തലയില്‍ നിന്ന് ചോരയൊലിക്കുന്നുണ്ട്, ഒപ്പം മമ്മൂട്ടി പൊട്ടിക്കരയുന്നു

ബലൂണ്‍ സിനിമയുടെ ചിത്രീകരണത്തിനിടെ മമ്മൂട്ടിയ്ക്ക് സംഭവിച്ച ഒരു അപകടത്തെ പറ്റി മുകേഷ് .നടന്റെ വാക്കുകള്‍ ഇങ്ങനെ… ‘താനും മമ്മൂട്ടിയും നായകരായി അഭിനയിച്ച ‘ബലൂണ്‍’ സിനിമയുടെ ഷൂട്ടിങ് ചെങ്കോട്ടയിലായിരുന്നു. ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ തന്നെ ബൈക്കിലിരുത്തി ഈ റോഡിലൂടെ മമ്മൂട്ടി യാത്രചെയ്തു. ടാറൊന്നുമില്ലാത്ത ചളി നിറഞ്ഞ റോഡായിരുന്നു. ഒരു വളവ് തിരിഞ്ഞപ്പോള്‍ ബൈക്ക് മറിഞ്ഞു. ചാടിയിറങ്ങിയ താന്‍ കണ്ടത് തലപൊട്ടി ചോരയൊലിക്കുന്ന മമ്മൂട്ടിയെയായിരുന്നു. സാധാരണ ശക്തനായ മമ്മൂട്ടി പക്ഷേ പൊട്ടിക്കരയുന്നതാണ് കണ്ടത്. മുഖത്ത് മുറിവേറ്റ തന്നെ ഇനി ആര് അഭിനയിക്കാന്‍ വിളിക്കുമെന്ന് ചോദിച്ചാണ് മമ്മൂട്ടി കരഞ്ഞത്”. മുകേഷ് പറഞ്ഞു.

1982 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ബലൂണ്‍. മമ്മൂട്ടിയേയും മുകേഷിനേയും കൂടാതെ അന്നത്തെ മുന്‍നിര താരങ്ങളായിരുന്നു ചിത്രത്തില്‍ വേഷമിട്ടത്., തിക്കുറിശ്ശി സുകുമാരന്‍ നായര്‍, ജഗതി ശ്രീകുമാര്‍, ജലജ, ശോഭ മോഹന്‍, കവിയൂര്‍ പൊന്നമ്മ, വി.ടി. അരവിന്ദാക്ഷ മേനോന്‍, ടി.ജി. രവി, കലാരഞ്ജിനി, ബേബി പൊന്നമ്പിളി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.

.ടി.വി. കൊച്ചുബാവ കഥയും തിരക്കഥയും സംഭാഷണവുമെഴുതി, രവി ഗുപ്തന്‍ സംവിധാനം ചെയ്തത്. നടന്‍ തിക്കുറിശ്ശിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയത് എംകെ അര്‍ജുനന്‍ മാഷായിരുന്നു. മമ്മൂട്ടിയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളില്‍ ഒന്നായിരുന്നു ഇത്.

Latest Stories

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലീം ലീഗ്

ഇസ്രയേലിനെതിരായ സമരം; അമേരിക്കൻ സര്‍വകലാശാലകളില്‍ പ്രക്ഷോഭം കനക്കുന്നു, രണ്ടാഴ്ചയ്ക്കിടെ 1000 ത്തോളം പേര്‍ അറസ്റ്റിൽ

ടി20 ലോകകപ്പ് 2024: ഐപിഎലിലെ തോല്‍വി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍; വിമര്‍ശിച്ച് ഹെയ്ഡന്‍

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍