തിയേറ്ററുകളില്‍ നിറഞ്ഞാടുകയാണ് മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വം. വിദേശരാജ്യങ്ങളിലും ഭീഷ്മപര്‍വം നിറഞ്ഞ തിയേറ്ററുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. യു.എ.ഇയില്‍ ഹോളിവുഡ് ചിത്രം ബാറ്റ്മാന്‍ ഭീഷ്മയുടെ വരവോടെ പല തിയേറ്ററുകളില്‍ നിന്നും മാറ്റപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഭീഷ്മര്‍ വന്നതോടെ ബാറ്റ്മാന് തിയേറ്ററുകള്‍ കിട്ടാത്ത അവസ്ഥയുണ്ടെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ ബാറ്റ്മാനാര് നമ്മളാര് എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. ബാറ്റ്മാന്‍ നിങ്ങളോട് പ്രതികാരം ചെയ്യും. അങ്ങനെയൊക്കെയുണ്ടോ എനിക്കറിയില്ല. ബാറ്റ്മാനൊക്കെ നമ്മളോട് മുട്ടേണ്ട ആവശ്യമുണ്ടോ? അവര്‍ക്കൊക്കെ വേറെ വഴികളില്ലേ. മമ്മൂട്ടി പറഞ്ഞു.
ബാറ്റ്മാനല്ല, എല്ലാം മാറ്റീട്ട് നമ്മുടെ പടം കളിക്കാം. കേറുന്നവരാണ് തീരുമാനിക്കുന്നത്. അവര്‍ക്കാണ് വിട്ടുകൊടുത്തിരിക്കുന്നത്. നിങ്ങള്‍ കൊണ്ടുപോയ്ക്കോ,’ മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.
അതേസമയം ഭീഷ്മ പര്‍വ്വത്തിന്റെ തിയേറ്റര്‍ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് മാത്രം 3.676 കോടി രൂപ ചിത്രം നേടി എന്നാണ് ഫ്രൈ ഡേ മാറ്റിനി ട്വീറ്റ് ചെയ്തത്. സംസ്ഥാനത്തെ 1,179 ഷോകളില്‍ നിന്നായി 2,57,332 ലക്ഷം പേരാണ് ഭീഷ്മ പര്‍വം കണ്ടത്.