മോഹന്‍ലാലിന്റെ സിനിമകള്‍ ഇനി കാണില്ല, പണം കൊണ്ട് ആധിപത്യം സ്ഥാപിക്കാനുള്ള കഴിവ് കൊണ്ടാണ് ഇപ്പോഴും അവർ നിലനില്‍ക്കുന്നത്: മൈത്രേയന്‍

ജീവിതത്തിൽ തന്റെ നിലപാടുകൾകൊണ്ട് എപ്പോഴും ശ്രദ്ധിക്കപ്പെടുന്ന വ്യക്തിയാണ് മൈത്രേയൻ. മലയാള സിനിമയിലെ  സൂപ്പർസ്റ്റാറുകളെ പറ്റി തന്റെ അഭിപ്രായം തുറന്നുപറയുകയാണ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ മൈത്രേയൻ. സമകാലിക മലയാള സിനിമയിൽ സൂപ്പർ താരങ്ങളെ മുന്നിൽ കണ്ട് മാത്രമാണ് സിനിമകൾ ഉണ്ടാവുന്നതെന്നും. അതുകൊണ്ട് തന്നെ മികച്ച സിനിമകൾ ഉണ്ടാവാൻ ഇതൊരു പരിമിധിയാണെന്നും മൈത്രേയൻ പറഞ്ഞു.

“വ്യത്യസ്തമായ കഥാപാത്രങ്ങളെ ഒരേപോലെ തന്മയത്തത്തോടെ അവതരിപ്പിച്ച ആളാണ് ജഗതി ശ്രീകുമാർ എന്നതിൽ സംശയമൊന്നുമില്ല.  പണം കൊണ്ടും ആധിപത്യം കൊണ്ടും ആളുകളെ കോർഡിനേറ്റ് ചെയ്യാനുള്ള കഴിവ് കൊണ്ടാണ് മമ്മൂട്ടിയും മോഹൻലാലും ഇന്നും മലയാള സിനിമയിൽ മുന്നിൽ നിൽക്കുന്നത്. ഈ മഹാനടന്മാരൊന്നും ജഗതിയുടെ മുന്നിൽ അത്ര മെച്ചപ്പെട്ട നടന്മാരല്ല. അത് അഭിനയത്തിനെ പറ്റി അറിയുന്ന ആർക്കും കാണാവുന്ന കാര്യമാണ്. അങ്ങനെ പറയുമ്പോൾ മോഹൻലാലിന് അഭിനയിക്കാൻ അറിയില്ല എന്നല്ല.

മോഹൻലാലിന്റെ സിനിമ കാണാനായി മാത്രം പോയിരുന്ന ഒരു കാലം എനിക്കുണ്ട്. മോഹൻലാൽ ഉള്ളതുകൊണ്ട് ഇനി പോവില്ല എന്ന് തീരുമാനിച്ചിരിക്കുന്ന ഒരുകാലാമാണ് ഇനി. അയാൾക്ക് വേണ്ടി സിനിമ ഉണ്ടാക്കുന്നതാണ് നമ്മളിപ്പോൾ കാണുന്നത്. കഥാപാത്രത്തിന് വേണ്ടി ജീവിക്കുന്ന നടനല്ല അയാളിന്ന്.

മമ്മൂട്ടിയും അങ്ങനെയാണ്, ചില സിനിമകളിലൊക്കെ  മാറ്റമുണ്ടെന്ന് മാത്രം. ജഗതി അങ്ങനെയല്ലായിരുന്നു. ജഗതിക്ക് വേണ്ടി കഥാപാത്രങ്ങൾ ഉണ്ടാക്കിയിട്ടില്ല. സൂപ്പർസ്റ്റാറുകൾക്ക്  വേണ്ടി എഴുതുന്ന കഥയ്ക്ക് അകത്ത് സ്വാഭാവികമായ ഒരു കഥാപാത്രം ജഗതി ചെയ്യുമ്പോൾ ഏറ്റവും മികച്ചതാവുന്നു.  ശങ്കരാടി, ഒടുവിൽ ഉണ്ണികൃഷ്ണൻ, തിലകൻ, നെടുമുടി വേണു ഇവരൊക്കെ അങ്ങനെ തന്നെയായിരുന്നു. ” പോപ്പർ സ്റ്റോപ്പ് മലയാളം എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് മൈത്രേയൻ തന്റെ കാഴ്ചപാടുകൾ തുറന്നുപറഞ്ഞത്.

തന്റെ മകളായ  കനി കുസൃതി ഒരു കടുത്ത മോഹൻലാൽ ആരാധിക ആയിരുന്നെന്നും ഇപ്പോൾ അങ്ങനെയാണോ എന്ന് തനിക്ക് അറിയില്ലെന്നും മൈത്രേയൻ കൂട്ടിചേർത്തു.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ