കള്ളന്മാരും പൊലീസുകാരും മുഖ്യമന്ത്രിയും ഉള്‍പ്പെടെയുള്ള ആള്‍ക്കാരെ വേണം; 'ന്നാ താന്‍ കേസ്‌കൊട്' കാസ്റ്റിംഗ് കോള്‍

കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ‘ന്നാ താന്‍ കേസ്‌കൊട്’ എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടിയുള്ള കാസ്റ്റിംഗ് കോള്‍ വൈറലാവുന്നു. രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ സംവിധാനത്തില്‍ സന്തോഷ് ടി. കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.

സാധാരണ കാസ്റ്റിംഗ് കോളുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ നിര്‍ദേശങ്ങളും ആവശ്യങ്ങളുമാണ് ‘ന്നാ താന്‍ കേസ്‌കൊട്’ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ മുന്നോട്ട് വയ്ക്കുന്നത്.

ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങാന്‍ ആവശ്യമുള്ള സാധനങ്ങള്‍ എന്ന തലക്കെട്ടോട് കൂടിയാണ് തങ്ങള്‍ക്ക് വേണ്ട അഭിനേതാക്കളെ കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. രണ്ട് കള്ളന്മാര്‍, എട്ട് പൊലീസുകാര്‍, 16 വക്കീലുമാര്‍, ഒരു മജിസ്‌ട്രേറ്റ്, 3 ബെഞ്ച് ക്ലര്‍ക്ക്, 5 ഓട്ടോ ഡ്രൈവര്‍മാര്‍, ഒരു അംഗന്‍വാടി ടീച്ചര്‍, 1 റിട്ടയേഡ് പി.ഡബ്ല്യു.ഡി ടീച്ചര്‍, നാല് ഷട്ടില്‍ കളിക്കാര്‍, ഒരു ബൈക്കര്‍ എന്നിവര്‍ക്കൊപ്പം ഏതെങ്കിലും കേസില്‍ കോടതി കയറിവര്‍, യൗവനം വിട്ടുകളയാത്ത വൃദ്ധദമ്പതികള്‍, മുഖ്യമന്ത്രി, മന്ത്രിയും ഭാര്യയും മന്ത്രിയുടെ പി.എയെയും വിദേശത്ത് പഠിച്ച നാട്ടിന്‍പുറത്തുകാരന്‍, തൊഴില്‍രഹിതര്‍, നിരപരാധികള്‍ എന്നിവരെയാണ് ചിത്രത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ജീവിക്കുന്നവരെയാണ് ചിത്രത്തിലേക്ക് വിളിച്ചിരിക്കുന്നത്. തങ്ങള്‍ നിര്‍ദേശിച്ചിരിക്കുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നുവെന്ന് സ്വയം തോന്നുന്നുന്നവര്‍ക്കും നാട്ടുകാര്‍ ആരോപിക്കുന്നവര്‍ക്കും പങ്കെടുക്കാമെന്നും താല്‍പര്യമുള്ളവര്‍ ഒരു മിനിറ്റില്‍ കവിയാത്ത വീഡിയോയും കളര്‍ ഫോട്ടോയും ntckmovie@gmail.com എന്ന മെയിലിലേക്ക് അയച്ചുകൊടുക്കണമെന്നും പോസ്റ്ററില്‍ പറയുന്നു.

Latest Stories

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ