രാജുവിന്റെയും സുപ്രിയയുടെയും കാര്യത്തിൽ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്, ലൗ അറ്റ് ഫസ്റ്റ് സൈറ്റ്, ഉടനെ കെട്ടി എന്നാണ്, എന്നാൽ അങ്ങനെയല്ല: മല്ലിക സുകുമാരൻ

മലയാള സിനിമ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ട വിവാഹമായിരുന്നു പൃഥ്വിരാജ്- സുപ്രിയ വിവാഹം. പൃഥ്വിരാജ് പെട്ടെന്ന് വിവാഹം കഴിച്ചു, ആരോടും പറഞ്ഞില്ല എന്നൊക്കെയുള്ള പരാതികൾ അന്ന് ഉയർന്നുകേട്ടിരുന്നു

ഇപ്പോഴിതാ പൃഥ്വിരാജിന്റെ വിവാഹത്തിന് മുൻപുള്ള കാര്യങ്ങളെ പറ്റി സംസാരിക്കുകയാണ് അമ്മ മല്ലിക സുകുമാരൻ. രാജുവിന്റെയും സുപ്രിയയുടെയും കാര്യത്തിൽ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്, ലൗ അറ്റ് ഫസ്റ്റ് സൈറ്റ്, ഉടനെ കെട്ടി എന്നാണെന്നും, എന്നാലത് അങ്ങനെയല്ലെന്നും മല്ലിക സുകുമാരൻ പറയുന്നു.

“പൃഥിരാജ് പുറത്ത് കാണുന്നത് പോലെ തന്നെയാണ് വീട്ടിലും. അധികം സംസാരിക്കില്ല. സംസാരക്കുറവിനെ പലരും ധിക്കാരം എന്ന് പറഞ്ഞെങ്കിലും ഇപ്പോൾ എല്ലാവർക്കും മനസിലായി. രാജു ഒരിക്കൽ എന്നോട് എൻഡിടിവിയുടെ ഇന്റർവ്യൂവിന് ബോംബെയിലേക്ക് വിളിച്ചിട്ടുണ്ടെന്ന് പറഞ്ഞു.

എൻഡി‌ടിവിയിൽ വർക്ക് ചെയ്യുന്ന കു‌ട്ടി വിളിച്ചിരുന്നു, ഇം​ഗ്ലീഷിലാണ് ഇന്റർവ്യൂവെന്നും പറഞ്ഞു. എന്തു ഭാഷയിലെങ്കിലുമാകട്ടെയെന്ന് ഞാൻ. ഇന്റർവ്യൂവിന്റെ കാര്യം പറഞ്ഞപ്പോൾ ഒരു സ്നേഹമുണ്ടെന്നോ കല്യാണം കഴിക്കണമെന്നോ എന്നോട് പറഞ്ഞിട്ടില്ല. ഇന്റർവ്യൂ കഴിഞ്ഞ് വന്നപ്പോൾ ഇതാണ് കുട്ടി, പാലക്കാ‌ടാണ് സ്വദേശം, ഡൽഹിയിൽ സെറ്റിൽ ചെയ്തതാണ്. അച്ഛനും അമ്മയുമൊക്കെ അവിടെയാണ് താമസം എന്ന് പറഞ്ഞു.

അതിന്റെതായ രീതിക്ക് പോകാം, എടുത്ത് ചാടി എന്തെങ്കിലും കാണിക്കുന്നത് ശരിയല്ലെന്ന് ഞാൻ പറഞ്ഞു. അമേരിക്കയിൽ നിന്ന് എന്റെ ചേട്ടൻ വന്നു. കുടുംബ സമേതം ചേ‌ട്ടനും ചേ‌ട്ടത്തിയും ഞങ്ങളെല്ലാവരും പാലക്കാടേക്ക് പോയി. പെണ്ണ് കാണൽ എന്നല്ല. കാരണം അവർ തമ്മിൽ നേരത്തെ കണ്ടു. പക്ഷെ അതിന്റെ ഫോർമാലിറ്റി അങ്ങനെ തന്നെ പോകട്ടെയെന്ന് വിചാരിച്ചു. സുപ്രിയയും അമ്മയും അച്ഛനും അമ്മൂമ്മയും ഉണ്ടായിരുന്നു. അവിടെ വെച്ച് എല്ലാം സംസാരിച്ചു. ഞങ്ങൾ കല്യാണം നടത്താൻ തീരുമാനിച്ചു.

സുപ്രിയയുടെ അച്ഛന്റെ അമ്മയും അമ്മയുടെ അമ്മയും ഒക്കെയുണ്ട്. അവർക്കൊന്നും യാത്ര ചെയ്യാൻ വയ്യ. ഒരാൾ വീൽ ചെയറിലായിരുന്നു. താലി കെട്ട് ച‌ടങ്ങ് മാത്രം നമുക്ക് കുടുംബക്കാരെ മാത്രം വിളിച്ച് നടത്താമെന്ന് പറഞ്ഞു. അത് തന്നെയാണ് നല്ലത്. പക്ഷെ അതിൽ അവസാനിപ്പിക്കാൻ പറ്റില്ല, കാരണം ഞങ്ങൾ നിൽക്കുന്നത് സിനിമാ ഫീൽഡിൽ ആണ്. സ്വാഭാവികമായും പത്രമാധ്യമ സുഹൃത്തുക്കളെയും അടുത്ത സുഹൃത്തുക്കളെയും വിളിക്കണമെന്ന് ഞാൻ പറഞ്ഞു.

ഞങ്ങൾ ഞങ്ങളുടേതായ പാർട്ടി എറണാകുളത്ത് നടത്തി. ഏറ്റവും വലിയ സന്തോഷം ഞാൻ വിളിച്ചവരിൽ വരുമെന്ന് പ്രതീക്ഷിക്കാത്തവർ പോലും അവിടെ എത്തിയതാണ്. പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്, കണ്ടു, ലൗ അറ്റ് ഫസ്റ്റ് സൈറ്റ്, ഉടനെ കെട്ടി എന്നാണ്. പക്ഷെ അല്ല. എല്ലാം അതിന്റെതായ വഴിക്ക് മക്കൾ എന്നോട് പറയുകയും ഞാൻ അതിന്റേതായ വഴിയിൽ ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തു. ഈ കുട്ടികൾക്ക് എന്തെങ്കിലും ഉണ്ടെന്ന് നോക്കിയിട്ടില്ല. നല്ല കു‌ടുംബങ്ങൾ നോക്കി കെട്ടിച്ചയക്കുകയാണ്.

ഞങ്ങൾ ഞങ്ങളുടേതായ പാർട്ടി എറണാകുളത്ത് നടത്തി. ഏറ്റവും വലിയ സന്തോഷം ഞാൻ വിളിച്ചവരിൽ വരുമെന്ന് പ്രതീക്ഷിക്കാത്തവർ പോലും അവിടെ എത്തിയതാണ്. പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്, കണ്ടു, ലൗ അറ്റ് ഫസ്റ്റ് സൈറ്റ്, ഉടനെ കെട്ടി എന്നാണ്. പക്ഷെ അല്ല. എല്ലാം അതിന്റെതായ വഴിക്ക് മക്കൾ എന്നോട് പറയുകയും ഞാൻ അതിന്റേതായ വഴിയിൽ ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തു. ഈ കുട്ടികൾക്ക് എന്തെങ്കിലും ഉണ്ടെന്ന് നോക്കിയിട്ടില്ല. നല്ല കു‌ടുംബങ്ങൾ നോക്കി കെട്ടിച്ചയക്കുകയാണ് ചെയ്തത്.” എന്നാണ് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ മല്ലിക സുകുമാരൻ പറഞ്ഞത്.

Latest Stories

കൊടകര കുഴല്‍പ്പണ കേസ്; പുതിയ വെളിപ്പെടുത്തല്‍ തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് കെ സുരേന്ദ്രന്‍

മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അര്‍ഹത നേടി എഡിജിപി എംആര്‍ അജിത്കുമാര്‍; മെഡല്‍ നല്‍കരുതെന്ന് ഡിജിപി

ഈ സാല കപ്പ് എന്താകുമോ എന്തോ? ബെംഗളൂരു റീടെൻഷനിൽ ആരാധകർ ആശങ്കയിൽ; സംഭവം ഇങ്ങനെ

യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ അന്തരിച്ചു

മുംബൈ ഇന്ത്യൻസ് എന്താ ഇങ്ങനെ ചെയ്തത്?; റീട്ടെയിൻ ചെയ്ത താരങ്ങളുടെ ലിസ്റ്റിൽ ഞെട്ടലോടെ ആരാധകർ

തമിഴ്‌നാട്ടില്‍ ക്ഷേത്ര പരിസരത്ത് നിന്ന് റോക്കറ്റ് ലോഞ്ചര്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇത്തവണത്തെ ഐപിഎൽ അടിച്ച് കേറി തകർക്കും എന്ന് ഉറപ്പായി; ടീം റീടെൻഷൻ ലിസ്റ്റിൽ വമ്പൻ സർപ്രൈസുകൾ

കൊടകര കുഴല്‍പ്പണ കേസ് വീണ്ടും അന്വേഷിക്കണം; ഇഡി അന്വേഷണം സര്‍ക്കസ് പോലെയെന്ന് വിഎസ് സുനില്‍കുമാര്‍

'അവർ എന്നെ ഒരുപാട് കാര്യങ്ങൾ കൊണ്ട് പ്രലോഭിപ്പിച്ചു, പക്ഷേ ഞാൻ അതെല്ലാം നിരസിക്കുകയാണ് ചെയ്തത് ': കാർത്തിക് ആര്യൻ

വിവാഹ ദിവസം നവവധു കൂട്ടബലാത്സം​ഗത്തിനിരയായി; ക്രൂരത ഭർത്താവിന്റെ മുൻപിൽവെച്ച്, എട്ടുപേർ അറസ്റ്റിൽ