ഓരോ ഇന്ത്യക്കാരനും നാണക്കേടുകൊണ്ട് മുഖം മറയ്ക്കണം..;പ്രതികരണവുമായി കെ എസ് ചിത്ര

കൊൽക്കത്ത ആർ. ജി കർ മെഡിക്കൽ കോളേജിലെ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യമെമ്പാടും പ്രതിഷേധം കനക്കുകയാണ്. രാജ്യം എഴുപത്തിയേഴാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോഴും രാജ്യത്തിലെ സ്ത്രീകളുടെ സുരക്ഷയും ഇന്ന് എവിടെ എത്തിനിൽക്കുന്നു എന്ന ചോദ്യമുയർത്തികൊണ്ടാണ് പ്രതിഷേധം കനക്കുന്നത്.

ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഗായിക കെ. എസ് ചിത്ര. ഓരോ ഇന്ത്യക്കാരനും നാണക്കേട് കൊണ്ട് മുഖം മറയ്ക്കണമെന്നും,ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കെ. എസ് ചിത്ര പറയുന്നു.

“കൊൽക്കത്തയിലെ ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്കുള്ളിലെ ഡോക്ടറുടെ കൊലപാതകത്തേക്കുറിച്ചും തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചുമുള്ള വാർത്തകൾ കണ്ട് നടുങ്ങിപ്പോയി. ഓരോ ഇന്ത്യക്കാരനും നാണക്കേടുകൊണ്ട് മുഖം മറയ്ക്കണം. ഏതാനും വർഷങ്ങൾക്കുമുൻപ് ഡെൽഹിയിൽനടന്ന നിർഭയ സംഭവത്തേക്കാൾ ഭീകരമാണ് ഈ കുറ്റകൃത്യം.

കേസ് അന്വേഷണം പ്രധാനമന്ത്രിതന്നെ നേരിട്ട് വിലയിരുത്തുകയും ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും വിനീതമായി അഭ്യർഥിക്കുകയാണ്. വേർപിരിഞ്ഞ ആത്മാവിനായ് തലകുനിച്ച് പ്രാർഥിക്കുന്നു.” ചിത്ര പറയുന്നു.

നേരത്തെ ചലച്ചിത്ര രംഗത്ത് നിന്നും സാമന്ത, സോനാക്ഷി സിൻഹ, വിജയ് വർമ, പരിണീതി ചോപ്ര, ആയുഷ്മാൻ ഖുറാന തുടങ്ങിയവർ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ