വടക്കന്‍ വീരഗാഥ ചെയ്തപ്പോള്‍ കണ്ട അതേ ഊര്‍ജ്ജവും ആവേശവും മാമാങ്കം ചെയ്തപ്പോഴും ഞാന്‍ മമ്മൂക്കയില്‍ കണ്ടു: എം. പത്മകുമാര്‍

മമ്മൂട്ടിയെ നായകനാക്കി എം പത്മകുമാര്‍ ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചരിത്ര സിനിമ മാമാങ്കം റിലീസിന് തയ്യാറെടുക്കുകയാണ്. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വടക്കന്‍ വീരഗാഥയില്‍ അസിസ്റ്റന്റായിരുന്ന എം. പത്മകുമാര്‍ ഇന്ന് മമ്മൂട്ടിയെ നായകനാക്കി ഒരു ചിരിത്രം സിനിമ തന്നെ സംവിധാനം ചെയ്തിരിക്കുന്നു. വടക്കന്‍ വീരഗാഥ ചെയ്തപ്പോള്‍ മമ്മൂട്ടിയില്‍ കണ്ട അതേ ഊര്‍ജ്ജവും ആവേശവും മാമാങ്കം ചെയ്തപ്പോഴും തനിക്ക് അദ്ദേഹത്തില്‍ കാണാന്‍ കഴിഞ്ഞെന്നാണ് പത്മകുമാര്‍ പറയുന്നത്.

“വടക്കന്‍ വീരഗാഥ ചെയ്തപ്പോള്‍ മമ്മൂക്കയുടെ കൂടെയുണ്ടായിരുന്ന ആളാണ് ഞാന്‍. അതു കൊണ്ട് തന്നെ എനിക്കു തറപ്പിച്ചു പറയാന്‍ കഴിയും, മമ്മൂക്കയുടെ അതേ ഊര്‍ജം, ആവേശം ഇന്നും അദ്ദേഹം നിലനിര്‍ത്തുന്നു. അതേ ആവേശത്തോടെ ഇപ്പോള്‍ മാമാങ്കത്തിലെ ചാവേറിന്റെ കഥാപാത്രവും ചെയ്യുന്നു. മലയാള സിനിമയ്ക്കല്ല ലോക സിനിമയ്ക്കു തന്നെ എടുത്തു പറയാവുന്ന, വളരെ അപൂര്‍വമായി മാത്രം ചൂണ്ടിക്കാണിക്കാന്‍ പറ്റുന്ന അനുഭവമായിരിക്കും ഇത്.” മനോരമയുമായുള്ള അഭിമുഖത്തില്‍ പത്മകുമാര്‍ പറഞ്ഞു.

Image may contain: 1 person, text

വടക്കന്‍ വീരഗാഥയില്‍ മമ്മൂട്ടി ചെയ്ത കഥാപാത്രവും പഴശ്ശിരാജയിലെ കഥാപാത്രവും തമ്മില്‍ ഒരുപാടു വ്യത്യാസമുള്ളതുപോലെ തന്നെയാണ് മാമാങ്കത്തിലേതും എന്നും അദ്ദേഹം പറഞ്ഞു. “മാമാങ്കം എന്ന മഹോത്സവത്തിന്റെ ഭാഗമായി വള്ളുവനാട്ടില്‍നിന്ന് സാമൂതിരിയെ എതിരിടാന്‍ പോയ ചാവേര്‍ പടയിലെ ഒരംഗമായിട്ടാണ് മമ്മൂക്ക അഭിനയിക്കുന്നത്. അത്തരമൊരു കഥാപാത്രത്തിന് മറ്റുളള കഥാപാത്രങ്ങളില്‍നിന്ന് വളരെയേറെ വ്യത്യാസമുണ്ട്.” പത്മകുമാര്‍ പറഞ്ഞു.

Latest Stories

വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ പടര്‍ന്നു; തീ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ കപ്പലിന്റെ സുരക്ഷയെ ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പ്

'സിഎംആര്‍എല്ലിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്'; ഷോണ്‍ ജോര്‍ജിന് നിര്‍ദ്ദേശവുമായി എറണാകുളം സബ് കോടതി

ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കും; സര്‍ക്കാരിന്റെ സഹായങ്ങളും പിന്തുണയും അവര്‍ക്കുണ്ടാകുമെന്ന് മുഖ്യമന്ത്രി

IND VS ENG: 148 വർഷത്തെ ടെസ്റ്റ് ചരിത്രത്തിൽ ആദ്യം!!, പ്രസിദ്ധിന് ഇതിനപ്പുറം ഒരു നാണക്കേടില്ല, ഇനി ഡിൻഡ അക്കാദമിയുടെ പ്രിൻസിപ്പൽ‍

പാതിവഴിയില്‍ യുക്രെയ്‌നെ കൈവിട്ട ട്രംപ്, പിന്നിലെന്ത്?

ഹമാസിന് അന്ത്യശാസനം നല്‍കി ഡൊണാള്‍ഡ് ട്രംപ്; വെടിനിര്‍ത്തലിന് മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളില്‍ ഉടന്‍ പ്രതികരിക്കണം

‘മന്ത്രിമാർ മുണ്ടും സാരിയുമുടുത്ത കാലന്മാർ, കൊല കുറ്റത്തിന് കേസ് എടുക്കണം’; രാഹുൽ മാങ്കൂട്ടത്തിൽ

പ്രേമലു സംവിധായകന്റെ അടുത്ത റൊമാന്റിക് കോമഡി ചിത്രം, നിവിൻ പോളിയും മമിതയും പ്രധാന വേഷങ്ങളിൽ, ടൈറ്റിൽ പുറത്ത്

'ആരോഗ്യമന്ത്രി രാജിവെക്കില്ല, കോട്ടയം മെഡിക്കൽ കോളജ് അപകടം ദൗർഭാഗ്യകരം'; മന്ത്രിമാർക്കെതിരെ നടക്കുന്നത് കെട്ടിച്ചമച്ച പ്രചാരവേലയെന്ന് എംവി ​ഗോവിന്ദൻ

എല്ലാവർക്കും സഞ്ജുവിനെ മതി..!!; താരത്തിനായി ചെന്നൈയ്ക്ക് പുറമേ മറ്റ് രണ്ട് ടീമുകൾ കൂടി രംഗത്ത്