ഈ തെണ്ടിത്തരം ഇനി കാണിക്കരുത്: വ്യാജവാര്‍ത്തയ്‌ക്ക് എതിരെ കുളപ്പുള്ളി ലീല

വ്യാജ മരണവാര്‍ത്തയില്‍ പ്രതികരണവുമായി നടി കുളപ്പുള്ളി ലീല. ഒരു ഓണ്‍ലൈന്‍ ചാനലില്‍ വന്ന വീഡിയോയ്ക്കാണ് നടി മറുപടി നല്‍കിയത്.തീരാദുഖം മലയാളിയെ കണ്ണീരിലാഴ്ത്തി പ്രിയ നടി കുളപ്പുള്ളി ലീല..’ ഇതായിരുന്നു ആ ചാനലിലെ വീഡിയോയുടെ തലക്കെട്ട്.

നാല്‍പ്പത്തിയെണ്ണായിരത്തിലേറെ പേര്‍ ഈ വീഡിയോ ഇതിനോടകം കണ്ടു കഴിഞ്ഞു. ഇതോടെയാണ് ലീലയെ തേടി ഫോണ്‍വിളികള്‍ എത്തിയത്.

‘വീഡിയോ ആരെങ്കിലുമൊക്കെ കാണാന്‍ വേണ്ടി ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ത് കഷ്ടമാണ്. ആ തലക്കെട്ട് വായിച്ചിട്ട് ഒരുപാട് പേര്‍ വിളിച്ചു. എന്റെ നാട്ടില്‍ നിന്നൊക്കെ ആളുകള്‍ പേടിച്ചിട്ടാണ് വിളിക്കുന്നത്. സമാധാനം പറഞ്ഞ് ഞാന്‍ മടുത്തു.

ഈ തെണ്ടിത്തരം ഇനി കാണിക്കരുത്. എന്റെ അമ്മയ്ക്ക് 94 വയസ്സുണ്ട്. സിനിമയുടെ തിരക്കുകള്‍ക്ക് ഇടയിലും ഓടിയെത്തി ഞാന്‍ എന്റെ അമ്മയെയും നോക്കി ജീവിക്കുകയാണ്. അപ്പോഴാണ് ഇങ്ങനെ ഓരോന്ന് വരുന്നത്’, കുളപ്പുള്ളി ലീല പറഞ്ഞു.

സംഭവത്തില്‍ പൊലീസിലൊന്നും പരാതി നല്‍കാനില്ലെന്നും പക്ഷേ പറയാനുള്ളത് വീഡിയോയിലൂടെ തന്നെ പറയുമെന്നും ലീല പറഞ്ഞു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ