പ്രേക്ഷകര്‍ 'ഗോള്‍ഡ്' ആഘോഷിക്കുകയായിരുന്നു, ഇനിയും അല്‍ഫോണ്‍സ് പുത്രന്റെ സിനിമയ്ക്കായി കാത്തിരിക്കും: ലാലു അലക്‌സ്

പ്രതീക്ഷിച്ചത് കിട്ടാത്തതിന്റെ വിഷമം മാത്രമാണ് ‘ഗോള്‍ഡ്’ സിനിമയ്‌ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ എന്ന് ലാലു അലക്‌സ്. കേരളത്തിലെ ജനങ്ങള്‍ക്ക് അല്‍ഫോണ്‍സ് പുത്രന്‍ എന്ന സംവിധായകനെ ഇഷ്ടമാണ്. ഗോള്‍ഡില്‍ പ്രതീക്ഷ പൊലിഞ്ഞെങ്കിലും അല്‍ഫോണ്‍സിന്റെ അടുത്ത സിനിമയ്ക്കായി പ്രേക്ഷകര്‍ കാത്തിരിക്കും എന്നാണ് ലാലു അലക്‌സ് പറയുന്നത്.

ഗോള്‍ഡ് വിജയമാണോ പരാജയമാണോ എന്നു പറയാന്‍ തനിക്ക് കഴിയില്ല. സിനിമ നഷ്ടമാണോ എന്ന് പറയേണ്ടത് അതിന്റെ പ്രൊഡ്യൂസര്‍ ആണ്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അല്‍ഫോണ്‍സ് പുത്രന്‍ ഗോള്‍ഡുമായി വരുന്നത്. കേരളത്തിലെ ജനങ്ങള്‍ ഒന്നടങ്കം ഇഷ്ടപ്പെട്ട പ്രതിഭാശാലിയായ സംവിധായകനാണ് അദ്ദേഹം.

എന്നാല്‍ ജനങ്ങള്‍ പ്രതീക്ഷിച്ച പോലെ സിനിമ വന്നില്ല. പ്രേക്ഷകര്‍ കാത്തിരുന്ന സിനിമയാണ് ഗോള്‍ഡ്. റിലീസ് പല പ്രാവശ്യം മാറ്റിയപ്പോഴൊക്കെ ജനങ്ങള്‍ സിനിമയുടെ റിലീസിനെ കുറിച്ച് ചോദിച്ചിരുന്നു. കാരണം അല്‍ഫോന്‍സ് പുത്രനെ കേരളത്തിലെ ജനങ്ങള്‍ക്ക് അത്രയും ഇഷ്ടമാണ്.

നമുക്ക് ഒരുപാട് ഇഷ്ടമുള്ള ഒരാളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് കിട്ടിയില്ലെങ്കില്‍ വിഷമമുണ്ടാകും. അതാണ് പ്രേക്ഷകര്‍ പ്രകടിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയത് മുതല്‍ കേരളത്തിലെ ജനങ്ങള്‍ ഗോള്‍ഡ് എന്ന സിനിമ ആഘോഷിക്കുകയായിരുന്നു.

ആ പ്രതീക്ഷ തെറ്റിയതാകാം ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ വരുന്നത്. ഒരു നിര്‍മ്മാതാവോ സംവിധായകനോ എടുക്കുന്ന എല്ലാ സിനിമകളും വന്‍ വിജയമാകണം എന്നില്ല. അല്‍ഫോണ്‍സ് പുത്രന്‍ അടുത്ത പടം ഉടനെ ചെയ്യുമായിരിക്കും, അന്നും ഇതേ പോലെ ജനങ്ങള്‍ കാത്തിരിക്കും എന്നാണ് ലാലു അലക്‌സ് പറയുന്നത്.

Latest Stories

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍