സൂര്യ സാറിനൊപ്പം കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നു, 40 ദിവസം ഷൂട്ട് ചെയ്തു, പിന്നെ പിന്മാറി; കാരണം പറഞ്ഞ് മമിത

സൂര്യയെ നായകനാക്കി സംവിധായകന്‍ ബാല പ്രഖ്യാപിച്ച സിനിമയായിരുന്നു ‘വണങ്കാന്‍’. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ വരെ പുറത്തു വിട്ടിരുന്നു. എന്നാല്‍ പിന്നീട് ചിത്രത്തില്‍ നിന്നും സൂര്യ പിന്മാറിയിരുന്നു. ബാല തന്നെയായിരുന്നു ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

കഥയില്‍ ചില മാറ്റങ്ങള്‍ വന്നതോടെ സിനിമ സൂര്യയ്ക്ക് ചേരുമോ എന്ന സംശയം വന്നതോടെയാണ് നടനുമായി ബാല ചര്‍ച്ച ചെയ്ത്. ശേഷം എടുത്ത തീരുമാനത്തെ തുടര്‍ന്ന് സൂര്യ സ്വയം ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു. അതേസമയം, സിനിമ പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരം മമിത ബൈജുവും കാസ്റ്റ് ലിസ്റ്റില്‍ ഉണ്ടായിരുന്നു.

എന്നാല്‍ സിനിമയില്‍ നിന്നും മമിതയും പിന്മാറിയിരുന്നു. സിനിമയില്‍ ആദ്യം അഭിനയിച്ചെങ്കിലും പിന്നീടാണ് താരം സിനിമയില്‍ നിന്നും പിന്മാറിയത്. ഇതിന്റെ കാരണമാണ് മമ്മിത ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. ”ആ സിനിമയില്‍ നിന്ന് ഞാന്‍ പിന്‍വാങ്ങി. സൂര്യ സാറും പ്രൊഡക്ഷനും ആ സിനിമ ഡ്രോപ് ചെയ്തിരുന്നു.”

”ഞാനും സൂര്യ സാറും തമ്മിലുള്ള കോംമ്പിനേഷന്‍ സീനുകളുണ്ട്. നാല്‍പത് ദിവസത്തോളം ഷൂട്ട് ചെയ്തിരുന്നു. ഒരു ഫ്രഷ് സ്റ്റാര്‍ട്ടാണ് അവര്‍ ഉദ്ദേശിക്കുന്നത്. വീണ്ടും എഗ്രിമെന്റ് മാറേണ്ടി വരും. എനിക്ക് വീണ്ടും അത്രയും തന്നെ ദിവസങ്ങള്‍ പോവും.”

”എനിക്കത്രയും ദിവസങ്ങള്‍ കളയാനില്ല. കോളേജുണ്ട്. വേറെ പടങ്ങള്‍ കമ്മിറ്റ് ചെയ്തിട്ടുമുണ്ട്” എന്നാണ് മമിത ഒരു അഭിമുഖത്തില്‍ പറയുന്നത്. ‘പ്രണയ വിലാസം’ എന്ന സിനിമയാണ് മമിതയുടെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. അര്‍ജുന്‍ അശോകന്‍ ആണ് നായകന്‍. അനശ്വര രാജനാണ് ചിത്രത്തില്‍ മറ്റൊരു നായിക.

Latest Stories

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം