എന്റെ റോള്‍ മോഡലാണ് ജയ ബച്ചന്‍.. അവര്‍ ചിലപ്പോള്‍ പൊട്ടിത്തെറിച്ചെന്നിരിക്കും, അത് സ്വഭാവത്തിന്റെ കുറ്റമല്ല: മല്ലിക സുകുമാരന്‍

തന്റെ റോള്‍ മോഡലാണ് ബോളിവുഡ് താരം ജയ ബച്ചന്‍ എന്ന് നടി മല്ലിക സുകുമാരന്‍. ഒരു ഐഎഫ്എഫ്‌കെ ഉദ്ഘാടന ചടങ്ങിന് വന്ന ശേഷം അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്റെ വീട്ടില്‍ അമിതാഭ് ബച്ചനും ജയ ബച്ചനും എത്തിയപ്പോഴാണ് മല്ലിക സുകുമാരന്‍ ഇരുവരെയും കാണുന്നത്. താരങ്ങളോട് സംസാരിച്ചതിനെ കുറിച്ചും ഒന്നിച്ചുള്ള ഓര്‍മ്മകളുമാണ് മല്ലിക പങ്കുവച്ചിരിക്കുന്നത്.

തനിക്ക് ഇഷ്ടപ്പെട്ട വ്യക്തിയാണ് ജയ ബച്ചന്‍. തന്റെ റോള്‍ മോഡലാണ് ജയ ബാധുരി. അഭിനയം കൊണ്ടും സ്വഭാവ രീതി കൊണ്ടുമെല്ലാം. ഇപ്പോള്‍ രാഷ്ട്രീയത്തില്‍ തെറ്റ് കാണിച്ചാല്‍ കുറച്ച് ശബ്ദത്തില്‍ സംസാരിച്ചെന്നിരിക്കും. അത് സ്വഭാവത്തിന്റെ കുറ്റമായി നിങ്ങള്‍ കാണരുത്. എല്ലാ സ്ത്രീകളും അങ്ങനെയാണ്. ക്ഷമ പരീക്ഷിക്കുന്ന സംഭവങ്ങള്‍ വരുമ്പോള്‍ ചിലപ്പോള്‍ പൊട്ടിത്തെറിച്ചെന്നിരിക്കും.

അന്ന് വെള്ളരിക്ക കൊണ്ടുള്ള കിച്ചടിയുണ്ടായിരുന്നു അവിടെ. ലോകമെമ്പാടും ആരാധിക്കുന്ന അമിതാഭ് ബച്ചന്‍ ഇതെന്താണെന്ന് ചോദിച്ചു. സുകുമാരന്‍ സാറിനോടാണ് ചോദിച്ചത്. കുക്കുമ്പര്‍ ആണിത്, എന്താണ് വിഭവമെന്ന് എന്റെ ഭാര്യ പറഞ്ഞ് തരുമെന്ന് സുകുവേട്ടന്‍. ഞാന്‍ അടുത്ത് ചെന്ന് പറഞ്ഞ് കൊടുത്തു.

അമിതാഭ് ബച്ചനും ജയ മാഡവും എന്നോട് സംസാരിച്ചത് നല്ല സ്മരണകളോടെ ഞാന്‍ ഓര്‍ക്കും. കാരണം ഞാന്‍ വിചാരിച്ചത് ഇവര്‍ മിണ്ടില്ല, ഭയങ്കര ജാഡയായിരിക്കും എന്നാണ്. അത്രയും വലിയ സ്ഥാനം സിനിമാ രംഗത്തുള്ളവരാണ് അവര്‍. പിന്നീടും താന്‍ ജയ ബാധുരിയെ കണ്ടിട്ടുണ്ട് എന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മല്ലിക പറയുന്നത്.

Latest Stories

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്