'മലൈകോട്ടൈ വാലിബൻ' കെ. ജി ജോർജിനുള്ള ട്രിബ്യൂട്ട്: ടിനു പാപ്പച്ചൻ

ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങുന്ന ‘മലൈകോട്ടൈ വാലിബൻ’ എന്ന ചിത്രം അന്തരിച്ച വിഖ്യാത സംവിധായകൻ കെ. ജി ജോർജിനുള്ള ട്രിബ്യൂട്ട് ആണെന്ന് ടിനു പാപ്പച്ചൻ.

ചിത്രത്തിൽ സഹ സംവിധായകനായാണ് ടിനു വർക്ക് ചെയ്തിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി ഏറ്റവും കൂടുതൽ പഠിക്കാൻ ശ്രമിച്ചിട്ടുള്ള സംവിധായകനാണ് കെ. ജി ജോർജ് എന്നും വാലിബാന്റെ സെറ്റിൽ വെച്ച് മോഹൻലാലിനോടും ഇതിനെ പറ്റി സംസാരിച്ചിരുന്നെന്നും ടിനു പാപ്പച്ചൻ പറയുന്നു.

“ലിജോ ചേട്ടൻ ഏറ്റവും കൂടുതൽ പഠിക്കാൻ ശ്രമിച്ചിട്ടുള്ള ഒരു ഫിലിം മേക്കർ കെ. ജി. ജോർജ് ആണ്. വാലിബൻ്റെ സെറ്റിൽ വെച്ച് ലാലേട്ടനുമായി നല്ല അടുപ്പമായപ്പോൾ ഞാൻ അദ്ദേഹത്തോടും അതിനെ കുറിച്ച് സംസാരിച്ചിരുന്നു.

ഒരു പ്രേക്ഷകൻ എന്ന നിലയിൽ സാറും ജോർജ് സാറും ഒന്നിച്ചിട്ടുള്ള ഒരു ചിത്രം കാണാൻ കഴിഞ്ഞില്ല എന്നത് വലിയ നഷ്‌ടമായിരുന്നു എന്നാണ് ഞാൻ പറഞ്ഞത്.

അത് പല കാരണങ്ങൾ കൊണ്ടാണ് നടക്കാതെ പോയത്. സിനിമ അങ്ങനെയാണല്ലോ. ചിലപ്പോൾ അതിനൊക്കെയുള്ള ഒരു മറുപടി ആയിരിക്കും മലൈക്കോട്ടൈ വാലിബൻ. ഉറപ്പായിട്ടും ജോർജ് സാറിനുള്ള ഒരു ട്രിബ്യൂട്ട് തന്നെയായിരിക്കും.” മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ടിനു പാപ്പച്ചൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

അതേസമയം ജനുവരി 25 നാണ് വാലിബൻ തിയേറ്ററുകളിൽ എത്തുന്നത്. ‘ആമേൻ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പി. എസ് റഫീഖ് തിരക്കഥയെഴുതുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം കൂടിയാണ് വാലിബൻ. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷിബു ബേബി ജോണും ലിജോയും മോഹന്‍ലാലും ചേര്‍ന്നാണ് മലൈകോട്ടൈ വാലിബന്‍ നിര്‍മ്മിക്കുന്നത്

Latest Stories

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി