ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

തിയേറ്ററില്‍ നിന്നും ഒ.ടി.ടിയിലേക്ക് എത്തിയപ്പോഴും പ്രേക്ഷകശ്രദ്ധ നേടുകയാണ് മുഹമ്മദ് മുസ്തഫയുടെ ‘മുറ’ സിനിമ. നവംബര്‍ 8ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഇപ്പോള്‍ ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് തുടരുന്നത്. ചിത്രത്തിലെ മാല പാര്‍വതിയുടെ കഥാപാത്രം ശ്രദ്ധ നേടുകയാണ്. ശക്തമായ ഒരു കഥാപാത്രത്തെയാണ് മാല പാര്‍വതി ചിത്രത്തില്‍ അവതരിപ്പിച്ചത്.

ചിത്രത്തില്‍ മാലയുടെ കഥാപാത്രം ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ അത് തന്റേത് അല്ല എന്ന് പറയുകയാണ് മാല പാര്‍വതി ഇപ്പോള്‍. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് മാലയുടെ പ്രതികരണം. ”മുറ എന്ന സിനിമയില്‍ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന ഒരു രംഗമുണ്ട്. അത് എന്റെ വര്‍ക്ക് ഔട്ട് വീഡിയോ ആയി തെറ്റിദ്ധരിച്ച് പല മെസേജ് ലഭിക്കുന്നുണ്ട്.”

”മുറ എന്ന ചിത്രത്തിലെ ഒരു രംഗമാണത്. സിനിമ കാണൂ. ആമസോണ്‍ പ്രൈം വീഡിയോയില്‍ കാണാം” എന്നാണ് മാല പാര്‍വതി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. മാല പാര്‍വതി ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്നൊക്കെ വേറിട്ട ഒന്നായിരുന്നു മുറയിലെ രമാദേവി. ഒരു വനിതാ ഗുണ്ടാ നേതാവാണ് രമ ചേച്ചി എന്ന് വിളിക്കുന്ന ഈ കഥാപാത്രം.

അതേസമയം, സുരാജ് വെഞ്ഞാറമൂട് നായകനായ ചിത്രത്തില്‍ ഹൃദു ഹാറൂണ്‍, സുരാജ് വെഞ്ഞാറമൂട്, ജോബിന്‍ ദാസ്, അനുജിത്ത് കണ്ണന്‍, യദു കൃഷ്ണന്‍, വിഘ്നേശ്വര്‍ സുരേഷ്, കൃഷ് ഹസന്‍, കനി കുസൃതി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സുരേഷ് ബാബുവാണ്.

Latest Stories

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം