കോണകം ഉടുപ്പിച്ച ശേഷം കുറേ പാമ്പുകളെ ദേഹത്തേക്ക് കയറ്റി വിട്ടു, 250 രൂപയ്ക്ക് അഭിനയിക്കാന്‍ പോയ ഞാന്‍ ചിക്കന്‍ പോക്‌സുമായി തിരിച്ചു വന്നു: കുഞ്ചന്‍

ആദ്യമായി ക്യമറയ്ക്ക് മുന്നിലെത്തിയ അനുഭവത്തെ കുറിച്ച് പറഞ്ഞ് നടന്‍ കുഞ്ചന്‍. ജെമിനി ഗണേശന്‍ ചിത്രം മനൈവിക്ക് മുമ്പ് അഭിനയിച്ചതിനെ കുറിച്ചാണ് കുഞ്ചന്‍ പറയുന്നത്. ആദ്യമായി അഭിനയിച്ചപ്പോള്‍ 250 രൂപ കിട്ടിയെങ്കിലും ചിക്കന്‍ പോക്‌സും പിടിച്ചാണ് തിരിച്ചു വന്നതെന്ന് കുഞ്ചന്‍ ഗൃഹലക്ഷ്മിയോട് പറഞ്ഞു.

പഠിക്കുന്ന സമയത്ത് തനിക്കൊരു പ്രണയം ഉണ്ടായിരുന്നു. അത് വീട്ടില്‍ അറിഞ്ഞപ്പോള്‍ വലിയ പ്രശ്‌നമായി. ആ വാശിയില്‍ ഒല്ലൂരില്‍ ഒരു ജോലി കിട്ടി എന്ന് കള്ളം പറഞ്ഞു വീട്ടില്‍ നിന്നിറങ്ങി. വാല്‍പ്പാറയ്ക്കടുത്ത് ആനമല എസ്റ്റേറ്റില്‍ എന്റെ ആന്റി നഴ്‌സായിരുന്നു. അവിടെ ചെന്ന് അവര്‍ക്കൊപ്പം താമസമാക്കി.

അവിടുത്തെ റിപ്പബ്ലിക് ഡേ ആഘോഷത്തിന് താന്‍ ഡാന്‍സും ടാബ്ലോയുമൊക്കെ അവതരിപ്പിച്ചു. അന്നവര്‍ 101 രൂപ സമ്മാനമായി തന്നു. ആന്റിയുടെ മകനോടൊപ്പം കോയമ്പത്തൂരിലേക്ക് ഞാനും പോയി. കിട്ടിയ അവസരങ്ങളില്‍ തന്റെ കലാപ്രകടനങ്ങള്‍ പുറത്തെടുത്തു. ഒരു പരിപാടിക്കിടെ പ്രായം തോന്നിക്കുന്ന ഒരാള്‍ അടുത്തേക്ക് വിളിച്ചു.

‘ഉങ്കളെ പാത്ത് ആക്ടറേ പോലെ ഇരിക്കേ, സിനിമയില്‍ ആക്ടറാകാന്‍ മുടിയുമാ?’ ‘അയ്യോ, സിനിമയിലോ? ”ആമ, തമ്പി, 250 രൂപ താന്‍. നാളേക്ക് വണ്ടി വറുവേന്‍, റെഡിയായി നില്‍കെ’ എന്നയാള്‍ പറഞ്ഞു. അന്ന് 250 രൂപ എന്ന് പറഞ്ഞാല്‍ വലിയ സംഖ്യയാണ്. ആ ഒരു പ്രലോഭനത്തില്‍ മാത്രം താനതിന് ഇറങ്ങിപുറപ്പെട്ടു.

പിറ്റേന്ന് രാവിലെ തന്നെ കൊണ്ടു പോകാനായി വാഹനമെത്തി. കോയമ്പത്തൂരില്‍ വലിയൊരു കാളി ക്ഷേത്രമുണ്ട്. അവിടെയായിരുന്നു ഷൂട്ടിംഗ്. ചെന്നയുടന്‍ വസ്ത്രങ്ങള്‍ അഴിക്കാന്‍ പറഞ്ഞു. ഒരു കോണകമുടുപ്പിച്ചു. പിന്നാലെ തന്റെ കൈകാലുകള്‍ നിലത്തു തറച്ച കുറ്റികളില്‍ കെട്ടിയിട്ടു. അവിടെ ഒരു പാമ്പാട്ടിയുണ്ടായിരുന്നു.

അയാള്‍ കുറേ പാമ്പുകളെ തന്റെ ശരീരത്തിലേക്ക് ഇറക്കിവിട്ടു. നിമിഷങ്ങള്‍ക്കകം കുറേ പാമ്പുകള്‍ വന്ന് ദേഹത്തിലൂടെ ചുറ്റും ഇഴയാന്‍ തുടങ്ങി. അതവര്‍ ഷൂട്ട് ചെയ്തു. താന്‍ പേടിച്ച് അലറി. ‘എനിക്ക് പണം വേണ്ട, എന്നെ വിട്ട്ടുങ്കാ സാര്‍’ എന്ന്. അവരത് കേട്ടില്ല. ഷൂട്ട് കഴിഞ്ഞ് തനിക്ക് 250 രൂപയും വയറുനിറയെ ബിരിയാണിയുമൊക്കെ തന്ന് തിരിച്ചയച്ചു.

അങ്ങനെയാണ് താനാദ്യമായി ക്യാമറയെ അഭിമുഖീകരിച്ചത്. തിരിച്ച് വീട്ടില്‍ വന്നപ്പോള്‍ തനിക്ക് ഭയങ്കര തലവേദന. ചിക്കന്‍ പോക്‌സിന്റെ തുടക്കമായിരുന്നു. 250 രൂപയ്ക്ക് അഭിനയിക്കാന്‍ പോയി ചിക്കന്‍ പോക്‌സും പിടിച്ചാണ് തിരിച്ചു വന്നത് എന്നാണ് കുഞ്ചന്‍ പറയുന്നത്.

Latest Stories

ഇരുട്ടിലും വിപ്ലവ ജ്വാലയായി സമരസൂര്യന്‍; കണ്ണീര്‍ പൊഴിച്ച് പാതയോരങ്ങള്‍, ജനസാഗരത്തില്‍ ലയിച്ച് വിഎസ്

അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഹിന്‍ഡണ്‍ വ്യോമതാവളത്തിലെത്തി; രാജ്യം സ്വന്തമാക്കിയത് നൂതനമായ മൂന്ന് ആക്രമണ ഹെലികോപ്റ്ററുകള്‍

പെണ്‍പോരാട്ടങ്ങള്‍ക്കൊപ്പം നിലകൊണ്ട പെണ്‍പ്രശ്‌നങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാകുന്ന ആണൊരുത്തനായിരുന്നു; വിഎസിനെ അനുസ്മരിച്ച് ദീദി ദാമോദര്‍

സമരസപ്പെടാത്ത സമര വീര്യം; തലസ്ഥാനത്തെ അന്ത്യാഭിവാദ്യളോടെ ജന്മനാട്ടിലേക്ക്

IND vs ENG: നാലാം ടെസ്റ്റിൽ നിന്ന് സൂപ്പർ താരം പുറത്ത്, സ്ഥിരീകരിച്ച് ശുഭ്മാൻ ഗിൽ; ഇതോടെ പുറത്തായവരുടെ എണ്ണം മൂന്നായി!

പ്രായമൊരിക്കലും പോരാട്ടവീര്യത്തിന് തടസ്സമായിട്ടില്ല; വിഎസ് മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവിന്റെ സ്വരമുയര്‍ത്തിയ നേതാവെന്ന് വിഡി സതീശന്‍

വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റുകള്‍ വില്‍പ്പനയ്ക്ക്; തട്ടിയത് 20 ലക്ഷം രൂപ, ഒടുവില്‍ സാന്ദ്ര പിടിയിലായി

IND vs ENG: “അവൻ സഹീർ ഖാൻ, ജസ്പ്രീത് ബുംറ എന്നിവരെ പോലെ”; ഇന്ത്യൻ യുവതാരത്തിന് പ്രത്യേക അഭിനന്ദനവുമായി അശ്വിൻ

സഖാവിനെ ഒരു നോക്ക് കാണാന്‍, പാത നിറഞ്ഞു ജനാവലി; 3 മണിക്കൂര്‍ പിന്നിട്ടിട്ടും നഗരപരിധി കഴിയാനാവാതെ വിലാപയാത്ര; അന്ത്യയാത്രയിലും വി എസ് ക്രൗഡ് പുള്ളര്‍

ഈ വർഷം പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവും കൂടുതൽ ലാഭം നേടിയ ചിത്രമായി 'ടൂറിസ്റ്റ് ഫാമിലി' ; പിന്നിലാക്കിയത് 'ഡ്രാഗണി'നെയും 'ഛാവ'യെയും!