തിരിച്ചു വരാന്‍ കഴിഞ്ഞതില്‍ സന്തോഷം, എല്ലാവരെയും വീണ്ടും കാണാന്‍ സാധിച്ചതിലും: മമ്മൂട്ടി

എട്ട് മാസത്തിന് ശേഷം മമ്മൂട്ടി കേരളത്തില്‍ തിരിച്ചെത്തി. ചികിത്സയെ തുടര്‍ന്ന് സിനിമയില്‍ നിന്നും താല്‍ക്കാലികമായി ഇടവേള എടുത്തിരിക്കുകയായിരുന്നു താരം. കേരളത്തില്‍ എത്തിയ മമ്മൂട്ടിയെ സ്വീകരിക്കാന്‍ മന്ത്രി എംബി രാജേഷ് അടക്കമുള്ളവര്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയിരുന്നു. കൂടെ നിന്നവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദിയുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു.

എല്ലാവരെയും വീണ്ടും കാണാന്‍ സാധിച്ചതിലും, തിരിച്ചു വരാന്‍ കഴിഞ്ഞതിലും സന്തോഷമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. താരത്തെ കാണാന്‍ നിരവധി ആരാധകരാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയിരുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് മമ്മൂട്ടി കേരളത്തില്‍ നിന്നും ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പോയത്.

താരം കഴിഞ്ഞ മാസം സിനിമാ സെറ്റിലേക്ക് തിരിച്ചെത്തിയിരുന്നു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ‘പാട്രിയറ്റ്’ സിനിമയുടെ ഹൈദരാബാദ് ലൊക്കേഷനിലാണ് നടന്‍ ജോയിന്‍ ചെയ്തത്. ചിത്രത്തിന്റെ ഹൈദരാബാദ്, ലണ്ടന്‍ ഷെഡ്യൂളുകളില്‍ മമ്മൂട്ടി പങ്കെടുത്തിരുന്നു. ചെന്നൈയില്‍ നിന്നാണ് കേരളത്തിലേക്കുള്ള ഇപ്പോഴത്തെ മടക്കം.

നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം നിര്‍വഹിക്കുന്ന ‘കളങ്കാവല്‍’ ആണ് മമ്മൂട്ടിയുടെതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. നവംബര്‍ 27ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുക. ക്യൂബ്സ് എന്റര്‍ടെയ്മെന്റിന്റെ ബാനറില്‍ പുതിയൊരു സിനിമ കൂടി താരത്തിന്റെതായി പ്രഖ്യാപിച്ചിട്ടുണ്ട്.

Latest Stories

ഇഡി റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് സ്വയം വെടിവെച്ച് മരിച്ചു

'സംസ്ഥാന ബജറ്റ് കേന്ദ്ര അവഗണന മറികടന്ന് മുന്നേറും എന്നത്തിന്റെ സാക്ഷ്യപത്രം, ലോകം മൊത്തമുള്ള മലയാളികൾ ചർച്ച ചെയ്യുന്നു'; എം വി ഗോവിന്ദൻ

ഇറാന്‍ - യുഎസ് യുദ്ധഭീതിയില്‍ പശ്ചിമേഷ്യ; രാഷ്ട്രീയമാറ്റത്തിനായി പ്രക്ഷോഭത്തിനിറങ്ങിയ ആയിരക്കണക്കിന് ജനങ്ങളെ കൊലപ്പെടുത്തിയ ഇറാന്റെ സൈന്യത്തെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയന്‍

'അഞ്ചു വർഷം മുമ്പ് പുറത്തിറക്കിയ മാനിഫെസ്റ്റോ പോലും നടപ്പാക്കിയില്ല, RRTS ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ'; വിമർശിച്ച് കെ സി വേണുഗോപാൽ

സതീശന്‍ VS ശിവന്‍കുട്ടി: നേമത്ത് മല്‍സരിക്കാനില്ലെന്ന വി ഡി സതീശന്റെ പ്രസ്താവന ബിജെപിയുമായുള്ള രാഷ്ട്രീയ കച്ചവടത്തിന്റെ ഭാഗമെന്ന് വി ശിവന്‍കുട്ടി

'ഈ വിറയൽ തവനൂരിലെ താങ്കളുടെ അടിത്തറ ഇളകിയതിന്റെ തെളിവാണ്, സ്ഥാനാർത്ഥിത്വം തീരുമാനിക്കേണ്ടത് കോൺഗ്രസ് പാർട്ടിയാണ്'; കെ ടി ജലീലിന് മറുപടിയുമായി സന്ദീപ് വാര്യർ

'വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന പരിപാടിക്ക് പൊലീസ് സംരക്ഷണം നൽകണം'; ഉത്തരവിട്ട് ഹൈക്കോടതി

'പാവങ്ങളുടെ കണ്ണീർ ഒപ്പിയതുകൊണ്ടാണ് നമുക്ക് അംഗീകാരം ലഭിച്ചത്, ഈ പത്മഭൂഷൻ സമുദായത്തിൽപ്പെട്ട എല്ലാവർക്കും അവകാശപ്പെട്ടത്'; വെള്ളാപ്പള്ളി നടേശൻ

'എല്ലാം ഭാര്യയ്ക്കറിയാം, യുവതിയെ കൊന്നതില്‍ കുറ്റബോധമുണ്ട്'; എലത്തൂരിലെ കൊലപാതകത്തിൽ പ്രതി വൈശാഖൻ

അതിവേഗ റെയില്‍ പദ്ധതിയില്‍ സംസ്ഥാനത്തിന്റെ മെല്ലെപ്പോക്ക് കാരണമാണ് കേന്ദ്ര റെയില്‍വേ മന്ത്രിയെ നേരിട്ട് കണ്ടതെന്ന് ഇ ശ്രീധരന്‍; കെ-റെയിലിനായി 100 കോടി ചെലവാക്കി, പുതിയ പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കാന്‍ 12 കോടി മതി