'ദുൽഖർ ഭയങ്കര ക്യൂട്ട് ആണ്, എന്നെങ്കിലും ഒരിക്കല്‍ ഒരു റൊമാന്റിക് സിനിമ മുഴുവനായി കൂടെ ചെയ്യണം': മാളവിക ജയറാം

ദുൽഖർ സൽമാനൊപ്പം റൊമാന്റിക് സിനിമ ചെയ്യാൻ താത്പര്യമുണ്ടെന്ന് മാളവിക ജയറാം. ഇന്ത്യ ഗ്ലിറ്റ്‌സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മാളവിക ജയറാം ഇക്കാര്യം തുറന്നു പറഞ്ഞത്. തന്റെ മറ്റ് സുഹൃത്തുക്കളായ നടിമാരെക്കുറിച്ചും നടന്മാരെക്കുറിച്ചും മാളവിക അഭിമുഖത്തിൽ സംസാരിച്ചു.

‘പണ്ട് പരിചയപ്പെട്ടതാ, ഭയങ്കര ക്ലോസ് ആയിട്ടൊന്നും അറിയില്ല. പക്ഷെ ഭയങ്കര ക്യൂട്ട് ആണ്. ഞാന്‍ എല്ലായിടത്തും പറഞ്ഞിട്ടുണ്ട് എനിക്ക് എന്നെങ്കിലും ഒരിക്കല്‍ ഒരു റൊമാന്റിക് സിനിമ മുഴുവനായി കൂടെ ചെയ്യണമെന്ന്. എനിക്ക് കൂടെ അഭിനയിക്കണമെന്ന് ആഗ്രഹമുള്ള നടന്മാരില്‍ ഒരാളാണ് ദുല്‍ഖര്‍’ മാളവിക പറഞ്ഞു.

‘ഇന്റര്‍വ്യൂസില്‍ കാണുന്ന പോലെയുള്ള ഒരാളല്ല തന്റെ അറിവില്‍ ഒരുപാട് ലയേഴ്സ് ഉള്ള ഒരാളാണെന്നും അടുത്തറിയാന്‍ ഒരു അവസരം കിട്ടുകയാണെങ്കില്‍ മനസിലാവും ആളൊരു അടിപൊളിയാണെന്നുമാണ് ഫഹദ് ഫാസിലിനെപ്പറ്റി മാളവിക പറഞ്ഞത്. ഭയങ്കര ഫണ്‍ ആണ്. ഇന്റര്‍വ്യൂസിലൊക്കെ കുറച്ചൊക്കെ സൈലന്റ് ആയി സംസാരിക്കും. ആള്‍ നമ്മളെയൊക്കെ കളിയാക്കുന്ന ഒരു ടൈപ്പ് ആണെന്നും മാളവിക പറഞ്ഞത്.

എന്നാൽ പ്രണവിനെ ഫില്‍റ്റര്‍ ഇല്ലാത്തൊരാളായിട്ടാണ് തനിക്കു തോന്നിയതെന്ന് മാളവിക പറയുന്നു. ‘ചെന്നൈയില്‍ താമസിച്ചിരുന്നപ്പോഴുള്ള പരിചയമാണ്. നമ്മളൊക്കെ വളർന്നതിനുശേഷം നേരിട്ട് കണ്ടിട്ടില്ല. സിനിമയിലൊക്കെ വന്നതിനു ശേഷം ഞാന്‍ കണ്ടിട്ടില്ല. അപ്പു ഒരു ഫില്‍റ്റര്‍ ഇല്ലാത്ത ഒരാളാണ്. ഇതിലും നല്ലത് അവന്‍ അര്‍ഹിക്കുന്നുണ്ട് എന്നും മാളവിക കൂട്ടിച്ചേർത്തു.

Latest Stories

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍