തിയേറ്ററുകൾ ഇളക്കിമറിച്ച 'എലിസ ദാസി'ന്റെ മാസ്സ് ഇൻട്രോ; വിജയ്ക്കൊപ്പമുള്ള ഫൈറ്റ് സീൻ കട്ട് ചെയ്ത് പോയെന്ന് മഡോണ

ലോകേഷ് കനകരാജ്- വിജയ് കൂട്ടുക്കെട്ടിലിറങ്ങിയ ലിയോയിൽ സർപ്രൈസ് കഥാപാത്രമായിരുന്നു മഡോണ സെബാസ്റ്റ്യൻ അവതരിപ്പിച്ച എലീസ ദാസ് എന്ന കഥാപാത്രം. അപ്രതീക്ഷിതമായാണ് എലിസ ദാസ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. സിനിമ റിലീസ് ആവുന്നത് വരെ മഡോണയുടെ കഥാപാത്രം അണിയറപ്രവർത്തകർ രഹസ്യമാക്കിവെച്ചിരുന്നു. ചിത്രത്തിൽ ലിയോ ദാസിന്റെ സഹോദരിയായാണ് മഡോണ എത്തിയത്.

ഇപ്പോഴിതാ ലിയോയിലെ തന്റെ കഥാപാത്രത്തെ കുറിച്ചും വിജയിയുമായുള്ള കൂട്ടുക്കെട്ടിനെ കുറിച്ചും മനസുതുറക്കുകയാണ് മഡോണ സെബാസ്റ്റ്യൻ. വിജയിയുടെ കൂടെയുള്ള ഒരു ഫൈറ്റ് സീൻ കട്ട് ചെയ്ത് പോയത് വിഷമമായെന്നും സിനിമയിലേക്ക് വിളി വന്നപ്പോൾ എന്തെങ്കിലും കോൺട്രിബ്യൂട്ട് ചെയ്യാൻ കഴിയുന്ന കഥാപാത്രമായിരിക്കണം അതെന്ന് താൻ പറഞ്ഞിരുന്നെന്നും മഡോണ പറയുന്നു.

“വിജയ് സാറിന്റെ ട്വിൻ സിസ്റ്ററുടെ കഥാപാത്രമാണെന്ന് പറഞ്ഞിരുന്നു. സത്യത്തിൽ അത്ര മാത്രമേ പറഞ്ഞിരുന്നുള്ളു. കൂടുതലൊന്നും പറഞ്ഞിരുന്നില്ല. പക്ഷെ സിനിമയിൽ എന്തെങ്കിലും ചെയ്യാനുണ്ടാകണമെന്ന് ഞാൻ റിക്വസ്റ്റ് ചെയ്തിരുന്നു. ചുമ്മാ ഒരു പാവം സഹോദരിയുടെ റോൾ ആകരുതെന്ന്. കാരണം നമ്മൾ ഒരു സിനിമ ചെയ്യുമ്പോൾ നമുക്ക് എന്തെങ്കിലും കോൺട്രിബ്യൂട്ട് ചെയ്യാൻ ഉണ്ടാകണം. അതൊരു ആഗ്രഹമാണ്.

നമ്മൾ ഒരു പാഷനോട് കൂടിയാണ് ഇവിടെ നിൽക്കുന്നത്. സിനിമയിലേക്ക് ധൈര്യമായി വന്നോളൂവെന്ന് അവർ പറഞ്ഞു ലിയോയിൽ ഫൈറ്റ് സീൻ ചെയ്യേണ്ടി വരുമെന്നറിയില്ലായിരുന്നു. ലൊക്കേഷനിൽ എത്തിയ ശേഷം ഫൈറ്റ് സീൻ ചെയ്യുമോയെന്ന് ചോദിച്ചപ്പോൾ ട്രൈ ചെയ്യാമെന്ന് പറഞ്ഞു. നല്ല സിനിമയാണെന്ന ഫീൽ ആദ്യം തന്നെയുണ്ടായിരുന്നു. നല്ല ടീമായിരുന്നു അത്.

അവിടെ ചെന്നിട്ടാണ് ഓരോന്നും മനസിലാക്കുന്നത്. പിന്നെ ആ ഒഴുക്കിൽ അങ്ങോട്ട് പോയി.
സിനിമയിൽ വിജയ് സാറിനൊപ്പമുള്ള ഡാൻസിന്റെ സ്റ്റെപ്പ് ഓക്കെ പറഞ്ഞ് തരുമ്പോൾ അവർ പറയുന്നുണ്ടായിരുന്നു ‘വിജയ് സാറിന്റെ കൂടെയാണ് ഡാൻസ് കളിക്കുന്നത്,’ എന്ന്. ഞാൻ അപ്പോൾ ‘പറഞ്ഞ് പേടിപ്പിക്കല്ലേ എന്നോർത്തു. പക്ഷേ പറ്റുന്ന പോലെ ചെയ്യണമെന്ന് മാത്രമാണ് ഞാൻ ആലോചിച്ചത്. അതിൽ കൂടുതൽ ഒന്നുമില്ലല്ലോ. ടെൻഷൻ അടിച്ചാൽ ശരിയാവില്ല. എന്നെ കൊണ്ട് പറ്റുന്ന പോലെ ചെയ്തെന്നെ ഉള്ളൂ

വിജയ് സാറിന്റെ കൂടെയുള്ള സീൻ കുറച്ചു കൂടെയുണ്ടായിരുന്നു. അവർ ട്രിമ്മ് ചെയ്തപ്പോൾ കുറച്ച് പോയിട്ടുണ്ട്. കുറച്ച് ഫൈറ്റ്സും ചില സീനുകളുമുണ്ടായിരുന്നു. അതിൽ കുറച്ച് വിഷമം തോന്നി. പക്ഷെ എല്ലാ സിനിമയിൽ നിന്നും അങ്ങനെ പോകും. ചില ഭാഗങ്ങൾ കട്ട് ചെയ്ത് പോകുന്നത് സാധാരണമാണ്. അതിൽ സങ്കടപ്പെട്ടിട്ട് കാര്യമില്ല.

സിനിമയിൽ നല്ലൊരു ഫൈറ്റ് സീൻ ഉണ്ടായിരുന്നു. ഭയങ്കര രസമുണ്ടായിരുന്നു അത് കാണാൻ. എനിക്കത് പുതിയതായിരുന്നു. നമ്മൾ തന്നെ അത് ചെയ്യുന്നതിന്റെ ഒരു സന്തോഷം ഉണ്ടായിരുന്നു. പക്ഷെ അത് സിനിമയിൽ നിന്ന് കട്ടായി പോയി.” ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ മഡോണ സെബാസ്റ്റ്യൻ പറഞ്ഞു.

Latest Stories

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു