ഈശ്വരന് നന്ദി, ബ്ലെസ്സിക്കും ബെന്യാമിനും നന്ദി; വൈകാരിക കുറിപ്പുമായി മല്ലിക സുകുമാരൻ

കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ‘ആടുജീവിതം’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ബ്ലെസ്സിയുടെയും പൃഥ്വിരാജിന്റെയും പതിനാറ് വർഷത്തെ പ്രയത്നങ്ങൾക്കുള്ള ഫലം കൂടിയാണ് ചിത്രത്തിന് തിയേറ്ററുകളിൽ നിന്നും ലഭിക്കുന്ന പോസറ്റീവ് റെസ്പോൺസ്.

ആദ്യ ദിനം വേൾഡ് വൈഡ് കളക്ഷനായി ആടുജീവിതം 15 കോടി രൂപ നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പൃഥ്വിരാജിന്റെ മികച്ച പ്രകടനത്തിന് എല്ലായിടത്തു നിന്നും പ്രശംസകൾ കിട്ടുമ്പോൾ വൈകാരികമായ കുറിപ്പുമായി പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരൻ.

സുകുമാരന്റെ ചിത്രമുള്ള വീഡിയോയോടൊപ്പമാണ് മല്ലിക സുകുമാരൻ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. “പൃഥ്വിയിലൂടെ നജീബിനെ കണ്ട് വിങ്ങുന്ന ഹൃദയവുമായി എന്നെ വിളിക്കുന്ന സഹോദരികളും പെൺകുട്ടികളും… കണ്ഠമിടറി എൻ്റെ മോനെ അഭിനന്ദിച്ചു കൊണ്ട് സംസാരിച്ച തീയേറ്റർ ഉടമകൾ….. മല്ലികച്ചേച്ചി ഇതെങ്ങിനെ കാണും എന്ന് സ്നേഹത്തോടെ ചോദിക്കുന്ന കലാ സ്നേഹികൾ…. എന്തു പറയണം എന്നറിയില്ല പ്രിയപ്പെട്ടവരേ…. ഈശ്വരന് നന്ദി .. ബ്ലെസ്സിക്കും ബെന്യാമിനും നന്ദി…” എന്നാണ് മല്ലിക സുകുമാരൻ കുറിച്ചത്.

വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രമൊരുക്കിയത്. എ.ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി റസൂൽ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്യുന്നത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.

ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ ആർ ഗോകുൽ, താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ആടുജീവിതമെത്തുന്നത്.

2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയില്‍ കോവിഡ് കാലത്ത് സംഘം ജോര്‍ദാനില്‍ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിംഗ് അവസാനിച്ചത്.

Latest Stories

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ