അമ്മയെ ഒഴിവാക്കി റൂമിലേക്ക് കടന്നുവന്ന് മോശമായി പെരുമാറി, പ്രമുഖ നടനെ കുറിച്ച് മഹിമ

സിനിമാ മേഖലയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുകളുമായി നടി മഹിമ. അഭിമുഖത്തില്‍ ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കുന്ന കാസ്റ്റിങ് കൗച്ചിനെക്കുറിച്ചു തുറന്നു പറഞ്ഞിരിക്കുകയാണ് നടി.

ഒരു സമയത്ത് സിനിമയില്‍ നായകനായി അഭിനയിക്കുകയും കോമഡി കഥാപാത്രങ്ങളിലൂടെ ആളുകളെ കളിയാക്കുകയും ചെയ്ത ഒരു നടന്‍ ഉണ്ട്. അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടുമുണ്ട്. പിന്നീട് ഒരിക്കല്‍ ഷോയുടെ ഭാഗമായി അയാളുമായി പ്രവര്‍ത്തിക്കേണ്ടി വന്നു.

അയാള്‍ എന്റെ റൂമിലേക്ക് കയറി വന്നു. എന്റെ കൂടെ അമ്മ ഉണ്ടായിരുന്നു. അമ്മയെ ഡയറക്ടര്‍ വിളിക്കുന്നുണ്ടെന്ന് പറഞ്ഞ് ഒഴിവാക്കിയിട്ടാണ് അയാള്‍ റൂമിലേക്ക് കയറി വരുന്നത്. വളരെ മാന്യമായി ഞാന്‍ അയാളോട് സംസാരിച്ചു. അവസാനം റൂമില്‍ നിന്നും ഇറക്കി വിടേണ്ടി വന്നുവെന്നാണ് മഹിമ പറയുന്നത്.

നിങ്ങള്‍ ഉദ്ദേശിക്കുന്ന തരത്തില്‍ ഉള്ള വ്യക്തിയല്ല ഞാന്‍ എന്നും പറഞ്ഞു. ഈ നടന്റെ ഈ പെരുമാറ്റം കാരണം ആ പരിപാടി തന്നെ വേണ്ടെന്നു വെക്കുകയായിരുന്നുവെന്നാണ് മഹിമ പറയുന്നത്. പിന്നീട് ഇത്തരക്കാര്‍ കാരണം എന്റെ അവസരങ്ങള്‍ വരെ നഷ്ട്ടമായിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തി.

Latest Stories

ദീദിയുടെ നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിനും ഇ.വി.എം. സ്ട്രോങ്ങ് റൂമിനും പുറത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊല്‍ക്കത്ത പോലീസ്; മമത ബാക്രമക്കേടുകള്‍ നടത്താതിരിക്കാന്‍ അവരെ നിരീക്ഷണത്തിലാക്കിയെന്ന് ബിജെപി

ഞാൻ പറഞ്ഞതാണ് തെരഞ്ഞെടുപ്പിന് ശേഷം വിലക്കയറ്റത്തിന്റെ ചൂടറിയുമെന്ന്, ആദ്യം ഗ്യാസ്, അടുത്തത് പെട്രോൾ-ഡീസൽ വില; ഇതാണ് ഇലക്ഷൻ ബില്ല്; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു; നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു

'ഇത്രയും വേദന അനുഭവിച്ച അമ്മയിലല്ല, മറിച്ച് ഗര്‍ഭസ്ഥശിശുവിലാണ് അമിത ശ്രദ്ധ, അവളൊരു കുട്ടിയാണ്, ഈസമയം പഠിക്കാന്‍ പോകേണ്ടവളാണ്, അവളോടാണ് നമ്മള്‍ അമ്മയാകാന്‍ പറയുന്നത്'; 15കാരിയുടെ ഗര്‍ഭച്ഛിദ്രത്തില്‍ എയിംസിനോട് കടുപ്പിച്ച് സുപ്രീം കോടതി

ആനക്കലിയിൽ രണ്ടാമത്തെ മരണം; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞ് രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു

സംസ്ഥാനത്ത് മഴ കനക്കുന്നു; ഏഴു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്

യുപിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ 22 വയസ്സുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; മുഖവും സ്വകാര്യ ഭാഗങ്ങളും വ്യക്തമാകുന്ന ദൃശ്യങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചു

“വളർച്ചയുടെ മുഖം, ചൂഷണത്തിന്റെ അടിത്തറ: തൊഴിലാളിയുടെ വേദനയിൽ നിൽക്കുന്ന വ്യവസായ ഇന്ത്യ”

'ലോകം മുഴുവന്‍ അന്വേഷിച്ചു നോക്കൂ, നമ്മള്‍ ഇത്രയും പിടിച്ചു നിന്നില്ലേ?'; വാണിജ്യ സിലിണ്ടര്‍ ഒക്കെ ഒരു നമ്പറല്ലായിരുന്നോ: സുരേഷ് ​ഗോപി

അസം മുഖ്യമന്ത്രി ഹിമന്തയുടെ ഭാര്യയ്‌ക്കെതിരായ പാസ്‌പോര്‍ട്ട് പരാമര്‍ശം: കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്ക്ക് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി