ആ ചുംബനരംഗം എന്നെ ഒരുപാട് വിഷമിപ്പിച്ചു.. സിനിമയ്ക്ക് ആവശ്യമാണെന്ന് പറഞ്ഞിട്ടും അത് തിയേറ്ററിലെത്തിയില്ല: മധു

സ്‌ക്രീനില്‍ ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കാന്‍ തനിക്ക് സാധിക്കില്ലെന്ന് നടി മധു. അങ്ങനെയുള്ള രംഗങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കാത്തതിനാല്‍ ഒന്നിലധികം പ്രോജക്ടുകള്‍ നിരസിച്ചിട്ടുണ്ട് എന്നാണ് മധു പറയുന്നത്. മുന്‍കൂട്ടി പറയാതെ പെട്ടെന്ന് ഒരു ചുംബന രംഗത്തില്‍ തന്നോട് അഭിനയിക്കാന്‍ ആവശ്യപ്പെട്ട സംഭവത്തെ കുറിച്ച് പറഞ്ഞാണ് മധു സംസാരിച്ചത്.

”ഇന്ന് സിനിമകളില്‍ കാണുന്ന പോലെയുള്ള ഒരു ചുംബനമായിരുന്നില്ല അത്. ചുണ്ടില്‍ കൊത്തിവലിക്കുന്നതു പോലെയുള്ള ഒരു ചുംബനം, അത് എന്നെ വല്ലാതെ വിഷമിപ്പിച്ചു. ഷൂട്ടിങ് ആരംഭിക്കുന്നതിന് മുമ്പ് അതിനെ കുറിച്ച് എന്നോട് പറഞ്ഞിരുന്നില്ല. എന്നെ ഒരു സൈഡിലേക്ക് മാറ്റി നിര്‍ത്തിയാണ് ഇക്കാര്യം പറഞ്ഞത്.”

”ഈ ചുംബനരംഗം പ്രധാനപ്പെട്ടതാണെന്ന് അവര്‍ വിശദീകരിച്ചു, അതുകൊണ്ട് മാത്രം ഞാന്‍ ചെയ്തു. പക്ഷെ അത് ഏറ്റവും ഭയാനകവും സ്വയം ബോധ്യപ്പെടുത്താന്‍ സാധിക്കാത്തതുമായിരുന്നു. ആ ചുംബനം ശരിക്കും ആവശ്യമില്ലായിരുന്നു. സിനിമയില്‍ അത് ഉള്‍പ്പെടുത്തിയില്ല, അതിനെ കുറിച്ച് ഞാന്‍ സംവിധായകനോട് സംസാരിച്ചതുമില്ല.”

”അത് ഞാന്‍ വിട്ടുകളഞ്ഞു. അന്ന് പ്രായം കൊണ്ട് മാത്രമല്ല, അല്ലാതെയും ഞാന്‍ വളരെ ചെറുപ്പമായിരുന്നു. ഇന്ന് 22, 24 വയസുള്ളവരൊക്കെ ബുന്ദിമാനും തുറന്ന മനസുള്ളവരുമാണ്. എന്നാല്‍ എന്റെ 22ല്‍ ഞാന്‍ വളരെ നിഷ്‌ക്കളങ്കയായിരുന്നു” എന്നാണ് മധു ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ