അത് എന്റെ പിഴയാണ്, ഞാന്‍ ഷൈനിനെ വെള്ളപൂശിയതല്ല.. ഈ സന്ദര്‍ഭത്തില്‍ ഞാന്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു: മാല പാര്‍വതി

വിന്‍സി അലോഷ്യസ് നല്‍കിയ പരാതിയില്‍ പ്രതികരിക്കവെ നടന്‍ ഷൈന്‍ ടോം ചാക്കോയെ വെള്ളപൂശി സംസാരിച്ചു എന്ന വിമര്‍ശനങ്ങളില്‍ വിശദീകരണവുമായി നടി മാല പാര്‍വതി. ”ഷൈന്‍ ടോം ചാക്കോയെ കുറിച്ച് സോഷ്യല്‍ മീഡിയയിലൊക്കെ ആരോപണങ്ങള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ എന്റെ അറിവില്‍ ഷൈന്‍ സെറ്റില്‍ വളരെ അച്ചടക്കമുള്ള നടനാണ്. നടിയോട് മോശമായി പെരുമാറി എന്നൊക്കെ പറയുന്നത് സിനിമയില്‍ കോമഡിയായിട്ടാണ് പലരും കാണുന്നത്” എന്നായിരുന്നു മാല പാര്‍വതി പ്രതികരിച്ചത്. ഈ പ്രതികരണം വിവാദമായതോടെയാണ് വിശദീകരണവുമായി നടി എത്തിയിരിക്കുന്നത്. ഷൈന്‍ തന്നോട് എങ്ങനെയായിരുന്നു എന്നാണ് പറഞ്ഞത്, ഈ സന്ദര്‍ഭത്തില്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു, അത് തന്റെ പിഴയായി കാണണം എന്നാണ് മാല പാര്‍വതി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

മാല പാര്‍വതിയുടെ പോസ്റ്റ്:

മാലാ പാര്‍വതി, ഷൈന്‍ ടോം ചാക്കോയെ വെള്ള പൂശുകയും, വിന്‍സിയെ തള്ളി പറയുകയും ചെയ്തു എന്നാണ് ആരോപണം. പ്രിയപ്പെട്ടവരെ, ഞാന്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല. പക്ഷേ നിങ്ങള്‍ അങ്ങനെ വിചാരിച്ചതില്‍ തെറ്റ് പറയാന്‍ പറ്റില്ല. കാലത്ത്, ഒന്നിന് പുറമേ ഒന്നായി ഫോണ്‍ കോളുകള്‍ വരുകയായിരുന്നു. ചോദ്യങ്ങള്‍ക്കാണ് ഞാന്‍ ഉത്തരം പറഞ്ഞ് കൊണ്ടിരുന്നത്. ഷൈന്‍ സെറ്റില്‍ എങ്ങനെയാണ് എന്ന് ചോദിച്ചതിന്, ഞാന്‍ എന്റെ അനുഭവം പറഞ്ഞു. ഈ ഇന്റര്‍വ്യൂസിലൊക്കെ, ഷൈന്‍ കാണിക്കുന്ന കാര്യങ്ങള്‍, സെറ്റില്‍ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല. ഏഴെട്ട് പടം ചെയ്തിട്ടുണ്ട്. സ്വാസികയും ഷൈനിനെ കുറിച്ച് അങ്ങനെ തന്നെ പറയുന്നത് കേട്ടു. സെറ്റില്‍, ഷോട്ടിന്റെ സമയത്തെ പരസ്പരം കാണുവൊള്ളു.

ഷോട്ട് കഴിഞ്ഞാല്‍ ഷൈന്‍ കാരവനിലേക്ക് പോവുകയും ചെയ്യും. പക്ഷേ ആ രീതികള്‍ ഞാന്‍ വിശദമായി, ഈ context ല്‍ പറയാന്‍ പാടില്ലായിരുന്നു, എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഒരു വിഷയം അറിയുന്ന ഉടനെ, ടെലിയില്‍ വിളിച്ച് കണക്ട് ചെയ്യുമ്പോള്‍, എനിക്ക് പറ്റിയ പിഴയായി നിങ്ങള്‍ കാണണം. എന്നോട് എങ്ങനെ പെരുമാറുന്നു, എന്റെ സെറ്റിലെ, അനുഭവം എന്തായിരുന്നു എന്നത് പ്രസക്തമല്ലായിരുന്നു.അത് അങ്ങനെ ആണെങ്കിലും, അത് അപ്പോള്‍ പറയരുതായിരുന്നു. വിന്‍സി കേസ് കൊടുക്കണം എന്ന് തന്നെയാണ് ഞാന്‍ പ്രതികരിച്ചത്. വിന്‍സി കേസ് കൊടുക്കുന്നതിന്റെ പേരില്‍ ഒറ്റപ്പെടാനും പോകുന്നില്ല എന്നും.

രണ്ടാമത്തെ വിഷയം – കോമഡി ‘ എന്ന പദ പ്രയോഗം. സൗഹൃദവും അടുപ്പവും കാണിക്കാന്‍, കാലാകാലങ്ങളായി കേട്ട് ശീലിച്ച രീതിയിലുള്ള ‘കോമഡി ‘ പറയാറുണ്ട്.ഇത് കോമഡിയല്ല കുറ്റകൃത്യമാണ്.അങ്ങനെയാണ് പുതിയ നിയമങ്ങള്‍. നമ്മുടെ ചെറുപ്പക്കാര്‍ക്ക് ഇത് പിടി കിട്ടിയിട്ടില്ല എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.ഈ ചോദ്യങ്ങള്‍ ഒക്കെ കോമഡി എന്ന പേരില്‍ നോര്‍മലൈസ് ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ ശീലങ്ങള്‍ പഠിക്കേണ്ടതുണ്ട് എന്ന്. ഒരു ടെലി ഇന്നിന്റെ ലിമിറ്റഡ് സമയത്തില്‍, എനിക്ക് വിശദീകരിക്കാന്‍ പറ്റാത്ത കാര്യം പറഞ്ഞ് തുടങ്ങി, അത് തെറ്റിദ്ധാരണയുണ്ടാക്കി. ഞാന്‍ മനസ്സിലാക്കുന്നു. ഇന്നലെ, കുറച്ച് പേര് ചീത്ത പറഞ്ഞ് എഴുതിയ കുറിപ്പുകള്‍ വായിച്ചു. നന്ദി.

Latest Stories

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി