പുതുതലമുറയിലെ പലരും സിനിമ ചെയ്യാന്‍ എന്നെ സമീപിച്ചതാണ്, പക്ഷേ: എം മുകുന്ദന്‍

പുതുതലമുറയില്‍പ്പെട്ട ചലച്ചിത്ര പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കണമെന്ന നയം തന്നെയാണ് തന്റേതെങ്കിലും ചെറുകഥയായ ‘ഓട്ടോറിക്ഷക്കാരന്റെ’ ഭാര്യ സിനിമയാകുമ്പോള്‍ പുതിയ ആള്‍ക്കാരെ വച്ച് ചെയ്യാന്‍ തനിക്ക് താല്‍പ്പര്യമില്ലായിരുന്നുവെന്ന് തിരക്കഥാകൃത്ത് എം മുകുന്ദന്‍.

പല സിനിമകളുടെയും തിരക്കഥയുടെ ആദ്യഘട്ടത്തില്‍ സഹായിച്ചിരുന്നെങ്കിലും മുകുന്ദന്‍ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’. സിനിമ ചെയ്യാന്‍ പുതുതലമുറയിലെ പലരും തന്നെ സമീപിച്ചിരുന്നെങ്കിലും മുതിര്‍ന്ന സംവിധായകന്‍ ഹരികുമാര്‍ ഈ ആവശ്യവുമായി സമീപിച്ചപ്പോള്‍ സമ്മതിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

‘വര്‍ത്തമാനകാല സമൂഹം വളരെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്ന സ്ത്രീ ശാക്തീകരണത്തെക്കുറിച്ചാണ് സിനിമ പറയുന്നത്. വളരെ രസകരമായി ഇരുപത് മിനിറ്റില്‍ ചിത്രീകരിക്കാവുന്ന ഒരു കഥയാണ് ഈ സിനിമ. പക്ഷെ സമീപ കാലത്തെ പല വിഷയങ്ങളെയും കോര്‍ത്തിണക്കിയാണ് സിനിമയുടെ പൂര്‍ണതിയിലേക്കെത്തിക്കുന്നത്’ -എം മുകുന്ദന്‍ പറഞ്ഞു.

Latest Stories

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്