ലൂസിഫര്‍ ഹിറ്റായാല്‍ ഡേറ്റ് നല്‍കണമെന്ന് പൃഥ്വി രാജ്; അതൊക്കെ എപ്പോഴെ തന്നു കഴിഞ്ഞെന്ന് മമ്മൂട്ടി

മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രം ലൂസിഫറിനെ പുകഴ്ത്തി മമ്മൂട്ടി. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൂസിഫര്‍ പുറത്തിറങ്ങി ഹിറ്റാവുകയാണെങ്കില്‍ മമ്മൂക്കയും ഡേറ്റ് തരണേയെന്ന പൃഥ്വിയുടെ ചോദ്യത്തിന് ഡേറ്റൊക്കെ എന്നേ തന്നു കഴിഞ്ഞുവെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. ലൂസിഫര്‍ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. മോഹന്‍ലാല്‍, പൃഥ്വിരാജ്, മഞ്ജു വാരിയര്‍, ടൊവീനോ തോമസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

“ലൂസിഫര്‍ എന്ന ഏറ്റവും പുതിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനാണ്. മലയാള സിനിമയില്‍ ഒരുകാലത്ത് ഏറ്റവും കൂടുതല്‍ മുഴങ്ങിക്കേട്ട ശബ്ദം സുകുമാരന്റേതായിരുന്നു. അദ്ദേഹത്തിന്റെ മകനാണിപ്പോള്‍ സംവിധാനരംഗത്തേക്കിറങ്ങിയിരിക്കുന്നത്.

സുകുമാരന്‍ ചേട്ടന്‍ ഒരുപാടു കാലം സംവിധാനം ചെയ്യണമെന്നാഗ്രഹിച്ചിരുന്ന ആളാണ്. ഞങ്ങള്‍ എം.ടി.യുമായി ചേര്‍ന്ന് ഒന്ന് രണ്ട് കഥകളും സംസാരിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ അതൊന്നും നടക്കാതെ പോയി. ഇപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ മോഹന്‍ലാലിനെപ്പോലെ ഒരു നടനെ വച്ചുകൊണ്ട് സിനിമ െചയ്യുന്നു. അച്ഛന്റെ ആഗ്രഹം മകനിലൂടെ നടക്കുന്നത് കാണുമ്പോള്‍ ഒരുപാടു സന്തോഷമുണ്ട്.”- മമ്മൂട്ടി പറഞ്ഞു.

Latest Stories

ഡല്‍ഹിയില്‍ വീണ്ടും പോര് മുറുകുന്നു; വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍

ഈ ടി20 ലോകകപ്പ് അവര്‍ക്ക് തന്നെ; പ്രവചിച്ച് ലങ്കന്‍ ഇതിഹാസം

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി

വമ്പൻ നാണക്കേടിന്റെ ലിസ്റ്റിൽ ചെന്നൈയും ബാംഗ്‌ളൂരിനും രാജസ്ഥാനും കൂട്ടായി ഇനി മഞ്ഞപ്പടയും; ആ അപമാനം ഇങ്ങനെ

സൂര്യ ഒരു അസാമാന്യ മനുഷ്യന്‍, അദ്ദേഹത്തിന്റെ 200 ശതമാനവും കങ്കുവയ്ക്ക് നല്‍കിയിട്ടുണ്ട്: ജ്യോതിക

പൊലീസ് ഉദ്യോഗസ്ഥനെ ലഹരിസംഘം വിഷം കുത്തിവച്ച് കൊലപ്പെടുത്തി; ആക്രമണം മോഷ്ടാവിനെ പിന്തുടരുന്നതിനിടെ

എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

എന്തൊരു ശല്യമാണ് ഇവന്മാരെ കൊണ്ട്, ഇനി അവനെ കുറ്റപ്പെടുത്തിയാൽ ഞാൻ കേട്ടുകൊണ്ട് നിൽക്കില്ല; ഡിവില്ലേഴ്‌സ് പറയുന്നത് ഇങ്ങനെ

രാജ്യത്തെ സേവിക്കാന്‍ മോദിയുടെയും അമിത് ഷായുടെയും പാത പിന്തുടരാന്‍ ആഗ്രഹിക്കുന്നു; ജനങ്ങള്‍ അനുഗ്രഹിക്കണം; ബിജെപിയില്‍ ചേര്‍ന്ന് നടി രൂപാലി ഗാംഗുലി

'ഞാനെന്താ പൂച്ചയോ? പലതവണ അബോര്‍ഷന്‍ ചെയ്തു..'; ഭാവനയല്ലാതെ മറ്റാര്‍ക്കെങ്കിലും ധൈര്യമുണ്ടോ ഇത് പറയാന്‍? ചര്‍ച്ചയാകുന്നു