ലോക്കല്‍ കമ്മിറ്റി മെമ്പറാണോ എന്ന് നോക്കിയല്ല പിണറായി ഓരോന്ന് ചെയ്യുന്നത്, കരുണാകരനും ഇങ്ങനെയായിരുന്നു മുഖ്യമന്ത്രിയെ പുകഴ്ത്തി മല്ലിക സുകുമാരന്‍

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് നടി മല്ലിക സുകുമാരന്‍. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അവര്‍ മനസ്സുതുറന്നത്. 25 കൊല്ലം കോണ്‍ഗ്രസിന് വോട്ട് ചെയ്തിരുന്നു ആളായിരുന്നു താനെന്നും എന്നാല്‍ ഇപ്പോള്‍ സ്ഥാനാര്‍ത്ഥിയെ നോക്കിയാണ് വോട്ട് ചെയ്യാറുള്ളതെന്നും മല്ലിക പറയുന്നു.

‘അച്ഛന്‍ പറഞ്ഞാണ് കോണ്‍ഗ്രസിനെക്കുറിച്ചുള്ള അറിവ്. ് 25 കൊല്ലം മുടങ്ങാതെ കോണ്‍ഗ്രസിന് വോട്ട് ചെയ്തിരുന്നു. ഇപ്പോള്‍ ഞാന്‍ സ്ഥാനാര്‍ത്ഥിയെ നോക്കി വോട്ട് ചെയ്യുന്ന ആളാണ്,’ മല്ലിക പറഞ്ഞു.
തെരഞ്ഞെടുപ്പിന്റെ സമയത്ത് പൈപ്പ് മാറ്റിവെക്കാം പാലം വരും എന്നൊക്കെ പറയും. പിന്നെ അങ്ങോട്ട് തിരിഞ്ഞുനോക്കില്ല. അങ്ങനെയുള്ള കുറെ നേതാക്കന്‍മാരുണ്ടെന്നും മല്ലിക പറഞ്ഞു

‘കേരളം ഭരിക്കുന്ന പിണറായി വിജയനെ വളരെ നന്ദിപൂര്‍വം ഞാന്‍ സ്മരിക്കുകയാണ്. അദ്ദേഹത്തിനോട് ഒരു കാര്യം പറഞ്ഞാല്‍ അതന്വേഷിക്കും. അത് സത്യമാണോയെന്ന് നോക്കും. അല്ലാതെ ലോക്കല്‍ കമ്മിറ്റി മെമ്പറാണോ എന്ന് നോക്കിയിട്ടൊന്നുമല്ല അദ്ദേഹം കാര്യം ചെയ്യുന്നത്. അങ്ങനെയായിരിക്കണം നേതാക്കള്‍,’ മല്ലിക പറഞ്ഞു.

കരുണാകരനും ഇതേ പ്രകൃതമായിരുന്നെന്നും സുകുമാരന്‍ എന്ന ഇടതുപക്ഷ സഹയാത്രികനെ കെ.എസ്.എഫ്.ഡി.സി ചെയര്‍മാനാക്കിയത് ഇതിന് ഉദാഹരണമാണെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...