ബാബരി മസ്ജിദ് തകർത്തിട്ട് അവർ എന്ത് നേടി? അന്ന് രാത്രിയാണ് ഞാൻ ആ വരികൾ എഴുതിയത്: കൈതപ്രം ദാമോദരൻ നമ്പൂതിരി

മലയാള സിനിമയിൽ നിരവധി പാട്ടുകൾക്ക് വരികളെഴുതിയ ഗാന രചയിതാവാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. മലയാള സംഗീത പ്രേമികൾ ഇന്നും ഓർത്തിരിക്കുന്ന മികച്ച പാട്ടുകൾ കൈതപ്രത്തിന്റേതായി ഉണ്ട്.

ഇപ്പോഴിതാ സംഗീത ജീവിതത്തിൽ തനിക്കുണ്ടായ അനുഭവങ്ങളും മറ്റും തുറന്നുപറയുകയാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. ബാബരി മസ്ജിദ് തകർത്ത ദിവസമാണ് വാത്സല്യം സിനിമയിലെ ‘അലയും കാറ്റിന്‍ ഹൃദയം..’ എന്നുതുടങ്ങുന്ന ഗാനം താൻ എഴുതിയത് എന്ന് കൈതപ്രം ഓർമ്മിക്കുന്നു. അതിലെ ‘രാമായണം കേൾക്കാതെയായി’ എന്ന വരികൾ എഴുതുമ്പോൾ താൻ വളരെ ദുഃഖകാരമായ ഒരു അവസ്ഥയിൽ ആയിരുന്നെന്നും കൈതപ്രം പറയുന്നു.

“വളരെ ദുഃഖകാരമായ ഒരു സമയമായിരുന്നു അത്. ബാബരി മസ്ജിദ് തകർത്ത ദിവസം ഡിസംബർ ആറിന് രാത്രിയാണ് ‘രാമായണം കേൾക്കാതെയായി’ എന്ന വരികൾ ഞാൻ എഴുതുന്നത്. ബാബരി മസ്ജിദ് തകർത്തതുകൊണ്ട് അവരെന്ത് നേടി? അതെന്നെ വളരെയധികം ബാധിച്ചിരുന്നു. എന്റെ വികാരങ്ങളുടെ പ്രതിഫലനം ആയിരുന്നു വാത്സല്യം സിനിമയിലെ ആ ഗാനം.

എന്റെ അച്ഛൻ ഇ. എം. എസ് നമ്പൂതിരിപാടിന്റെ വലിയ ആരാധകനായിരുന്നു. പക്ഷേ ഞാനൊരു കമ്മ്യൂണിസ്റ്റ് അല്ല. നല്ലൊരു മനുഷ്യൻ തെരഞ്ഞെടുപ്പിന് മത്സരിച്ചാൽ ഞാൻ അയാൾക്ക് വോട്ട് ചെയ്യും. ഞാൻ ആരേയും അന്ധമായി ആരാധിക്കുന്നില്ല.

കളിയാട്ടം, ദേശാടനം എന്നീ സിനിമകൾക്ക് ശേഷം എന്നെ ഹിന്ദുത്വ എഴുത്തുകാരനായി ലേബൽ ചെയ്തിരുന്നു. അതൊന്നും ഞാൻ ശ്രദ്ധിക്കുന്നില്ല. എഴുത്ത് എന്റെ ജോലിയുടെ ഭാഗമാണ്. എല്ലാ രാഷ്ട്രീയ പാർട്ടിയുടെയും പരിപാടികൾക്ക് ഞാൻ പോകാറുണ്ട്. ” ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് കൈതപ്രം തന്റെ രാഷ്ട്രീയത്തെ പറ്റി മനസ് തുറന്നത്.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും