ഷോര്‍ട്ട് ഹെയര്‍ ആക്കണമെന്ന് വാശിപിടിച്ചു, അത് സ്വപ്‌നം കാണുകയേ വേണ്ടെന്ന് മമ്മൂക്കയും, ഒടുവില്‍ എത്തിയത് തല മൊട്ടയടിച്ച്: ലാല്‍ ജോസ്

മമ്മൂട്ടിയെ നായകനാക്കി സിനിമ എടുത്തപ്പോഴുണ്ടായ അനുഭവങ്ങള്‍ പങ്കുവച്ച് സംവിധായകന്‍ ലാല്‍ ജോസ്. കഥാപാത്രത്തിനായി ഷോര്‍ട്ട് ഹെയര്‍ ആക്കണമെന്ന് പറഞ്ഞപ്പോള്‍ സമ്മതിക്കാതെ മൊട്ടയടിച്ചു വന്നതിനെ കുറിച്ചാണ് ലാല്‍ ജോസ് പറയുന്നത്. ആദ്യ സിനിമയായ ഒരു മറവത്തൂര്‍ കനവില്‍ മമ്മൂട്ടി അഭിനയിക്കാന്‍ എത്തിയപ്പോഴുണ്ടായ അനുഭവമാണ് ലാല്‍ ജോസ് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചത്.

ഒരിക്കലും മമ്മൂട്ടിയെ വച്ച് ആദ്യ സിനിമ ചെയ്യാന്‍ സാധിക്കുമെന്ന് കരുതിയിരുന്നില്ല. ‘നിന്റെ സിനിമയില്‍ ഞാന്‍ നായകനാകാം’ എന്ന് മമ്മൂക്ക പറഞ്ഞപ്പോള്‍ ‘അയ്യോ അത് വേണ്ട’ എന്നായിരുന്നു ആദ്യം തന്റെ വായില്‍ നിന്നു വന്ന മറുപടി. കുറച്ച് ചിത്രങ്ങള്‍ ചെയ്ത് കഴിവ് തെളിയിച്ച ശേഷം മമ്മൂക്കയോട് ഡേറ്റ് ചോദിച്ചു വരാമെന്ന് പറഞ്ഞപ്പോള്‍ ആദ്യ പടത്തിനല്ലാതെ ഡേറ്റ് തരില്ലെന്നായി മമ്മൂട്ടി.

ചില കാര്യങ്ങള്‍ പറയുമ്പോള്‍ മമ്മൂക്ക പറ്റില്ലെന്ന് പറയും. അത് നടക്കില്ല, നീ ചിന്തിക്കുകയേ വേണ്ടെന്നൊക്കെ പറഞ്ഞു കളയും. കുറച്ചു കഴിഞ്ഞിട്ട് ‘ഒരു പുനര്‍വിചിന്തനത്തിന് സ്പേസ് ഉണ്ടോ’ എന്ന് താന്‍ പോയി ചോദിക്കും. നിര്‍ബന്ധമാണെങ്കില്‍ ചെയ്യാമെന്നായിരിക്കും മമ്മൂക്കയുടെ മറുപടി. മറവത്തൂര്‍ കനവില്‍ മുടി വെട്ടില്ലെന്ന് തീര്‍ത്തു പറഞ്ഞു. ചാണ്ടിയുടേത് ഷോര്‍ട്ട് ഹെയര്‍ ആണെന്ന് താനും വാശി പിടിച്ചു.

പിറ്റേ ദിവസം പൂജയ്ക്ക് മമ്മൂക്ക മൊട്ടയടിച്ച പോലെ വന്നു. തലേദിവസം ‘മുടി വെട്ടുന്ന കാര്യം നീ സ്വപ്നം കാണുകയേ വേണ്ട’ എന്ന് പറഞ്ഞ ആളാണ് ഇങ്ങനെ വന്നത്. എന്നാല്‍ ഒരു ഹെല്‍ത്തി ഫീല്‍ ഉണ്ടാക്കുന്ന ഒരു ഷോര്‍ട്ട് ക്രോപ്പ് ആകണമെന്നേ താന്‍ കരുതിയുള്ളൂ. അയ്യോ മുടി ഇങ്ങനെ ആക്കിയോ എന്ന് ചോദിച്ചപ്പോള്‍ അത് ഷൂട്ട് തുടങ്ങുമ്പോഴേക്കും അല്‍പ്പം വളര്‍ന്ന് ശരിയായിക്കോളും എന്ന് പറഞ്ഞതായും ലാല്‍ ജോസ് പറയുന്നു.

Latest Stories

യുവതിയുടെ പീഡന പരാതി: രാജ്ഭവനില്‍ പൊലീസും മന്ത്രിയും കയറുന്നത് വിലക്കി; നിയമോപദേശം തേടി സര്‍ക്കാര്‍; സത്യം വിജയിക്കുമെന്ന് സിവി ആനന്ദ ബോസ്

ഷൂട്ടിംഗിനിടെ പരിക്കേറ്റു, കാലില്‍ സര്‍ജറി, മാസങ്ങളോളം ബെഡ് റെസ്റ്റ്..; അപകടത്തെ കുറിച്ച് ആസിഫ് അലി

ഖലിസ്ഥാന്‍ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാർ അറസ്റ്റില്‍, ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ

രാജസ്ഥാനും ഹൈദരാബാദും അല്ല, ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ടീം അവന്മാരാണ്: ഹർഭജൻ സിംഗ്

ടി20 ലോകകപ്പ് 2024: 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ടീം'; വിലയിരുത്തലുമായി സൗരവ് ഗാംഗുലി

ഉഷ്ണ തരംഗം റേഷന്‍ കട സമയത്തില്‍ മാറ്റം; കന്നുകാലികളെ മേയാന്‍ വിടുന്നതിലും സമയക്രമ നിര്‍ദേശം; എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം

ഐപിഎല്‍ 2024: 'മുംബൈയുടെ പ്രകടനം ബെംഗളൂരു ട്രാഫിക്കിനേക്കാള്‍ മോശം'; പരിഹസിച്ച് മുന്‍ താരം

'തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി'; പ്രജ്വലിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ പരാതി

ടി 20 ലോകകപ്പ്: അവനെ പോലെ കളിക്കാൻ കഴിയുന്ന ഒരു താരം ഇന്ന് ഇന്ത്യയിൽ ഇല്ല, അദ്ദേഹത്തിന്റെ മികവിൽ ഇന്ത്യ ലോകകപ്പ് ജയിക്കും: ടോം മൂഡി

ഐപിഎല്‍ 2024: 'അവന് മൂന്ന് ഓവര്‍ നല്‍കിയപ്പോള്‍ തന്നെ മുംബൈ ഇന്ത്യന്‍സ് തോറ്റു'; തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍