ലണ്ടനും പഠിക്കുന്ന കോഴ്‌സും വളരെ ചെലവേറിയതാണ്; ഒരു റസ്റ്റോറന്റിൽ ജോലി ചെയ്തിരുന്നു : എസ്തർ അനിൽ

ലണ്ടനിൽ പോയി പഠിക്കണമെന്ന് ഒരുപാട് വർഷങ്ങൾക്ക് മുൻപ് തന്നെ ആഗ്രഹിച്ചിരുന്നതായി നടി എസ്തർ അനിൽ. അന്ന് അതിന് സാധിച്ചിരുന്നില്ല എന്നും എന്നാൽ ആഗ്രഹിച്ച കോഴ്സ് തന്നെ ലഭിച്ചപ്പോൾ സന്തോഷം തോന്നിയെങ്കിലും അതിനു വേണ്ടിവരുന്ന സാമ്പത്തിക ബാധ്യത ഓർത്തപ്പോൾ തനിക്ക് പറ്റില്ലെന്ന് തോന്നിയിരുന്നുവെന്നും നടി പറഞ്ഞു. ലണ്ടനിൽ പഠിക്കാൻ പോയ താൻ മൂന്നാഴ്ചയോളം ഒരു റസ്‌റ്റോറന്റിൽ ജോലി ചെയ്തിട്ടുണ്ടെന്നും എസ്തർ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ലണ്ടനും ഞാൻ പഠിക്കുന്ന കോഴ്‌സും വളരെ ചെലവേറിയതാണ്. മൂന്നാഴ്ച ഞാൻ ഒരു റസ്റ്റോറന്റിൽ ജോലി ചെയ്തു. കുറച്ച് കട്ടിങ്ങും പരിപാടികളുമുണ്ടായിരുന്നു. മുറിച്ച് മുറിച്ച് എന്റെ കൈയ്യൊക്കെ മുറിയാൻ തുടങ്ങി. യുജി ചെയ്യാൻ ബോംബെയിൽ പോയി. മാസ്‌റ്റേഴ്‌സ് ചെയ്യാൻ ലണ്ടനിൽ പോയി. ഇങ്ങനെ ഒരു ലൈഫ് ഇഷ്ടമാണ്. പക്ഷേ, അത് നാട്ടിലെ ശല്യംകൊണ്ടൊന്നുമല്ല. സിനിമയേക്കാൾ കൂടുതൽ മനസ് അക്കാദമിക്‌സിലാണ്’ എന്നാണ് എസ്തർ പറയുന്നത്.

മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ലാലേട്ടന്റെ കൂടെ ഒരുനാൾ വരും എന്ന പടം ചെയ്യുന്നത്. അപ്പോഴാണ് ആളുകൾ ശ്രദ്ധിച്ചു തുടങ്ങുന്നത്. ഞാൻ അപ്പോൾ വളരേ അഹങ്കാരിയാണെന്ന് കൂടെപ്പഠിച്ചവർ പറഞ്ഞിരുന്നതായി ഓർക്കുന്നുണ്ട്. ആ പ്രായത്തിൽ ചിലപ്പോൾ എന്തോ വലിയ സംഭവമാണെന്ന തോന്നൽ വന്നിട്ടുണ്ടാവാം. പിന്നീട് ആ ചിന്ത പോയി. പടം വരും, പിന്നെ ഒരുപാട് പടങ്ങൾ പരാജയപ്പെടും. ചിലത് ആളുകൾക്ക് ഇഷ്ടമാവും, ചില പടങ്ങൾ ഇഷ്ടമാവില്ല. അത് ജീവിതത്തിന്റെ ഭാഗമായി മാറി. ഇപ്പോൾ സെലിബ്രിറ്റി സ്റ്റാറ്റസുമായി ഒട്ടും അറ്റാച്ഡ് അല്ല. അങ്ങനെ ഒരു സെലിബ്രിറ്റിയാണ് ഞാൻ എന്ന് വിചാരിക്കുന്നുമില്ല’ എന്നും എസ്തർ പറഞ്ഞു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം