25-ാം വയസ്സില്‍ ആസ്തി ആറര കോടി, ഞെട്ടിപ്പോയെന്ന് മമിത ബൈജു

‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ക്ക് ശേഷം ‘സൂപ്പര്‍ ശരണ്യ’യിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ് മമിത ബൈജു. ശരണ്യയ്‌ക്കൊപ്പം തന്നെ മമിതയുടെ പ്രകടനവും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാക്കുന്നുണ്ട്. ഇപ്പോഴിതാ തന്നെ ഞെട്ടിച്ച ഒരു ഗോസിപ്പിനെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് നടി. തനിക്ക് ആറര കോടിയുടെ ആസ്തി ഉണ്ടെന്നും പ്രായം 25 ആണെന്നുമൊക്കെ അറിഞ്ഞു എന്നും ഇത് തന്നെ ഞെട്ടിച്ചെന്നുമാണ് ബിഹൈന്റ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മമിത വെളിപ്പെടുത്തിയത്.

എന്റെ ആസ്തി 6.5 കോടിയാണെന്ന്. അത് കേട്ട് ഞാന്‍ തന്നെ ഞെട്ടിപ്പോവുകയായിരുന്നു. അതില്‍ തന്നെ എന്റെ പ്രായം 25 ആണെന്നാണ് പറയുന്നത്. ഇതൊക്കെ എവിടെ നിന്ന് കണ്ടെത്തി, ആര് എഴുതുന്നു എന്ന് എനിക്കറിയില്ല’ മമിത പറഞ്ഞു. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ മമിത സിനിമയില്‍ എത്തുന്നത്.

അച്ഛന്റെ സുഹൃത്തു വഴിയാണ് സിനിമയിലേയ്ക്ക് ക്ഷണം കിട്ടുന്നത്. ആദ്യം അത്ര താത്പര്യമുണ്ടായിരുന്നില്ലെങ്കിലും ഇപ്പോള്‍ സിനിമയില്‍ തന്നെ തുടരാനാണ് ആഗ്രഹമെന്നും നടി പറഞ്ഞിരുന്നു. 2007ല്‍ പുറത്ത് ഇറങ്ങിയ ‘സര്‍വോപരി പാലാക്കാരന്‍’ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ മമിത

പിന്നീട് ‘വരത്തന്‍’, ‘ഹണീ ബീ 2’, ‘വികൃതി’ എന്നിങ്ങനെ മികച്ച ചിത്രങ്ങള്‍ ചെയ്തിരുന്നു. ഓപ്പറേഷന്‍ ജാവയിലൂടെയാണ് മമിത പ്രേക്ഷകരുടെ ഇടയില്‍ നേടാന്‍ തുടങ്ങിയത്. തുടര്‍ന്ന് ‘ഖോ ഖോ എന്ന ചിത്രവും ശ്രദ്ധേയമായി.

Latest Stories

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി; കേസ് ഗൗരവമുള്ളതെന്ന് കോടതി; അറസ്റ്റ് തുടരുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനത്തില്‍' വധശ്രമ കുറ്റം ചേര്‍ത്ത് എസ്‌ഐടി; ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന ജാമ്യമില്ലാ കുറ്റം ചുമത്തി റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു

ശബരിമല സ്വര്‍ണക്കൊള്ള: എസ്ഐടി അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുവകകള്‍ സംബന്ധിച്ചുള്ള പൊലീസ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്ത് നടപടിയെടുക്കും

മാസപ്പടി കേസ് : പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി'; ഇഡിക്ക് ഷോൺ ജോർജിന്റെ കത്ത്

ഇന്ത്യയിലുടനീളം ആക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ്ഐ – ഡി കമ്പനി ബന്ധമുള്ള 9 പേർ പിടിയിൽ

ജൂണ്‍ 3ന് കര്‍ണാടകയില്‍ ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ; വൈകിട്ട് സിഎല്‍പി യോഗം; മന്ത്രിമാരാകാന്‍ ഡല്‍ഹിയില്‍ തമ്പടിച്ച് നേതാക്കള്‍

തനിക്കെതിരെ പ്രചരിക്കുന്ന പരാതികൾ കെട്ടിച്ചമച്ചത്, എല്ലാം തുടങ്ങിയത് ഒരു തൊഴിൽ തർക്കത്തിൽ നിന്ന്; നിയമ നടപടി സ്വീകരിക്കും: കുക്കു പരമേശ്വരൻ

സംസ്ഥാനത്ത് മഴ കനക്കും; 8 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിർദേശം

അധികാരമില്ലെന്ന് കരുതി എതിർക്കില്ല, സിൽവർ ലൈൻ ഇല്ലാതാക്കിയതിൽ യുഡിഎഫ് മാപ്പ് പറയണം: എം വി ഗോവിന്ദൻ

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആറ് പേർ കൂടി അറസ്റ്റിൽ, ഇതോടെ 25 പേർ പിടിയിൽ