ലാല്‍ സിംഗ് ഛദ്ദയ്ക്ക് മുമ്പും ബോളിവുഡില്‍ നിന്ന് ക്ഷണം; പോകാതിരുന്നതിന്റെ കാരണം ഒടുവില്‍ വെളിപ്പെടുത്തി നാഗചൈതന്യ

ആമീര്‍ ഖാന്‍ ചിത്രം ‘ലാല്‍ സിങ് ഛദ്ദ’യില്‍ നാഗ ചൈതന്യയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആമീറിന്റെ സുഹൃത്കഥാപാത്രമായി എത്തുന്ന ചിത്രം നടന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ്.
എന്നാല്‍ ലാല്‍ സിങ് ഛദ്ദയ്ക്ക് മുന്‍പും തന്നെ തേടി നിരവധി ബോളിവുഡ് ചിത്രങ്ങള്‍ എത്തിയിട്ടുണ്ടെന്ന് നാഗചൈതന്യ വെളിപ്പെടുത്തിയിരുന്നു എന്നാല്‍ ഇപ്പോള്‍ അവ സ്വീകരിക്കാതെ പോയതിന്റെ കാരണം പറഞ്ഞിരിക്കുകയാണ് നടന്‍. ലാല്‍ സിങ് ഛദ്ദയുടെ പ്രചരണത്തിന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.

‘ഞാന്‍ ചെന്നൈയില്‍ ആണ് വളര്‍ന്നത്. പിന്നീടാണ് ഹൈദരാബാദിലേക്ക് താമസം മാറിയത്. അതുകൊണ്ട് തന്റെ ഹിന്ദി മികച്ചതായിരുന്നില്ല. അതിനാല്‍ ആത്മവിശ്വാസക്കുറവ് ഉണ്ടായിരുന്നു. അതിനാലാണ് ബോളിവുഡ് അവസരങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയത്,’ നാഗ ചൈതന്യ പറഞ്ഞു.

‘ആദ്യം ചിത്രത്തിനായി സമീപിച്ചപ്പോള്‍ നിരാകരിച്ച്. എന്നാല്‍ ആമീര്‍ സാര്‍ പൂര്‍ണ്ണ തൃപ്തന്‍ ആയിരുന്നു. കാരണം അദ്ദേഹത്തിന് തെന്നിന്ത്യയില്‍ നിന്നും ഒരാളെ തന്നെ വേണമായിരുന്നു. സംസാരത്തില്‍ ഒരു ദക്ഷിണേന്ത്യന്‍ ശൈലി അവര്‍ ആഗ്രഹിച്ചു,’ നടന്‍ പറഞ്ഞു.

Latest Stories

ആ ഇന്ത്യൻ താരമാണ് എന്റെ ബാറ്റിംഗിൽ നിർണായക സ്വാധീനം ചെലുത്തിയത്, പാകിസ്ഥാൻ താരങ്ങൾ എല്ലാവരും അവനെക്കുറിച്ചാണ് സംസാരിക്കുന്നത്: മുഹമ്മദ് റിസ്‌വാൻ

സംവിധായകന്‍ ബിജു വട്ടപ്പാറ കുഴഞ്ഞുവീണ് മരിച്ചു

ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടോ, കോഹ്‌ലിയുടെ കവര്‍ ഡ്രൈവോ?, തിരഞ്ഞെടുപ്പുമായി ജാന്‍വി കപൂര്‍

ഇസ്രയേല്‍ ആക്രമണം; ഗാസയിൽ യുഎന്‍ പ്രവര്‍ത്തകനായ ഇന്ത്യക്കാരന് ദാരുണാന്ത്യം

ഐപിഎല്‍ 2024: ആര്‍സിബിയുടെ പ്ലേഓഫ് മോഹങ്ങള്‍ക്ക് തിരിച്ചടി, രണ്ട് സൂപ്പര്‍ താരങ്ങള്‍ ടീം വിട്ടു

സീറോമലബാര്‍സഭയുടെ പൈതൃകം സംരക്ഷിക്കപ്പെടണം; കുര്‍ബാന വിഷയത്തില്‍ പിന്നോട്ടില്ലെന്ന് വത്തിക്കാന്‍; വിമതരെ നേരിടാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മാര്‍പ്പാപ്പ

പ്രശസ്ത നടന്‍ എംസി കട്ടപ്പന അന്തരിച്ചു

ടി20 ലോകകപ്പ് 2024: ആ താരത്തെ ടീമിലുള്‍പ്പെടുത്തുന്നതിനെ രോഹിതും അഗാര്‍ക്കറും ഒരേപോലെ എതിര്‍ത്തു, എന്നിട്ടും കയറിക്കൂടി!

മുംബൈയില്‍ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോര്‍ഡ് തകർന്ന് വീണ് അപകടം; 14 മരണം, 60 പേര്‍ക്ക് പരുക്ക്

ഐപിഎല്‍ 2024: സഞ്ജുവിന് ഇരുട്ടടി, സൂപ്പര്‍ താരം ടീം വിട്ടു, ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും