മമ്മൂട്ടിയാണ് യഥാർത്ഥ സൂപ്പർ സ്റ്റാർ, ഇത് വിജയിച്ചില്ലെങ്കില്‍ അദ്ദേഹത്തിന് നഷ്ടപ്പെടാന്‍ ഒരുപാടുണ്ടായിരുന്നു: ജ്യോതിക

മമ്മൂട്ടിയും ജ്യോതികയും ഒരുമിച്ച് വെള്ളിത്തിരയിലെത്തിയ ആദ്യ സിനിമയായിരുന്നു ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ’ എന്ന ചിത്രം. മമ്മൂട്ടിയുടെ മാത്യു ദേവസി എന്ന കഥാപാത്രത്തിനൊപ്പം തന്നെ പ്രേക്ഷകർ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത കഥാപാത്രമായിരുന്നു ജ്യോതിക അവതരിപ്പിച്ച ഓമന. അധികം സംഭാഷണങ്ങളോ മറ്റോ ഇല്ലാതെ തന്നെ ഗംഭീര പ്രകടനമാണ് മമ്മൂട്ടിയും ജ്യോതികയും കാതലിൽ കാഴ്ചവെച്ചത്.

ഇപ്പോഴിതാ മമ്മൂട്ടിയാണ് യഥാർത്ഥ സൂപ്പർ സ്റ്റാർ എന്ന് പറഞ്ഞിരിക്കുകയാണ് ജ്യോതിക. ഫിലിം കമ്പാനിയന്റെ ആക്ടേഴ്സ് അഡ എന്ന പരിപാടിയിലായിരുന്നു ജ്യോതികയുടെ പ്രതികരണം. യഥാര്‍ഥ നായകന്‍ ആക്ഷന്‍ ചെയ്യുകയോ, വില്ലനെ ഇടിച്ചുവീഴ്​ത്തുകയോ, റൊമാന്‍സ് ചെയ്യുകയോ മാത്രം ചെയ്യുന്ന ഒരാളാകരുത് എന്നാണ് മമ്മൂട്ടി തന്നോട് കാതലിൽ അഭിനയിക്കുന്ന സമയത്ത് പറഞ്ഞത് എന്നും ജ്യോതിക ഓർത്തെടുത്തു.

“എനിക്കിത് പറയാതിരിക്കാനാവില്ല, ഞാന്‍ ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളോടൊപ്പവും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ യഥാർഥ സൂപ്പർസ്റ്റാർ മമ്മൂട്ടി തന്നെയാണ്. കാതലില്‍ അഭിനയിക്കാന്‍ പോയ സമയത്ത് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. സര്‍, അങ്ങ് എങ്ങനെയാണ് ഇത്തരമൊരു കഥാപാത്രം തിരഞ്ഞെടുത്തതെന്ന്? അപ്പോള്‍ അദ്ദേഹം എന്നോട് തിരിച്ചൊരു ചോദ്യം ചോദിച്ചു. ആരാണ് യഥാര്‍ഥ നായകന്‍? യഥാര്‍ഥ നായകന്‍ ആക്ഷന്‍ ചെയ്യുകയോ, വില്ലനെ ഇടിച്ചുവീഴ്​ത്തുകയോ, റൊമാന്‍സ് ചെയ്യുകയോ മാത്രം ചെയ്യുന്ന ഒരാളാകരുത്.

യഥാര്‍ഥ നായകന്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിവുളള ആളായിരിക്കണം. അദ്ദേഹത്തിന് നമ്മള്‍ കയ്യടി കൊടുത്തേ മതിയാകൂ. കാരണം ഈ കഥാപാത്രം വിജയിച്ചില്ലെങ്കില്‍ അദ്ദേഹത്തിന് നഷ്ടപ്പെടാന്‍ ഒരുപാടുണ്ടായിരുന്നു. കാരണം അത്രമാത്രം ഉയരത്തിലാണ് അദ്ദേഹമുള്ളത്.” എന്നാണ് ജ്യോതിക പറഞ്ഞത്.

‘നൻപകൽ നേരത്ത് മയക്കം’, ‘കാതൽ’ തുടങ്ങിയ ചിത്രങ്ങള്‍ ഈയൊരു പ്രായത്തിലും ചെയ്യാന്‍ കാണിച്ച ധൈര്യം അപാരമാണ്. പുതിയ കഥാപാത്രങ്ങളോട് അദ്ദേഹം പുലര്‍ത്തുന്ന കൗതുകം താരതമ്യപ്പെടുത്താന്‍ പോലും സാധിക്കാത്തതാണെന്നുമായിരുന്നു സിദ്ധാർത്ഥിന്റെ പ്രതികരണം.

Latest Stories

150 പവനും കാറും വേണം; നവവധുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരില്‍

തേപ്പ് കിട്ടിയോ? സെയ്ഫിന് ഇതെന്തുപറ്റി? 'കരീന' എന്ന് എഴുതിയ ടാറ്റൂ മായ്ച്ച് താരം! ചര്‍ച്ചയാകുന്നു

IPL 2024: അവൻ ഉള്ളിടത് ഞങ്ങൾ വേണ്ട, മുംബൈ ഇന്ത്യൻസ് പരിശീന സെക്ഷനിൽ നടന്നത് അപ്രതീക്ഷിത സംഭവങ്ങൾ; ഞെട്ടലിൽ ആരാധകർ

തബു ഹോളിവുഡിലേക്ക്; ഒരുങ്ങുന്നത് 'ഡ്യൂൺ പ്രീക്വൽ'

മഞ്ഞപ്പിത്തം; നാല് ജില്ലകളിൽ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

നീയൊക്കെ നായകനെന്ന നിലയില്‍ എന്തെങ്കിലും നേടിയിട്ടുണ്ടോ..; ഹാര്‍ദ്ദിക്കിനെ വിമര്‍ശിച്ച ഡിവില്ലിയേഴ്‌സിനെയും പീറ്റേഴ്‌സണെയും അടിച്ചിരുത്തി ഗംഭീര്‍

ഇടുക്കിയില്‍ പോക്‌സോ കേസ് അതിജീവിത കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയില്‍

'രാജ്യസുരക്ഷയ്ക്ക് ഭീഷണി'; എല്‍ടിടിഇ നിരോധനം അഞ്ചു വര്‍ഷത്തേക്ക് നീട്ടി കേന്ദ്രം

'ഉടൻ വിവാഹം കഴിക്കേണ്ടി വരും'; സ്വകാര്യ വിശേഷങ്ങളുമായി റായ്ബറേലിയാകെ നിറഞ്ഞ് രാഹുൽ ഗാന്ധി

വടകര യുഡിഎഫിന്റെ ജീര്‍ണ്ണ സംസ്‌കാരത്തിന്റെ മുഖം തുറന്നുകാട്ടുന്നു; വര്‍ഗീയ സ്ത്രീവിരുദ്ധ പ്രചരണങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയരണമെന്ന് സിപിഎം സെക്രട്ടേറിയറ്റ്