ലോകേഷ് കനകരാജ് തമിഴ് സിനിമയുടെ രാജമൗലി; പ്രശംസിച്ച് രജനികാന്ത്

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലിയുടെ റിലീസിനായി വലിയ ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. ഓ​ഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലർ സോഷ്യൽ മീഡിയയിൽ തരം​ഗമായിരുന്നു. ട്രെയിലർ ഇറങ്ങിയതിന് പിന്നാലെ ചിത്രത്തിന്റെ ഹൈപ്പ് കൂടിയിരിക്കുകയാണ്. കൂലിയുടെതായി പുറത്തിറങ്ങിയ പാട്ടുകളും ആരാധകർ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ഒരു പ്രൊമോഷൻ പരിപാടി ഹൈദരാബാദിൽ വച്ച് നടന്നത്.

ചടങ്ങിൽ ലോകേഷ് കനകരാജിനെ എസ് എസ് രാജമൗലിയുമായി താരതമ്യം ചെയ്തിരിക്കുകയാണ് രജനികാന്ത്. ലോകേഷ് കനകരാജ് തമിഴ് നാടിന്റെ രാജമൗലിയാണെന്നും എല്ലാ രാജമൗലി സിനിമകളും വിജയിക്കുന്നതുപോലെ, ലോകേഷിന്റെ സിനിമകളും ഹിറ്റുകളാണെന്നും രജനികാന്ത് പറഞ്ഞു. വില്ലൻ വേഷങ്ങൾ ചെയ്യാനുളള താത്പര്യവും പരിപാടിയിൽ തലൈവർ വെളിപ്പെടുത്തി. കൂലിയിൽ നാഗാർജുന അവതരിപ്പിക്കുന്ന സൈമൺ എന്ന നെഗറ്റീവ് റോൾ ചെയ്യാൻ തനിക്ക് ആഗ്രഹം ഉണ്ടായിരുന്ന കാര്യമാണ് രജനികാന്ത് തുറന്നുപറഞ്ഞത്.

‘സൈമൺ എന്ന കഥാപാത്രമായ നാഗാർജുനയാണ് ഏറ്റവും വലിയ ആകർഷണം. സിനിമയുടെ കഥ കേട്ടപ്പോൾ, സൈമൺ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചു. വില്ലൻ വേഷങ്ങൾ ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. സൈമൺ വളരെ സ്റ്റൈലിഷാണ്. നാഗാർജുന ആ വേഷം ചെയ്യാൻ സമ്മതിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി. പണമല്ല കാര്യം, അയാൾ അത്തരത്തിലുള്ള ആളല്ല. ഒരുപക്ഷേ അയാൾ ചിന്തിച്ചിട്ടുണ്ടാകാം, ‘ഞാൻ എപ്പോഴും നല്ല ആളായി അഭിനയിക്കുന്നു, ഇത്തവണ നമുക്ക് ഒരു മാറ്റം പരീക്ഷിക്കാം’ എന്ന്,’ രജനികാന്ത് കൂട്ടിച്ചേർത്തു.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ