അഭിനയം തുടരാന്‍ കാരണം പൃഥ്വിരാജ്, അദ്ദേഹത്തെ കുറിച്ച് പറഞ്ഞാല്‍ ഞാന്‍ വഴക്കുണ്ടാക്കും: മാളവിക മേനോന്‍

‘നിദ്ര’ എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് എത്തിയ നടിയാണ് മാളവിക മേനോന്‍. ചെറിയ വേഷങ്ങളില്‍ ആണെങ്കിലും മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍കള്‍ക്കൊപ്പമെല്ലാം മാളവിക അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജിന്റെ വലിയ ആരാധികയാണ് മാളവിക. പൃഥ്വിരാജിനൊടുള്ള ആരാധനയെ കുറിച്ചാണ് നടി ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

പൃഥ്വിരാജ് സിനിമയില്‍ വന്ന കാലം മുതല്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധികയാണ് താന്‍. അന്നൊക്കെ രാജുച്ചേട്ടനെ കുറിച്ച് അനാവശ്യമായി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ താന്‍ വഴക്കുണ്ടാക്കും. നിദ്രയ്ക്ക് ശേഷം താന്‍ അഭിനയം മുന്നോട്ടു കൊണ്ടുപോകാന്‍ ഉദ്ദേശിച്ചിരുന്നില്ല.

പക്ഷേ, ഹീറോയില്‍ രാജുച്ചേട്ടന്റെ അനിയത്തിയാണ് എന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തെ കാണാനാകുമല്ലോ എന്നു കരുതി പോയതാണ്. ആടുജീവിതത്തിന്റെ ഷൂട്ടിംഗിനിടെ ലോക്ഡൗണ്‍ കാരണം രാജുച്ചേട്ടന്‍ ജോര്‍ദാനില്‍ പെട്ടുപോയിരുന്നു.

അതുകഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ താന്‍ സന്തോഷം കൊണ്ട് ഡാന്‍സ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. അത് ശരിക്കും ഒരു ആരാധികയുടെ സന്തോഷം തന്നെയായിരുന്നു എന്നാണ് മാളവിക പറയുന്നത്. സിദ്ധാര്‍ഥ് ഭരതന്റെ നിദ്ര തന്റെ തലവര മാറ്റിയെന്ന് മാളവിക പറയുന്നുണ്ട്.

2012ല്‍ ആണ് നിദ്ര എന്ന സിനിമയില്‍ അഭിനയിക്കുന്നത്. സിദ്ധു ചേട്ടന്‍ തന്റെ ഫെയ്‌സ്ബുക് സുഹൃത്തായിരുന്നു. ഒരു ദിവസം സിനിമയെ കുറിച്ച് പുള്ളി തനിക്ക് മെസേജ് അയച്ചു. താല്‍പര്യമുണ്ടെങ്കില്‍ സെറ്റിലേക്ക് വരാന്‍ പറഞ്ഞു. ഇക്കാര്യം താന്‍ വീട്ടില്‍ പറഞ്ഞപ്പോള്‍ അമ്മയ്ക്കും അച്ഛനും താല്‍പര്യമായി. അങ്ങനെ സെറ്റില്‍ പോയി എന്നാണ് മാളവിക പറയുന്നത്.

Latest Stories

ഞാൻ പറയുന്നത് കേട്ട് കളിച്ചാൽ നിനക്ക് കുറച്ച് നാൾ കൂടെ ടീമിൽ തുടരാം സഞ്ജു: അജിങ്ക്യ രഹാനെ

പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം, പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് അറസ്റ്റിൽ

സഞ്ജുവിന്റെ കാര്യത്തിൽ ആശങ്ക? പ്രതികരണവുമായി പരിശീലകൻ

'എന്താ സഞ്ജു ഇത്', മൂന്നാം ടി-20യിലൂടെ സഞ്ജു സാംസൺ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; നിരാശയോടെ ആരാധകർ

'പിള്ളേർ വേറെ ലെവൽ'; ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തെ വാനോളം പുകഴ്ത്തി ഹർഭജൻ സിങ്

'ഞങ്ങളും ഇന്ത്യയെ പോലെ കളിച്ചിരുന്നെങ്കിൽ ചാമ്പ്യൻസ് ട്രോഫി നേടിയേനെ': സൽമാൻ അലി ആഘ

ഈ തവണ ടി-20 ലോകകപ്പ് ഞങ്ങൾ നേടും, ആ ഒരു കാരണം ഞങ്ങൾക്ക് ഗുണമാണ്: സൽമാൻ അലി ആഘ

'സഞ്ജു ടീമിൽ നിന്ന് ഉടൻ പുറത്താകും, ഓപണിംഗിൽ ഇനി ഇഷാൻ കിഷൻ കളിക്കും'; തുറന്നു പറഞ്ഞ് മുൻ ഇന്ത്യൻ താരം

ശബരിമല സ്വർണക്കൊള്ള കേസ്; കുറ്റപത്രം നൽകാത്തതിന് എസ്ഐടിയെ വിമർശിച്ച് ഹൈക്കോടതി

'വിഎസ് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം ഈ അവാര്‍ഡ് സ്വീകരിക്കുമായിരുന്നില്ല'; പുരസ്‌കാരം കൈപ്പറ്റണമോ എന്ന കാര്യത്തില്‍ കുടുംബമാണ് തീരുമാനമെടുക്കേണ്ടതെന്ന് എംഎ ബേബി