'തള്ളായിരുന്നു എങ്കില്‍ പത്ത് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ പോസ്റ്റര്‍ ഇറക്കാമായിരുന്നു. പക്ഷെ 'തള്ളലൊ നുണയോ' നമുക്ക് ആവശ്യമില്ല എന്ന് മമ്മൂക്ക പറഞ്ഞിരുന്നു'; നെല്‍സണ്‍ ഐപ്പ്

മമ്മൂട്ടിയുടെ കരിയറിലെ ആദ്യത്തെ നൂറ് കോടി ചിത്രമായി മാറിയിരിക്കുകയാണ് മധുരരാജ. ഉദയകൃഷ്ണയുടെ രചനയില്‍ വൈശാഖ് സംവിധാനം ചെയ്ത മധുരരാജ 45 ദിവസങ്ങള്‍ കൊണ്ടാണ് 104 കോടിയുടെ ബിസിനസ് നേടിയത്. സത്യാവസ്ഥ നൂറ് കോടി എന്നത് സത്യമാണോ തള്ളല്‍ ആണൊ എന്ന് നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പ് വ്യക്തമാക്കുന്നു. ഒരു എഫ്.എം ചാനലുമായി നടത്തിയ അഭിമുഖത്തിലാണ് നെല്‍സണ്‍ ഐപ്പ് ഈ നൂറ് കോടി നേട്ടത്തെ കുറിച്ച് പ്രതികരിച്ചത്.

നമ്മുടെ ആദ്യത്തെ സിനിമാസംരംഭം ഒക്കെ ആവുമ്പോള്‍ അത് എത്ര ഉണ്ടെങ്കിലും തള്ളലോ അല്ലെങ്കില്‍ നുണയോ ഒരു താല്പര്യം എനിക്കുമില്ല. മമ്മൂക്കക്കും ഇല്ല. മമ്മൂക്ക പ്രത്യേകം എന്നോട് പറഞ്ഞിട്ടുണ്ട് നമ്മുടെ ഈ പടത്തിനെ പറ്റി തള്ളല്‍ നമുക്ക് ആവശ്യമില്ല, ജനഹൃദയങ്ങളിലേക്കാണ് ഈ പടം കയറേണ്ടത് എന്ന്. അതു പ്രകാരമാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്. നമുക്ക് ഇതൊരു ഔദ്യോഗിക പ്രഖ്യാപനം ആവണമെങ്കില്‍ ഇതിന്റെ ഒരു സത്യം വന്നാല്‍ മാത്രമേ ഇത് ചെയ്യുവൊള്ളൂ. അതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് അങ്ങിനെ ചെയ്തത്.

അല്ലാതെ തള്ളാണെങ്കില്‍ നമുക്ക് ഒരു പത്ത് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ 58.7 കോടി കേറിയതാണ്. ഒരു പത്ത് ദിവസം കൂടി കഴിഞ്ഞാല്‍ വേണമെങ്കില്‍ നമുക്ക് എല്ലാ ബിസിനസും കൂടി അങ്ങിനെ ആക്കാമായിരുന്നു. പക്ഷെ ഞങ്ങള്‍ അത് എല്ലാ തിയേറ്റര്‍ കണക്കും മറ്റും വന്നതിനു ശേഷം മാത്രമാണ് ഇത് അങ്ങനൊരു ഔദ്യോഗികമായിട്ടു ജനങ്ങള്‍ക്കും പ്രേക്ഷകര്‍ക്കും മമ്മൂക്ക ഫാന്‍സിനും വേണ്ടി കൊടുത്തത്. നെല്‍സണ്‍ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ