എനിക്ക് ഇപ്പോഴും ആര്‍ത്തി അവസാനിച്ചിട്ടില്ല, ആ ആഗ്രഹം ഇതുവരെ പൂര്‍ത്തിയായിട്ടില്ല: മമ്മൂട്ടി

‘കാതല്‍’ ചിത്രത്തിന് പിന്നാലെ ‘എബ്രഹാം ഓസ്‌ലറും’, അതിന് തൊട്ടുപിന്നാലെ ‘ഭ്രമയുഗം’ ടീസറും എത്തിയതോടെ മമ്മൂട്ടിയെ ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം വരെ സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ നിറഞ്ഞു നിന്നത് സ്വവര്‍ഗരതിയെ കുറിച്ച് സംസാരിച്ച മമ്മൂട്ടി ചിത്രം കാതല്‍ ആയിരുന്നു.

ഓസ്‌ലര്‍ റിലീസ് ചെയ്തതിന് പിന്നാലെ മമ്മൂട്ടി കാമിയോ റോള്‍ ആവേശമായിരിക്കുകയാണ്. ഇന്നലെ വൈകിട്ട് ഭ്രമയുഗം ടീസര്‍ കൂടി എത്തിയപ്പോള്‍ മമ്മൂട്ടി എന്ന നടനിലെ വേഷപ്പകര്‍ച്ച ചര്‍ച്ചകളില്‍ നിറയുകയാണ്. എന്നാല്‍ ഓരോ കഥാപാത്രങ്ങള്‍ ചെയ്യാനുള്ള ആര്‍ത്തി ഇനിയും പൂര്‍ത്തിയായിട്ടല്ല എന്നാണ് മമ്മൂട്ടി പറയുന്നത്.

എബ്രഹാം ഓസ്‌ലര്‍ ചിത്രത്തിന്റെ പ്രസ് മീറ്റിനിടെയാണ് മമ്മൂട്ടി സംസാരിച്ചത്. ”സൂപ്പര്‍ സ്റ്റാറുകള്‍ ഇന്നത് ചെയ്യണം, ഇന്നതു ചെയ്യാന്‍ പാടില്ല എന്നില്ലല്ലോ. ഞാന്‍ മെഗാസ്റ്റാറാണ് എന്ന് പറഞ്ഞു നടക്കുന്ന ആളല്ല. എനിക്ക് ഇപ്പോഴും കഥാപാത്രങ്ങളോടുള്ള ആര്‍ത്തി അവസാനിച്ചിട്ടില്ല.”

”കാതല്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പ് പേരന്‍പില്‍ അവസാനം ഞാന്‍ വിവാഹം ചെയ്യുന്നത് ആരെയാണെന്ന് ഓര്‍ത്ത് നോക്കിയാല്‍ മതി. ഇതിന് മുമ്പത്തെ കഥാപാത്രങ്ങളും അങ്ങനെയാണ്. ഞാന്‍ നടനാവാന്‍ ആഗ്രഹിച്ചയാളാണ്.”

”ഇപ്പോഴും ആ ആഗ്രഹം കൊണ്ടുനടക്കുന്ന ആളാണ്. ഇതുവരെ പൂര്‍ത്തിയായിട്ടില്ല എന്നേയുള്ളൂ” എന്നാണ് മമ്മൂട്ടി പറയുന്നത്. അതേസമയം, ഡോ. അലക്‌സാണ്ടര്‍ ജോസഫ് എന്ന റോളിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തിയിരിക്കുന്നത്. ‘അഞ്ചാം പാതിര’യ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത ചിത്രമാണിത്.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി