പൊലീസ് ജീവിതം അത്ര സുഖകരമല്ലെന്ന് മനസ്സിലായി: ലെന

നിരവധി പോലീസ് വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് തന്റെ പുതിയ ചിത്രം വനിതയിലെ കഥാപാത്രമെന്ന് നടി ലെന. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ മനസ്സുതുറന്നത്. ഇതോടൊപ്പം തന്റെ ജീവിതത്തില്‍ ആദ്യമായി പോലീസ് സ്റ്റേഷനില്‍ കയറിയ സംഭവവും അവര്‍ പങ്കുവെച്ചു.

പോലീസ് കഥാപാത്രമെന്നു കേട്ടപ്പോള്‍ ഇതുവരെ ചെയ്തതു പോലെയുള്ളതാകും എന്നാണ് കരുതിയത്. എന്നാല്‍ സംവിധായകന്‍ പറഞ്ഞത് ക്യാമറ പോലീസ് സ്റ്റേഷന് പുറത്തേക്കില്ലെന്നാണ് . അതായത് ഒരു സ്റ്റേഷന്റെ നാലു ഭിത്തികള്‍ക്കുള്ളില്‍ നടക്കുന്നതാണ് കഥ.

പൊലീസ് കഥാപാത്രമായപ്പോള്‍ വലിയ സന്തോഷം തോന്നിയിരുന്നു. മേക്കപ്പില്ല ശരിക്കും രാവിലെ ഓഫിസില്‍ പോകുന്നതു പോലെ യൂണിഫോമില്‍ വരും. മുഴുവന്‍ ദിവസവും സ്റ്റേഷനില്‍. വൈകിട്ട് തിരികെ പോകും. സംവിധായകന്‍ ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയതു കൊണ്ടു തന്നെ എല്ലാം തനി പോലീസ് മുറ. സിനിമ കാരണം പോലീസ് ജീവിതം അത്ര സുഖമല്ലെന്ന് മനസിലായെന്നും ലെന പറഞ്ഞു.

ഇതിനകം നൂറില്‍പ്പരം സിനിമകളില്‍ ലെന വേഷമിട്ടിട്ടുണ്ട്. നടി ആദ്യമായി തിരക്കഥാകൃത്താകുന്ന ഓളം എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുകയാണ്. സംവിധായികയാകാന്‍ മോഹമുണ്ടെങ്കിലും അഭിനയത്തിന്റെ തിരക്കില്‍ തന്റെ സംവിധാന മോഹങ്ങളൊക്കെ മാറ്റിവെച്ചിരിക്കുകയാണ് നടി.

Latest Stories

IPL 2024: കിരീടമില്ലാത്ത രാജാവിന് ശാപമോക്ഷത്തിന്റെ വാതായങ്ങളിലേക്കുള്ള വഴിവിളക്കാകാന്‍ ആ ഊര്‍ജ്ജം

സ്വകാര്യ ചിത്രങ്ങൾ ചോർന്നത് തൃഷയുടെ അറിവോടെ; അതുകൊണ്ടാണ് അവർ പരാതി നൽകാഞ്ഞത്; വെളിപ്പെടുത്തലുമായി സുചിത്ര

ആർസിബിയുടെ വിജയത്തിന്റെ ക്രെഡിറ്റ് ധോണിക്ക് നൽകി ഡികെ, ആരാധകരെ അത്ഭുതപ്പെടുത്തി ആർസിബി താരം

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരത്തെ ക്ഷണിച്ച് ഷാഹിദ് അഫ്രീദി

ആ ഒറ്റ കാരണം കൊണ്ടാണ് പ്ലേ ഓഫ് എത്താതെ ഞങ്ങൾ മടങ്ങുന്നത്, അല്ലെങ്കിൽ ഇത്തവണയും കപ്പ് ഷെൽഫിൽ ഇരിക്കുമായിരുന്നു; ഋതുരാജ് ഗെയ്‌ക്‌വാദ്

പൊള്ളുന്ന മഞ്ഞലോഹം! സ്വർണം വന്ന വഴി...

ബിക്കിനി ചേരുമോ എന്നറിയാൻ സംവിധായകന്റെ മുന്നില്‍ വച്ച് വസ്ത്രം അഴിക്കാൻ പറഞ്ഞു; കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി ബിഗ് ബോസ് താരം ജാസ്മിൻ

മുണ്ട'ക്കയ'ത്തില്‍ വീഴാതെ സോളറിലെ ഉപകഥാപാത്രങ്ങള്‍

വിജയത്തിന്റെ ക്രെഡിറ്റ് കോഹ്‌ലിക്ക് കൊടുക്കാൻ പറ്റില്ല , അത് ആ താരത്തിന് അവകാശപ്പെട്ടതാണ്; ഫാഫ് ഡു പ്ലെസിസ് പറയുന്നത് ഇങ്ങനെ

നിറങ്ങൾക്കിടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകൾ കാണുന്ന പെൺകുട്ടി; സംസ്ഥാന പുരസ്‌കാര ജേതാക്കളായ തന്മയ സോളും ജിന്റോ തോമസും ഒന്നിക്കുന്നു