വാലിബന്റെ സിനിമാറ്റോഗ്രഫി ഓസ്‌കർ ലെവൽ ആണെന്നാണ് അവർ പറഞ്ഞത്: ഷിബു ബേബി ജോൺ

വമ്പൻ ഹൈപ്പോടെ വന്ന മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബൻ’ സമ്മിശ്ര പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. പോസിറ്റീവ് ആയും നെഗറ്റീവ് ആയും ചിത്രത്തിന് പ്രേക്ഷക പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്.

ഇപ്പോഴിതാ ചിത്രത്തിന് ലഭിച്ച പ്രതികരണങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ ഷിബു ബേബി ജോൺ. ലിജോ ജോസ് പെല്ലിശ്ശേരി ഒരിക്കലും പൃഥ്വിരാജിന്റെയോ ഷാജി കൈലാസിന്റെയോ രീതിയിൽ സിനിമയെടുക്കുന്ന ആളെല്ലെന്നും, വാലിബൻ കണ്ട് അമേരിക്കയിൽ നിന്നുള്ള യുവാക്കൾ ചിത്രത്തിന്റെ സിനിമാറ്റോഗ്രഫിയെ പുകഴ്ത്തിയെന്നും ഷിബു ബേബി ജോൺ പറയുന്നു.

“ലിജോ ഒരിക്കലും പൃഥ്വിരാജിൻ്റെ രീതിയിലോ ഷാജി കൈലാസിൻ്റെ രീതിയിലോ സിനിമ എടുക്കുന്ന ഒരാളല്ല. ലിജോയുടെ ഒരു സിനിമയിൽ ആരെങ്കിലും തെറ്റായി പ്രതീക്ഷിച്ചിട്ടുണ്ടെങ്കിൽ നമുക്കതിൽ ഒന്നും ചെയ്യാനില്ല.

എനിക്കിതിൽ വളരെ സന്തോഷം തോന്നിയ ഒരു കാര്യം, ചിത്രത്തിൻ്റെ ഒരു റിവ്യൂ ഞാൻ കഴിഞ്ഞ ദിവസം കേട്ടു. യു. എസിൽ ഇരുന്ന് കൊണ്ട് രണ്ട് യു. എസ് പൗരന്മാർ നടത്തുന്ന റിവ്യൂവാണ്. അവർ പറഞ്ഞത് വാലിബന്റെ സിനിമാറ്റോഗ്രഫി ഓസ്‌കർ ലെവൽ ആണെന്നാണ്. രണ്ട് യു. കെ പൗരൻമാർ പറയുന്ന അഭിപ്രായവും ഞാൻ കേട്ടു. ഹോളിവുഡ് ലെവലിലുള്ള ഒരു പടമാണ് എന്നാണ് അവരും പറഞ്ഞത്.

അതുതന്നെയാണ് ഞങ്ങൾ ഉദ്ദേശിച്ചത്. അത് തന്നെയാണ് മലയാളികൾക്കും ഞങ്ങൾ സമർപ്പിക്കാൻ ഉദ്ദേശിച്ചത്. അതിനുള്ള അംഗീകാരം ലഭിക്കുന്നുണ്ട് എന്നതിൽ സന്തോഷമുണ്ട്.”എന്നാണ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ ഷിബു ബേബി ജോൺ പറഞ്ഞത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ