കൊമേർഷ്യൽ സിനിമകൾ ചെയ്തിട്ടുള്ള മമ്മൂട്ടിയെയും മോഹൻലാലിനെയും പോലുള്ള നടൻമാർ ഇനി സാമൂഹിക പ്രസക്തിയുള്ള സിനിമകളാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്.

പഴയ കാല സിനിമയായ അച്ഛനും ബാപ്പയും എന്ന സിനിമ മമ്മൂട്ടിയെ വെച്ച് പുനർനിർമ്മിക്കാൻ താൻ ആഗ്രഹിക്കുന്നു വെന്നും അത് മമ്മൂട്ടി വെച്ച് ചെയ്യാനാണ് തനിക്ക് താത്പര്യമെന്നും പറയുന്നതിനിടയാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം പരാമർശിച്ചത്. അച്ഛനും ബാപ്പയും എന്നൊരു പഴയ സിനിമയുണ്ട്. മമ്മൂക്കയെ കിട്ടിയാൽ അത് ചെയ്യണം എന്ന് ആഗ്രഹമുണ്ട്. ഇപ്പോഴും വളരെയധികം സാമൂഹിക പ്രസക്തിയുള്ള സിനിമയാണത്.

അതിൽ കൊട്ടാരക്കര ശ്രീധരൻ നായർ ചെയ്ത ഒരു കഥാപാത്രമുണ്ട്. അത് ഇക്കാലത്ത് മമ്മൂക്കയ്ക്ക് മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയും മോഹൻലാലുമൊക്കെ ഇനി സാമൂഹിക പ്രസക്തിയുള്ള സിനിമകളാണ് ചെയ്യേണ്ടത്. അവരൊക്കെ കൊമേർഷ്യൽ സിനിമകൾ ചെയ്ത വളരെ എസ്റ്റാബ്ലീഷഡ് ആയ നടന്മാരാണ്. അവർ ഇനി സമൂഹത്തിന് വേണ്ടിയിട്ട് സിനിമകൾ ചെയ്യണം.

ഭാവി തലമുറക്ക് വേണ്ടിയുള്ള സിനിമകൾ ചെയ്യണം. ഭീഷ്മ പോലുള്ള സിനിമകൾ കൊമേർഷ്യൽ സിനിമകളാണ്. മമ്മൂക്ക ചെയ്തത് കൊണ്ട് അത് അങ്ങനെയായി. താൻ സിനിമയെ വിമർശിക്കുകയല്ല. എന്നാൽ ആ സിനിമയിൽ സമൂഹത്തിന് ഒരു സന്ദേശമുണ്ടെന്ന് പറയാൻ കഴിയില്ല. നല്ലൊരു എന്റർടൈനർ മാത്രമാണ്. ഇപ്പോഴത്തെ  പ്രേക്ഷകർ ഇഷ്ടപ്പെടുന്നത് അഗ്രസീവ് മൂഡിലുള്ള സിനിമകൾ ആണ്. മുൻപ് നന്മയുള്ള  സിനിമയോടായിരുന്നു  പ്രേക്ഷകർക്ക് ഇഷ്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Latest Stories

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി; കേസ് ഗൗരവമുള്ളതെന്ന് കോടതി; അറസ്റ്റ് തുടരുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനത്തില്‍' വധശ്രമ കുറ്റം ചേര്‍ത്ത് എസ്‌ഐടി; ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന ജാമ്യമില്ലാ കുറ്റം ചുമത്തി റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു

ശബരിമല സ്വര്‍ണക്കൊള്ള: എസ്ഐടി അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുവകകള്‍ സംബന്ധിച്ചുള്ള പൊലീസ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്ത് നടപടിയെടുക്കും

മാസപ്പടി കേസ് : പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി'; ഇഡിക്ക് ഷോൺ ജോർജിന്റെ കത്ത്

ഇന്ത്യയിലുടനീളം ആക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ്ഐ – ഡി കമ്പനി ബന്ധമുള്ള 9 പേർ പിടിയിൽ

ജൂണ്‍ 3ന് കര്‍ണാടകയില്‍ ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ; വൈകിട്ട് സിഎല്‍പി യോഗം; മന്ത്രിമാരാകാന്‍ ഡല്‍ഹിയില്‍ തമ്പടിച്ച് നേതാക്കള്‍

തനിക്കെതിരെ പ്രചരിക്കുന്ന പരാതികൾ കെട്ടിച്ചമച്ചത്, എല്ലാം തുടങ്ങിയത് ഒരു തൊഴിൽ തർക്കത്തിൽ നിന്ന്; നിയമ നടപടി സ്വീകരിക്കും: കുക്കു പരമേശ്വരൻ

സംസ്ഥാനത്ത് മഴ കനക്കും; 8 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിർദേശം

അധികാരമില്ലെന്ന് കരുതി എതിർക്കില്ല, സിൽവർ ലൈൻ ഇല്ലാതാക്കിയതിൽ യുഡിഎഫ് മാപ്പ് പറയണം: എം വി ഗോവിന്ദൻ

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആറ് പേർ കൂടി അറസ്റ്റിൽ, ഇതോടെ 25 പേർ പിടിയിൽ