'മഹാവീര്‍ കര്‍ണ' ഉപേക്ഷിച്ചിട്ടില്ലെന്ന് ആര്‍.എസ് വിമല്‍; വിക്രത്തിനൊപ്പം സുരേഷ് ഗോപിയും എത്തുന്നു

വിക്രം ചിത്രം “മഹാവീര്‍ കര്‍ണ” ഉപേക്ഷിച്ചിട്ടില്ലെന്ന് സംവിധായകന്‍ ആര്‍.എസ് വിമല്‍. അടുത്തിടെ “ധര്‍മ്മരാജ്യ” എന്ന പുതിയ ചിത്രം സംവിധായകന്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് മഹാവീര്‍ കര്‍ണ ഉപേക്ഷിച്ചുവോ എന്ന സംശയം ആരാധകര്‍ ഉയര്‍ത്തിയത്.

“കോബ്ര”, “പൊന്നിയിന്‍ സെല്‍വന്‍” എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിക്രം മഹാവീര്‍ കര്‍ണയുടെ ലൊക്കേഷനില്‍ ജോയിന്‍ ചെയ്യുമെന്നും സംവിധായകന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. വിക്രത്തിനൊപ്പം സുരേഷ് ഗോപിയും പ്രധാന വേഷത്തിലെത്തുമെന്നും സംവിധായകന്‍ വ്യക്തമാക്കി.

“എന്ന് നിന്റെ മൊയ്തീന്‍” എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച വിമലിന്റെ രണ്ടാമത്തെ സിനിമയാണ് മഹാവീര്‍ കര്‍ണ. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോയുടെ ഒരു ദൃശ്യം നേരത്തെ പുറത്തു വിട്ടിരുന്നു. നടന്‍ പൃഥ്വിരാജ് മഹാവീര്‍ കര്‍ണനായി എത്തുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചത്.

പൃഥ്വിരാജ് മാറിയതോടെയാണ് വിക്രം നായകനായെത്തിയത്. 300 കോടി ബജറ്റില്‍ ഒരുക്കുന്ന ചിത്രം തമിഴിലും ഹിന്ദിയിലും ഒരുക്കുമെന്നും 32 ഭാഷകളിലായി ഡബ്ബ് ചെയ്ത് ഇറക്കുമെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. ചിത്രത്തില്‍ ബോളിവുഡില്‍ നിന്നുളള പ്രമുഖ താരങ്ങളും ഹോളിവുഡ് ടെക്നീഷ്യന്‍സും പ്രവര്‍ത്തിക്കുന്നുണ്ട്. ന്യൂയോര്‍ക്ക് ആസ്ഥാനമായ യുണൈറ്റഡ് ഫിലിം കിങ്ഡം ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Latest Stories

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍